ഖത്തര്‍ എയര്‍വേയ്സ് വിമാനത്തില്‍ ഉക്രേനിയന്‍ യാത്രക്കാരന് മരിച്ചു: വൈദ്യ പരിശോധന തുണച്ചില്ല!!
ഹൈദരാബാദ്: ഹൃദയസ്തംഭനത്തെ തുടര്‍ന്ന് കുഴഞ്ഞ് വീണ് 69 കാരനായ ഉക്രേനിയന്‍ യാത്രക്കാരന് ഖത്തര്‍ എയര്‍വേയ്സ് വിമാനത്തില്‍ മരിച്ചു. ഇതോടെ ഖത്തര്‍ എയര്‍വേയ്സ് വിമാനം ഹൈദരാബാദില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തുകയായിരുന്നു. ദോഹയില്‍ നിന്നും ബാങ്കോക്കിലേക്കുള്ള വിമാനത്തിലാണ് സംഭവം. യാത്രക്കാരന് കുഴഞ്ഞുവീണതോടെ വിമാനം ഹൈദരാബാദ് വിമാനത്താവളത്തിലേക്ക് തിരിച്ച് വിട്ടെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
ഹൃദയ സംബന്ധമായ അസുഖമുള്ള ഗാലിന് കൊങ്കി 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടുണ്ട്. പുലര്‍ച്ചെ 1.30 ന് വിമാനത്തില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് രണ്ട് മണിക്കൂറുകള്‍ക്കകം ഖത്തര്‍ എയര്‍വേയ്സ് വിമാനം രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കിയത്.

യാത്രക്കാരനെ രക്ഷിക്കാനായി ക്രൂ ശ്രമം നടത്തിയതെങ്കിലും ഫലമുണ്ടായില്ലെന്ന് വിമാനത്താവള വൃത്തങ്ങള്‍ അറിയിച്ചു. പുലര്‍ച്ചെ 3: 25 നാണ് വിമാനം ലാന്‍ഡ് ചെയ്തതെന്നും വിമാനത്താവളത്തില്‍ വെച്ച് പരിശോധിക്കുമ്പോഴേക്കും രോഗി ഹൃദയസ്തംഭനം മൂലം മരിച്ചതായും ഡോക്ടര്‍മാര്‍ അറിയിച്ചു.
വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരന്റെ മരണത്തില്‍ ഖത്തര്‍ എയര്‍വേയ്സ് ഖേദം പ്രകടിപ്പിച്ചു. മരിച്ച യാത്രക്കാരന്റെ കുടുംബത്തിനും എയര്‍ലൈന്‍ അനുശോചനം അറിയിച്ചു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications