അന്തരീക്ഷ മലിനീകരണം; ദില്ലിയില്‍ വെള്ളം സ്‌പ്രേ ചെയ്യാന്‍ തുടങ്ങി
ദില്ലി: കഴിഞ്ഞ പതിനേഴുവര്‍ഷത്തിനിടെ ദില്ലിയിലുണ്ടായ ഏറ്റവും വലിയ അന്തരീക്ഷ മലിനീകരണം ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി റോഡിലെല്ലാം വെള്ളം സ്‌പ്രേ ചെയ്യാന്‍ തുടങ്ങി. ദില്ലി PWD യുടെ നേതൃത്വത്തിലാണ് റോഡില്‍ വെള്ളമൊഴിക്കല്‍ നടപടി ആരംഭിച്ചത്.
വെള്ളം ഒഴുക്കുന്നതോടെ നിലത്തടിഞ്ഞ പൊടിപടലങ്ങളും മണ്ണുമെല്ലാം ഒഴുകിപ്പോകുമെന്ന് PWD എഞ്ചിനീയര്‍ ആര്‍ കെ ഖുരാന പറഞ്ഞു. അന്തരീക്ഷ മലിനീകരണത്തിന്റെ തോത് കുറയ്ക്കാനും മലിനീകരണം വ്യാപിക്കുന്നത് ഇല്ലാതാക്കാനും ഇതുകൊണ്ട് സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

തിങ്കളാഴ്ച റോഡില്‍ തിരക്കു തുടങ്ങിയെങ്കിലും കഴിഞ്ഞ ദിവസത്തേതിനേക്കാള്‍ റോഡ് തെളിഞ്ഞു കാണാന്‍ തുടങ്ങിയിട്ടുണ്ട്. ചൊവ്വാഴ്ചയോടെ അന്തരീക്ഷം കൂടുതല്‍ മെച്ചപ്പെട്ടേക്കുമെന്നാണ് വിഗദ്ധര്‍ പ്രതീക്ഷിക്കുന്നത്. അന്തരീക്ഷ മലിനീകരണത്തോത് കൂടിയതോടെ കടുത്ത നിയന്ത്രണങ്ങളാണ് ദില്ലി സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുള്ളത്.
കണ്‍സ്ട്രക്ഷന്‍ ജോലികളെല്ലാം നിര്‍ത്തിവെച്ചു. സ്‌കൂളുള്‍ അടച്ചിട്ടു. അന്തരീക്ഷം പതിവുപോലെ ആയാല്‍ മാത്രമേ നിയന്ത്രണത്തില്‍ ഇളവുകള്‍ വരുത്തുകയുള്ളൂ. അയല്‍ സംസ്ഥാനങ്ങളില്‍ കൃഷി ഇറക്കുന്നതിന് മുന്നോടിയായി വയലുകളില്‍ തീയിടുന്നതും ദീപാവലിക്കാലത്തെ പടക്കത്തിന്റെ പുകപടലങ്ങളുമാണ് ദില്ലിയിലെ അന്തീരക്ഷത്തെ ശോചനീയമാക്കിയത്.












Click it and Unblock the Notifications