സിന്ധുവിനും സാക്ഷിയ്ക്കും ദിപയ്ക്കും ഖേല്‍രത്ന, ടിന്റുവും ദീപികയും പുറത്ത് ..
ദില്ലി: റിയോ ഒളിംപിക്സില്‍ ഇന്ത്യയുടെ അഭിമാനമായി മാറിയ പിവി സിന്ധു, സാക്ഷി മാലിക്,ദിപ കര്‍മ്മാകര്‍ , ഷൂട്ടിങ് താരം ജിത്തു റായ് എന്നിവര്‍ക്ക് ഖേല്‍രത്ന പുരസ്കാരം. ഖേല്‍രത്ന സാധ്യതപട്ടികയിലുള്പ്പെട്ടിരുന്ന മലയാളി കായികതാരങ്ങളായ ടിന്റു ലൂക്കയും (അത്ലറ്റ്) സ്ക്വാഷ് താരം ദീപിക പളളിക്കലിനും പുരസ്കാരം ലഭിച്ചില്ല.
വനിതാ ഗുസ്തിയില്‍ വെങ്കലമെഡല്‍ നേടി സാക്ഷി റിയോയില്‍ ഇന്ത്യയ്ക്ക് ആദ്യമെഡല്‍ നേടിക്കൊടുത്തിരുന്നു. ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ വെള്ളി നേടിയാണ് പി.വി സിന്ധു രാജ്യത്തിന്റെ അഭിമാനമായത്. ജിംനാസ്റ്റിക്സില്‍ ഇന്ത്യയെ പ്രതിനീധീകരിച്ച് ദിപയും റിയോ ഒളിമ്പിക്സില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഫൈനലിലെത്തിയ ജീത്തുവും മികച്ച പ്രകടനം കാഴ്ച്ചവച്ചിരുന്നു.

ക്രിക്കറ്റ് താരം അജിങ്ക്യരഹാനെ ,ബോക്സിങ് താരം ശിവ ഥാപ്പ, ഷൂട്ടിങ് താരം അപൂര്‍വ്വി ചന്ദേല, സൗമ്യജിത്ത് ഘോഷ് (ടേബിള്‍ ടെന്നിസ്), വിആര്‍ രഘുനാഥ്(ഹോക്കി), സുബ്രതാ പൗള്‍ (ഫുട്ബാള്‍), റാണി (ഹോക്കി) തുടങ്ങിയവരുള്‍പ്പെടെ 15പേര് അര്‍ജ്ജുന അവാര്‍ഡിനര്‍ഹരായി.
കായിക രംഗത്തെ സംഭാവനകള്‍ കണക്കിലെടുത്ത് നല്കുന്ന രാജ്യത്തെ ഏറ്റവും വലിയ പുരസ്കാരമാണിത്. ദേശീയ കായിക ദിനമായ ആഗസ്ത് 29 നു രാഷ്ട്രപതി പ്രണബ് മുഖര്‍ജി അവാര്‍ഡ് സമ്മാനിക്കും. കഴിഞ്ഞ വര്‍ഷം ടെന്നിസ് താരം സാനിയ മിര്‍സയ്ക്ക് ഖേല്‍രത്ന പുരസ്കാരം ലഭിച്ചിരുന്നു. ഖേല്‍ രത്നയ്ക്ക് ഏഴരലക്ഷവും അര്‍ജ്ജുന അവാര്‍ഡിന് അഞ്ച് ലക്ഷം രൂപയുമാണ് പുരസ്കാരതുക.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications