കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തര്‍ എയര്‍വേയ്സ് വിമാനത്തില്‍ ഉക്രേനിയന്‍ യാത്രക്കാരന്‍ മരിച്ചു: വൈദ്യ പരിശോധന തുണച്ചില്ല!!

  • By S Swetha
Google Oneindia Malayalam News

ഹൈദരാബാദ്: ഹൃദയസ്തംഭനത്തെ തുടര്‍ന്ന് കുഴഞ്ഞ് വീണ് 69 കാരനായ ഉക്രേനിയന്‍ യാത്രക്കാരന്‍ ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ മരിച്ചു. ഇതോടെ ഖത്തര്‍ എയര്‍വേയ്സ് വിമാനം ഹൈദരാബാദില്‍ അടിയന്തര ലാന്‍‍ഡിംഗ് നടത്തുകയായിരുന്നു. ദോഹയില്‍ നിന്നും ബാങ്കോക്കിലേക്കുള്ള വിമാനത്തിലാണ് സംഭവം. യാത്രക്കാരന്‍ കുഴഞ്ഞുവീണതോടെ വിമാനം ഹൈദരാബാദ് വിമാനത്താവളത്തിലേക്ക് തിരിച്ച് വിട്ടെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

സ്ത്രീകളുടെ സുരക്ഷയ്ക്ക് ഊന്നൽ നൽകി ബെംഗളൂരു നഗരം; സ്ഥാപിക്കുന്നത് 16000 സിസിടിവി ക്യാമറകൾ!സ്ത്രീകളുടെ സുരക്ഷയ്ക്ക് ഊന്നൽ നൽകി ബെംഗളൂരു നഗരം; സ്ഥാപിക്കുന്നത് 16000 സിസിടിവി ക്യാമറകൾ!

ഹൃദയ സംബന്ധമായ അസുഖമുള്ള ഗാലിന്‍ കൊങ്കി 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടുണ്ട്. പുലര്‍ച്ചെ 1.30 ന് വിമാനത്തില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് രണ്ട് മണിക്കൂറുകള്‍ക്കകം ഖത്തര്‍ എയര്‍വേയ്സ് വിമാനം രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കിയത്.

qatar-1571

യാത്രക്കാരനെ രക്ഷിക്കാനായി ക്രൂ ശ്രമം നടത്തിയതെങ്കിലും ഫലമുണ്ടായില്ലെന്ന് വിമാനത്താവള വൃത്തങ്ങള്‍ അറിയിച്ചു. പുലര്‍ച്ചെ 3: 25 നാണ് വിമാനം ലാന്‍ഡ് ചെയ്തതെന്നും വിമാനത്താവളത്തില്‍ വെച്ച് പരിശോധിക്കുമ്പോഴേക്കും രോഗി ഹൃദയസ്തംഭനം മൂലം മരിച്ചതായും ഡോക്ടര്‍മാര്‍ അറിയിച്ചു.

വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരന്റെ മരണത്തില്‍ ഖത്തര്‍ എയര്‍വേയ്‌സ് ഖേദം പ്രകടിപ്പിച്ചു. മരിച്ച യാത്രക്കാരന്റെ കുടുംബത്തിനും എയര്‍ലൈന്‍ അനുശോചനം അറിയിച്ചു.

English summary
Qatar Airways flight makes emergency landing in Hyderabad as passenger dies on board
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X