ഖത്തറിൽ നിന്നും എത്തിയില്ലെങ്കിലും കുഴപ്പമില്ല; യുഎസിൽ നിന്നടക്കം എൽപിജി വരും..നിർണായക നീക്കം
ഇറാൻ-യു.എസ് സംഘർഷത്തെ തുടർന്ന് ഹോർമുസ് കടലിടുക്ക് അടച്ചത് മൂലം ഉണ്ടായ പാചകവാതക പ്രതിസന്ധി പരിഹരിക്കാൻ ത്വരിത നടപടികളുമായി കേന്ദ്രസർക്കാർ. ഗൾഫ് രാജ്യങ്ങൾക്ക് പകരം നോർവേ, യു.എസ്. എന്നിവിടങ്ങളിൽ നിന്നും കൂടുതലായി ഇറക്കുമതി ചെയ്യാനുള്ള നടപടികൾ രാജ്യം സ്വീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഹ്രസ്വകാലത്തേക്ക് മാത്രമായിരിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. എന്നിരുന്നാലും ഈ കപ്പലുകൾ എത്താൻ സമയമെടുക്കുന്നതിനാൽ ഇടക്കാലത്തേക്ക് ക്ഷാമം തുടരാൻ സാധ്യതയുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.
അടിയന്തരമായി 10 ലക്ഷം ടണ്‍ എൽപിജി വാങ്ങാനുള്ള നടപടികൾ സ്വീകരിച്ചുവെന്നാണ് കേന്ദ്രസർക്കാർ അറിയിച്ചത്. ഗാർഹിക ഉപയോക്താക്കൾക്ക് മുൻഗണന നൽകാനുള്ള സർക്കാർ തീരുമാനത്തെ തുടർന്ന് ഇന്ത്യയുടെ എൽ.പി.ജി ഉത്പാദനം 10% വർദ്ധിച്ചതായും ഉദ്ദ്യോഗസ്ഥർ വ്യക്തമാക്കി.

'ലിക്വിഫൈഡ് നാച്ചുറൽ ഗ്യാസിന്റെ (LNG) കാര്യത്തിൽ വേഗത്തിൽ മാറ്റങ്ങൾ വരുത്താൻ ബുദ്ധിമുട്ടാണ്. ഖത്തർ കഴിഞ്ഞാൽ നോർവീജിയൻ അല്ലെങ്കിൽ അമേരിക്കൻ വാതകമാണ് ആശ്രയം, അത് ഇന്ത്യയിലെത്താൻ ഏറെ സമയമെടുക്കും." മുമ്പ് എംഎംബിടിയുവിന് 6-8 ഡോളറിനാണ് ഖത്തറിൽ നിന്നും വാതകം ലഭിച്ചിരുന്നത്. എന്നാൽ ഇപ്പോൾ അത് 15 ഡോളറായി ഉയർന്നു. "എന്നാൽ വില MMBtu-ന് 10 ഡോളർ കടന്നാൽ ദൂരം പ്രശ്നമാണെങ്കിൽ പോലും നോർവേ, യു.എസ്. എന്നിവിടങ്ങളിൽനിന്നുള്ള വാതകം ലാഭകരമാകും', ഉദ്യോഗസ്ഥർ വിശദീകരിച്ചു.
യു.എസ്/നോർവേ എന്നിവിടങ്ങളിൽ നിന്ന് വാതകവുമായി ഇന്ത്യയിലെത്താൻ കപ്പലുകൾക്ക് ഏകദേശം രണ്ട് മാസത്തോളം സമയമെടുക്കുമെന്നാണ് ഷിപ്പിംഗ് വ്യവസായ കണക്കുകൾ പറയുന്നത്. ഓർഡറുകൾ നൽകി ഡെലിവറി ലഭിക്കുന്നതിന് ഒരു 'ലീഡ് ടൈം' ഉണ്ടാകും. വാതകം ദീർഘകാല പ്രശ്നമാകില്ല, പക്ഷേ ചില ഹ്രസ്വകാല ബുദ്ധിമുട്ടുകൾ നേരിട്ടേക്കാം എന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന.
വാണിജ്യ സ്ഥാപനങ്ങളെ "പ്രതിസന്ധിയിലാക്കാതെ" ഗാർഹിക ഉപഭോക്താക്കൾക്ക് തടസ്സമില്ലാത്ത എൽ.പി.ജി വിതരണം ഉറപ്പാക്കുകയാണ് സർക്കാരിന്റെ പ്രധാന മുൻഗണനയെന്ന് മറ്റൊരു ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.വാണിജ്യ എൽ.പി.ജി ക്ഷാമം സംബന്ധിച്ച ഹോട്ടലുടമകളുടെ ആശങ്കകൾ പരിഹരിക്കാൻ, ഓയിൽ മാർക്കറ്റിങ് കമ്പനികളിലെ (OMCs) മൂന്ന് എക്സിക്യൂട്ടീവ് ഡയറക്ടർമാർ ഉൾപ്പെടുന്ന സമിതിക്ക് സർക്കാർ തിങ്കളാഴ്ച രൂപം നൽകിയിട്ടുണ്ട്. "എൽ.പി.ജി വിതരണ അപേക്ഷകൾ പരിശോധിച്ച് സാധ്യമായത്ര അളവ് നൽകുക" എന്നതാണ് ഈ സമിതിയുടെ ലക്ഷ്യം. സമിതി ഇതിനോടകം ഹോട്ടലുടമകളുമായി ബന്ധപ്പെട്ടിട്ടുണ്ട്. എല്ലാ യഥാർത്ഥ ആവശ്യങ്ങളും പരിഗണിച്ച്, സാധ്യമായ അത്രയും സഹായം നൽകുമെന്ന് സമിതി അംഗങ്ങളെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോർട്ട് ചെയ്തു.
-
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം -
യുഎഇ കൊടുത്തത് എട്ടിന്റെ പണി; പാകിസ്താനെ സഹായിക്കാന്‍ ഖത്തറും സൗദി അറേബ്യയും രംഗത്ത് -
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
മീന പണം എറിഞ്ഞ് പണം കൊയ്യുന്നു; 10 കോടി 100 കോടിയാക്കിയ ബുദ്ധി, വീട് വില്‍പ്പന ചര്‍ച്ച -
ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;പീനിയ ഫ്ലൈ ഓവർ 4 ദിവസത്തേക്ക് അടച്ചിടും..ഏത് വഴി പോകണം? അറിയാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
യുഡിഎഫിന് 102 സീറ്റ് വരെ പ്രവചനം; പിന്നാലെ തെറിവിളി..ആ പറയുന്നത് പച്ചക്കള്ളമെന്ന് സിപി റാഷിദ്,വിശദീകരണം -
മഞ്ജുവിനും എനിക്കും ഇടയിൽ സംഭവിച്ചത്..അതിന് സാക്ഷികളും തെളിവുകളും ഉണ്ട്..'; ദിലീപ് പറഞ്ഞത് -
എല്ലാ മലയാള നടന്മാരും 100 കോടി അടിച്ചു, മമ്മൂട്ടി ഒഴികെ... മമ്മൂട്ടിക്ക് ബോക്സ് ഓഫീസ് പവർ ഇല്ലേ? കുറിപ്പ് വൈറൽ -
ഗള്‍ഫില്‍ ട്വിസ്റ്റ്? ചര്‍ച്ചകള്‍ക്കിടെ പാകിസ്താന് പട്ടാളം സൗദി അറേബ്യയില്‍, യുദ്ധ വിമാനങ്ങളും -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു












Click it and Unblock the Notifications