സിന്ധു ഇന്ത്യയ്ക്കുവേണ്ടി സ്വര്‍ണം നേടും; സൈന
ന്യൂഡല്‍ഹി: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പിവി സിന്ധു ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്കുവേണ്ടി സ്വര്‍ണം നേടുമെന്ന് ഇന്ത്യന്‍ ഒളിമ്പിക്‌സ് മെഡല്‍ താരം സൈന നേഹ്‌വാള്‍. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്നും സൈന നേഹ്‌വാള്‍ നേരത്തെ പിന്‍മാറിയിരുന്നു. സൈനയുടെ അസാന്നിദ്ധ്യത്തില്‍ യുവതാരം സിന്ധുവിലാണ് ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ.
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ബാഡ്മിന്റണില്‍ ഇന്ത്യയ്ക്ക് രണ്ടു സ്വര്‍ണം ഉറപ്പാണ്. പിവി സിന്ധു സിംഗിള്‍സിലും, അശ്വി ജ്വാല ഗുട്ട സഖ്യം ഡബിള്‍സിലും ഇന്ത്യയ്ക്ക് സ്വര്‍ണം നേടിത്തരുമെന്ന് സൈന പറഞ്ഞു. ബാഡ് മിന്റണില്‍ മാത്രമല്ല, കോമണ്‍വെല്‍ത്ത് ഗെയിംസിലെ മിക്ക ഇനങ്ങളിലും ഇന്ത്യന്‍ താരങ്ങള്‍ മികച്ച പ്രകടനം നടത്തുമെന്നാണ് പ്രതീക്ഷയെന്ന് സൈന പറഞ്ഞു.

ഡല്‍ഹിയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്കുവേണ്ടി സൈന സ്വര്‍ണം നേടിയിരുന്നു. ഇത്തവണ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മത്സരത്തിനിടെ പരിക്കേറ്റതാണ് സൈനക്ക് വിനയായത്. ഗെയിംസില്‍ പങ്കെടുക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും പരിക്ക് വര്‍ദ്ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ പിന്മാറുകയായിരുന്നെന്ന് സൈന വ്യക്തമാക്കി.
ഡല്‍ഹിയില്‍ കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ 14 സ്വര്‍ണമുള്‍പ്പെ 30 മെഡലുകളാണ് ഇന്ത്യ നേടിയിരുന്നത്. എന്നാല്‍ ഗ്ലാസ്‌ഗോയില്‍ അതേ മികവ് ആവര്‍ത്തിക്കാന്‍ കഴിയുമെന്ന വിശ്വാസം ഇന്ത്യയ്ക്കില്ല. ഷൂട്ടിംഗിലും ഗുസ്തിയിലുമാണ് ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ. 215 പതിനഞ്ച് അംഗങ്ങളാണ് ഗെയിംസിനായി ഇന്ത്യയില്‍ നിന്നും ഗ്ലാഗോയില്‍ എത്തിയിരിക്കുന്നത്.












Click it and Unblock the Notifications