കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിന്ധുവിനും സാക്ഷിയ്ക്കും ദിപയ്ക്കും ഖേല്‍രത്‌ന, ടിന്റുവും ദീപികയും പുറത്ത് ..

  • By Pratheeksha
Google Oneindia Malayalam News

ദില്ലി: റിയോ ഒളിംപിക്‌സില്‍ ഇന്ത്യയുടെ അഭിമാനമായി മാറിയ പിവി സിന്ധു, സാക്ഷി മാലിക്,ദിപ കര്‍മ്മാകര്‍ , ഷൂട്ടിങ് താരം ജിത്തു റായ് എന്നിവര്‍ക്ക് ഖേല്‍രത്‌ന പുരസ്‌കാരം. ഖേല്‍രത്‌ന സാധ്യതപട്ടികയിലുള്‍പ്പെട്ടിരുന്ന മലയാളി കായികതാരങ്ങളായ ടിന്റു ലൂക്കയും (അത്‌ലറ്റ്) സ്‌ക്വാഷ് താരം ദീപിക പളളിക്കലിനും പുരസ്‌കാരം ലഭിച്ചില്ല.

വനിതാ ഗുസ്തിയില്‍ വെങ്കലമെഡല്‍ നേടി സാക്ഷി റിയോയില്‍ ഇന്ത്യയ്ക്ക് ആദ്യമെഡല്‍ നേടിക്കൊടുത്തിരുന്നു. ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ വെള്ളി നേടിയാണ് പി.വി സിന്ധു രാജ്യത്തിന്റെ അഭിമാനമായത്. ജിംനാസ്റ്റിക്‌സില്‍ ഇന്ത്യയെ പ്രതിനീധീകരിച്ച് ദിപയും റിയോ ഒളിമ്പിക്‌സില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഫൈനലിലെത്തിയ ജീത്തുവും മികച്ച പ്രകടനം കാഴ്ച്ചവച്ചിരുന്നു.

sindhu-22-1471

ക്രിക്കറ്റ് താരം അജിങ്ക്യരഹാനെ ,ബോക്‌സിങ് താരം ശിവ ഥാപ്പ, ഷൂട്ടിങ് താരം അപൂര്‍വ്വി ചന്ദേല, സൗമ്യജിത്ത് ഘോഷ് (ടേബിള്‍ ടെന്നിസ്), വിആര്‍ രഘുനാഥ്(ഹോക്കി), സുബ്രതാ പൗള്‍ (ഫുട്ബാള്‍), റാണി (ഹോക്കി) തുടങ്ങിയവരുള്‍പ്പെടെ 15പേര്‍ അര്‍ജ്ജുന അവാര്‍ഡിനര്‍ഹരായി.

കായിക രംഗത്തെ സംഭാവനകള്‍ കണക്കിലെടുത്ത് നല്‍കുന്ന രാജ്യത്തെ ഏറ്റവും വലിയ പുരസ്‌കാരമാണിത്. ദേശീയ കായിക ദിനമായ ആഗസ്ത് 29 നു രാഷ്ട്രപതി പ്രണബ് മുഖര്‍ജി അവാര്‍ഡ് സമ്മാനിക്കും. കഴിഞ്ഞ വര്‍ഷം ടെന്നിസ് താരം സാനിയ മിര്‍സയ്ക്ക് ഖേല്‍രത്‌ന പുരസ്‌കാരം ലഭിച്ചിരുന്നു. ഖേല്‍ രത്നയ്ക്ക് ഏഴരലക്ഷവും അര്‍ജ്ജുന അവാര്‍ഡിന് അഞ്ച് ലക്ഷം രൂപയുമാണ് പുരസ്കാരതുക.

English summary
india's Rio Olympic stars Pusarla Venkata Sindhu, Sakshi Malik, Dipa Karmakar and Jitu Rai have been conferred with the Rajiv Gandhi Khel Ratna awards, which is the highest sporting honour in the country
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X