മോദി ഖത്തറില്‍ പോയതിന് കാര്യമുണ്ടായി, 23 ഇന്ത്യക്കാരെ ജയില്‍ മോചിതരാക്കി
ദോഹ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഖത്തര്‍ സന്ദര്‍ശനത്തിന് ഫലം കണ്ടു. ഖത്തര്‍ സന്ദര്‍ശനത്തിന്റെ തൊട്ടുപിന്നാലെയായി 23 ഇന്ത്യന്‍ തടവുക്കാരെ റമദാന്‍ ദിനത്തില്‍ വിട്ടയച്ചു.
ഇന്ത്യക്കാരെ മോചിപ്പിച്ചതില്‍ ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനിയോട് നന്ദി രേഖപ്പെടുത്തി. റമദാന്‍ മാസത്തില്‍ നല്ല തുടക്കമായിരുന്നു എന്നും പറഞ്ഞു.

റമദാന്‍ ദിനത്തിലെ സന്തോഷ വാര്‍ത്ത ട്വിറ്ററിലൂടെ അറിയിക്കുകയും ചെയ്തു. ഖത്തറില്‍ നിന്നും വിട്ടയച്ചവര്‍ ഇന്ത്യയില്‍ ഉടന്‍ തിരിച്ചെത്തുമെന്നും അറിയിച്ചു.
അഞ്ച് രാജ്യങ്ങളിലെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഖത്തറില്‍ എത്തിയ മോദി ലേബര്‍ ക്യാമ്പില്‍ എത്തി ഇന്ത്യല്‍ തൊഴിലാളികള്‍ക്കൊപ്പം സമയം ചിലവഴിച്ചിരുന്നു. പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നും മോദി പറഞ്ഞിരുന്നു.












Click it and Unblock the Notifications