കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത..എക്‌സിറ്റ് പെര്‍മിറ്റ് പൂര്‍ണ്ണമായും ഇനി സൗജന്യം..

എക്ശിറ്റ് പെർമിറ്റ് സൌജന്യമാക്കാനുള്ള നീക്കവുമായി ഖത്തർ സർക്കാർ

Google Oneindia Malayalam News

ദോഹ: ഖത്തറില്‍ നിന്നും പ്രവാസികള്‍ക്ക് പുറത്തുപോകുന്നതിനുള്ള എക്‌സിറ്റ് പെര്‍മിറ്റ് പൂര്‍ണ്ണമായും സൗജന്യമാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എക്‌സിറ്റ് പെര്‍മിറ്റിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ സംവിധാനം വഴിയാണ് ഇനി നടപ്പിലാക്കുക. രാജ്യത്ത് നിന്നും പുറത്ത് പോകുന്നതിന് ഇനി എക്‌സിറ്റ് പെര്‍മിറ്റിന് രേഖ ആവശ്യമില്ലെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു.

qatar

നിലവില്‍ വ്യക്തിഗത സ്‌പോണ്‍സര്‍ഷിപ്പിലുള്ളവര്‍ രാജ്യം വിടുന്നതിന് ഓരോ പ്രാവശ്യവും എക്‌സിറ്റ് പെര്‍മിറ്റിന് 10 റിയാല്‍ അടക്കണമായിരുന്നു. കമ്പനി വിസയുള്ളവരുടെ ഒറ്റത്തവണ ഉപയോഗിക്കാവുന്ന എക്‌സിറ്റ് പെര്‍മിറ്റിനും ഇതേ തുക അടയ്ക്കണമായിരുന്നു. ഇതിനാണ് ആഭ്യന്തര മന്ത്രാലയം മാറ്റം വരുത്തിയത്. എക്‌സിറ്റ് പെര്‍മിറ്റുകള്‍ എല്ലാം തന്നെ സമയപരിധിക്കുള്ളില്‍ ഒന്നിലധികം തവണ ഉപയോഗിക്കാന്‍ ഇനി സാധിക്കും. ഇതോടെ പ്രവാസികള്‍ മുന്‍കൂട്ടി ഒന്നിലധികം എക്‌സിറ്റ് പെര്‍മിറ്റുകള്‍ എടുത്തുവെയ്ക്കുന്നതായും വിവരമുണ്ട്.

English summary
NRI's in Qatar can have exit permitts for free. The qatar government is going to make all the procedures online.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X