കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംപിമാര്‍ വിദേശ സന്ദര്‍ശനം വെളിപ്പെടുത്തണം, രാജ്യസഭയില്‍ പുതിയ ബില്‍, രാഹുലിന് കുരുക്കാവുമോ?

Google Oneindia Malayalam News

ദില്ലി: രാജ്യസഭയില്‍ നിര്‍ണായകമായ സ്വകാര്യ ബില്‍ അവതരിപ്പിച്ച് ബിജെപി. പാര്‍ലമെന്റ് അംഗങ്ങള്‍ വിദേശ യാത്ര പോകുമ്പോള്‍, അവര്‍ എവിടേക്കാണ് പോകുന്നത്, എന്തിന് പോകുന്നു എന്ന കാര്യം ഉള്‍പ്പെടെ പാര്‍ലമെന്റിനെ അറിയിക്കുന്ന നിയമത്തിനാണ് ബില്ലിലൂടെ അനുമതി തേടിയിരിക്കുന്നത്. നിലവിലുള്ള ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യാന്‍ ആവശ്യപ്പെട്ടുള്ള സ്വകാര്യ ബില്‍ അവതരിപ്പിച്ചത് ബിജെപി എംപി ജിവിഎല്‍ നരസിംഹ റാവുവാണ്.

1

എല്ലാ എംപിമാര്‍ക്കും വിദേശ സന്ദര്‍ശനത്തിന് പോകുമ്പോള്‍ വിവരം വെളിപ്പെടുത്തണമെന്നത് നിര്‍ബന്ധമാക്കാനാണ് സ്വകാര്യ ബില്ലിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. എല്ലാ വര്‍ഷവും പാര്‍ലമെന്റ് സെക്രട്ടറിയേറ്റിന് മുമ്പില്‍ ഇക്കാര്യം അവതരിപ്പിക്കണമെന്നാണ് നിര്‍ദേശം. ഈ സന്ദര്‍ശനങ്ങള്‍ക്കിടയില്‍ ഏതെങ്കിലും തരത്തിലുള്ള ആതിഥേയത്വം സ്വീകരിച്ചിട്ടുണ്ടെങ്കില്‍ അതും പാര്‍ലമെന്റ് സെക്രട്ടറിയേറ്റിനെ അറിയിക്കണം.

അതേസമയം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ഏറ്റവും വെല്ലുവിളിയുയര്‍ത്തുന്ന കാര്യമാണിത്. ബിജെപി ഈ ബില്ലിനെ പിന്തുണച്ച് പാസാക്കിയാല്‍ രാഹുല്‍ തന്റെ വിദേശ യാത്രകളെ കുറിച്ച് വെളിപ്പെടുത്തേണ്ടി വരും. നിലവില്‍ ധ്യാനം അടക്കുള്ള കാര്യങ്ങളില്‍ രാഹുല്‍ വിദേശ യാത്ര നടത്താറുണ്ട്. എന്നാല്‍ പലപ്പോഴും പാര്‍ട്ടി പ്രവര്‍ത്തകരെ പോലും അറിയിക്കാതെയാണ് രാഹുല്‍ പോകാറുള്ളത്. ഇതിനെ തടയിടുക കൂടിയാണ് ബിജെപി ലക്ഷ്യമിടുന്നത്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇത് ബാധകമാകുമോ എന്നറിയില്ല.

ഇതിന്റെ ഭാഗമായി ഒരു സര്‍ക്കുലര്‍ ജൂലായില്‍ എല്ലാ എംപിമാര്‍ക്കും പാര്‍ലമെന്ററി കാര്യ മന്ത്രി അയച്ചിരുന്നു. ഇത് നിര്‍ബന്ധമാക്കുന്നതിനുള്ള നിര്‍ദേശങ്ങളാണ് തേടിയത്. അതേസമയം ഔദ്യോഗിക സന്ദര്‍ശനത്തിന് പോകുന്നവര്‍ മൂന്നാഴ്ച്ച മുമ്പ് തന്നെ ഇക്കാര്യം അറിയിക്കാന്‍ ശ്രമിക്കണം. വ്യക്തിപരമായ കാര്യങ്ങള്‍ക്ക് പോകുന്നവരും ഇത്തരം ചട്ടങ്ങള്‍ അനുസരിക്കണമെന്ന് സര്‍ക്കുലറില്‍ പറയുന്നു. എന്നാല്‍ ഇതിന് മറുപടി ആരും നല്‍കിയിട്ടില്ല.

 പ്രതിജ്ഞയെടുത്ത് സോണിയ... ഇത്തവണ പിറന്നാള്‍ ആഘോഷമില്ല, കാരണം കേട്ടാല്‍ ഞെട്ടും!! പ്രതിജ്ഞയെടുത്ത് സോണിയ... ഇത്തവണ പിറന്നാള്‍ ആഘോഷമില്ല, കാരണം കേട്ടാല്‍ ഞെട്ടും!!

English summary
pvt bills wants mps to disclose foreign visit info
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X