കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തറില്‍ നിന്ന് യുഎഇയിലേക്ക് കപ്പല്‍ പുറപ്പെട്ടു; ഡോള്‍ഫിന്‍ കുഴല്‍ തകരാര്‍, റിപ്പോര്‍ട്ട്

Google Oneindia Malayalam News

ദോഹ/ദുബായ്: വളരെ വ്യത്യസ്തമായ റിപ്പോര്‍ട്ടാണ് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടിരിക്കുന്നത്. ഖത്തറില്‍ നിന്ന് യുഎഇയിലേക്ക് കപ്പല്‍ പുറപ്പെട്ടുവെന്നാണ് വാര്‍ത്ത. ഇരുരാജ്യങ്ങള്‍ക്കും തമ്മിലുള്ള വാതക കുഴലില്‍ വന്ന തകരാര്‍ കാരണമാണ് കപ്പല്‍ പുറപ്പെട്ടതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഖത്തറിനെതിരെ ഉപരോധം ചുമത്തിയ സൗദി സഖ്യത്തില്‍ അംഗമാണ് യുഎഇ.

2017 ജൂണ്‍ മുതല്‍ ഇരുരാജ്യങ്ങളും തമ്മില്‍ നയതന്ത്ര ബന്ധമില്ല. ഈ സാഹചര്യം നിലനില്‍ക്കവെയാണ് കപ്പല്‍ പുറപ്പെട്ടുവെന്ന വാര്‍ത്ത വന്നിരിക്കുന്നത്. സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളാണ് ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചത്. ഇതിനിടെ വന്ന റിപ്പോര്‍ട്ട് ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ.....

 ഖത്തറില്‍ നിന്ന് യുഎഇയിലേക്ക്

ഖത്തറില്‍ നിന്ന് യുഎഇയിലേക്ക്

ഖത്തറില്‍ നിന്ന് യുഎഇയിലേക്ക് പ്രകൃതി വാതകം കയറ്റി അയക്കുന്ന വാതക കുഴല്‍ ഡോള്‍ഫിന്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇടപാടിന് ചുക്കാന്‍ പിടിക്കുന്ന കമ്പനിയുടെ പേരിലാണ് പൈപ്പ് ലൈന്‍ അറിയപ്പെടുന്നത്. ഈ ഡോള്‍ഫില്‍ കുഴലിന് തകരാര്‍ സംഭവിച്ച് ദിവസങ്ങളായി.

 വാതകം എത്തുന്നില്ല

വാതകം എത്തുന്നില്ല

കുഴലിന് തകരാര്‍ വന്നതോടെ ഖത്തറില്‍ നിന്ന യുഎഇയിലേക്ക് വാതകം എത്തുന്നില്ല എന്നതാണ് പ്രശ്‌നം. ഈ പ്രതിസന്ധി തുടങ്ങിയിട്ട് ദിവസങ്ങളായി എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് ഖത്തറില്‍ നിന്ന് പ്രകൃതി വാതകവുമായി യുഎഇയിലേക്ക് കപ്പല്‍ പുറപ്പെട്ടതെന്ന് റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.

കയറ്റുമതി നിലച്ചിട്ടില്ല

കയറ്റുമതി നിലച്ചിട്ടില്ല

ഖത്തറും യുഎഇയും തമ്മില്‍ ഭിന്നത നിലനില്‍ക്കുന്നുണ്ടെങ്കിലും പ്രകൃതി വാതക കയറ്റുമതി നിലച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഖത്തര്‍ പെട്രോളിയം സൗദി സഖ്യത്തിന്റെ ഉപരോധം തുടങ്ങിയ വേളയില്‍ തന്നെ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിരുന്നു. പ്രകൃതി വാതകം കയറ്റി അയക്കുന്നത് തടയില്ല എന്നാണ് അന്ന് ഖത്തര്‍ പെട്രോളിയം അറിയിച്ചത്.

ദിവസവും 200 കോടി ക്യൂബിക്

ദിവസവും 200 കോടി ക്യൂബിക്

ഖത്തറില്‍ നിന്ന് പൈപ്പ് ലൈന്‍ വഴി യുഎഇയിലേക്ക് ഓരോ ദിവസവും 200 കോടി ക്യൂബിക് അടി പ്രകൃതി വാതകമാണ് കയറ്റി അയക്കുന്നത്. യുഎഇയിലുള്ളത് തങ്ങളുടെ സഹോദരങ്ങളാണെന്നും അവരുടെ ആവശ്യം കണക്കിലെടുത്ത് പ്രകൃതി വാതകം കയറ്റി അയക്കുന്നത് നിര്‍ത്തില്ല എന്നും സഅദ് ശരീദ അല്‍ കഅബി പറഞ്ഞിരുന്നു. ഇപ്പോള്‍ ഖത്തര്‍ ഊര്‍ജ മന്ത്രിയാണ് സഅദ്.

 കയറ്റുമതി ഇങ്ങനെ

കയറ്റുമതി ഇങ്ങനെ

ഖത്തറിന്റെ പ്രകൃതി വാതക ശേഖരമുള്ള നോര്‍ത്ത് ഫീല്‍ഡില്‍ നിന്ന് യുഎഇ, ഒമാന്‍ എന്നിവിടങ്ങളിലേക്ക് 364 കിലോമീറ്റര്‍ ദൂരത്തിലുള്ളതാണ് ഡോള്‍ഫില്‍ പൈപ്പ് ലൈന്‍. യുഎഇയിലെ ഊര്‍ജ ആവശ്യത്തിന്റെ സിംഹ ഭാഗവും പരിഹരിക്കുന്നത് ഖത്തറില്‍ നിന്നെത്തുന്ന പ്രകൃതി വാതകം കൊണ്ടാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ പ്രകൃതി വാതകം കൈവശമുള്ള രാജ്യമാണ് ഖത്തര്‍.

ഉടമസ്ഥരെ കുറിച്ച്

ഉടമസ്ഥരെ കുറിച്ച്

പൈപ്പ് ലൈന്‍ പദ്ധതിയുടെ ഉടമസ്ഥര്‍ ഡോള്‍ഫില്‍ എനര്‍ജി ലിമിറ്റഡ് ആണ്. അതുകൊണ്ടാണ് പൈപ്പ് ലൈന്‍ ഡോള്‍ഫിന്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. യുഎഇയിലെ മുബാദലയ്ക്കാണ് കമ്പനിയിലെ 51 ശതമാനം ഓഹരി. ടോട്ടലിന് 24.5 ശതമാനവും ഓക്‌സിഡന്റലിന് 24.5 ശതമാനവും കമ്പനിയില്‍ ഓഹരിയുണ്ട്.

 ഖത്തര്‍ പെട്രോളിയത്തിന്റെ സഹായം

ഖത്തര്‍ പെട്രോളിയത്തിന്റെ സഹായം

കഴിഞ്ഞ മാസം പകുതിക്ക് ശേഷമാണ് പൈപ്പ് ലൈന്‍ പ്രവര്‍ത്തനം തടസപ്പെട്ടത്. ദിവസങ്ങളായി ഇതുവഴി വാതകം എത്തുന്നില്ല. തുടര്‍ന്നാണ് ഖത്തര്‍ പെട്രോളിയത്തിന്റെ സഹായത്തോടെ ഡോള്‍ഫിന്‍ കപ്പല്‍ വഴി പ്രകൃതി വാതകം യുഎഇയിലേക്ക് അയച്ചത്.

പ്രതികരിക്കാതെ അധികൃതര്‍

പ്രതികരിക്കാതെ അധികൃതര്‍

എന്നാല്‍ ഈ വാര്‍ത്തയോട് ഖത്തര്‍ പെട്രോളിയം, ഖത്തര്‍ ഭരണകൂടം, ഡോള്‍ഫിന്‍ കമ്പനി എന്നിവര്‍ പ്രതികരിച്ചിട്ടില്ലെന്നും റോയിട്ടേഴ്‌സ് പറയുന്നു. പ്രകൃതി വാതക കടത്തുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിച്ച വിവരം എന്ന പേരിലാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്. റോയിട്ടേഴ്‌സിനെ ഉദ്ധരിച്ച് അല്‍ജസീറയും വാര്‍ത്ത നല്‍കിയിട്ടുണ്ട്.

ചരക്കുകള്‍ എത്തിയിരുന്ന വഴി

ചരക്കുകള്‍ എത്തിയിരുന്ന വഴി

ഖത്തറും യുഎഇയും തമ്മില്‍ ബന്ധം മെച്ചപ്പെടാന്‍ സാധ്യതയുണ്ട് എന്ന രീതിയില്‍ അടുത്തിടെ ചില വിവരങ്ങള്‍ അന്തര്‍ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ഖത്തറിലേക്ക് ചരക്കുകള്‍ എത്തുന്നതിന് പ്രധാന മാര്‍ഗമായിരുന്നു യുഎഇയിലെ ജബല്‍ അലി തുറമുഖം. വിദേശരാജ്യങ്ങളില്‍ നിന്ന് ഇവിടെ എത്തുന്ന ചരക്കുകള്‍ ദോഹയിലേക്ക് ജലമാര്‍ഗം എത്തിക്കുകയാണ് പതിവ്. എന്നാല്‍ ഉപരോധം പ്രഖ്യാപിച്ചതോടെ ജബല്‍ അലിയില്‍ നിന്ന് ദോഹയിലേക്ക് ചരക്കു ഗതാഗതം തടയപ്പെട്ടിരുന്നു.

 അടുത്തിടെ വന്ന വിവരം

അടുത്തിടെ വന്ന വിവരം

ഈ അവസ്ഥ മാറുകയാണെന്നാണ് രണ്ടുമാസം മുമ്പ് വാര്‍ത്ത വന്നത്. ഖത്തറിലേക്ക് ചരക്കുകള്‍ അയക്കുന്നതില്‍ ഇനി യുഎഇയിലെ തുറമുഖങ്ങള്‍ക്ക് സാധിക്കുമെന്നും തുറമുഖ അധികൃതര്‍ പ്രത്യേക സര്‍ക്കുലര്‍ ഇറക്കിയെന്നുമായിരുന്നു വാര്‍ത്ത. യുഎഇയിലെ എല്ലാ തുറമുഖങ്ങള്‍ക്കും സര്‍ക്കുലര്‍ ബാധകമാണ്. ഖത്തറിലേക്ക് ചരക്കുകള്‍ അയക്കാം. ഖത്തറില്‍ നിന്നുള്ള ചരക്കുകള്‍ സ്വീകരിക്കുകയും ചെയ്യാമെന്ന് സര്‍ക്കുലറില്‍ പറയുന്നുവെന്നും വാര്‍ത്തയുണ്ടായിരുന്നു.

പൂര്‍ണമായി നീക്കിയിട്ടില്ല

പൂര്‍ണമായി നീക്കിയിട്ടില്ല

എന്നാല്‍, തുറമുഖങ്ങള്‍ക്ക് ഉപരോധത്തിന് ശേഷമുണ്ടായ നിയന്ത്രണം പൂര്‍ണമായി നീക്കി എന്ന പറയാന്‍ സാധിക്കില്ല. കാരണം ഖത്തറിന്റെ പതാക വഹിച്ചുള്ള കപ്പലുകള്‍ക്ക് യുഎഇയില്‍ ഇപ്പോഴും വിലക്കുണ്ട്. യുഎഇയുടെ കപ്പലുകള്‍ക്ക് ഖത്തര്‍ തലസ്ഥാനമായ ദോഹയിലും വിലക്കുണ്ട്. എന്നാല്‍ മറ്റു രാജ്യങ്ങളുടെ കപ്പലുകള്‍ വഴി ചരക്കുഗതാഗതം സാധ്യമാകും.

സര്‍ക്കുലറില്‍ പറയുന്നത്

സര്‍ക്കുലറില്‍ പറയുന്നത്

അബുദാബി പോര്‍ട്ട്‌സ് സര്‍ക്കുലറിലാണ് ഖത്തറിലേക്കുള്ള ചരക്കു ഗതാഗതത്തിന് ഇളവ് പ്രഖ്യാപിച്ച കാര്യം പറയുന്നത്. ഉപരോധം പ്രഖ്യാപിച്ച ശേഷം ഇറക്കിയ സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍ റദ്ദാക്കിയിരിക്കുന്നുവെന്ന് പുതിയ സര്‍ക്കുലറില്‍ പറയുന്നു. ഖത്തര്‍ ഭരണകൂടം, ഖത്തര്‍ പൗരന്‍മാര്‍, ഖത്തര്‍ കമ്പനികള്‍ എന്നിവരുടെ കപ്പലുകള്‍ക്ക് ഇപ്പോഴും നിയന്ത്രണമുണ്ട്. ഈ നിയന്ത്രണം നീക്കിയിട്ടില്ല. എന്നാല്‍ ചരക്കുകള്‍ മറ്റു കപ്പലുകള്‍ക്ക് കൈമാറ്റം ചെയ്യാം.

ജയം ഉറപ്പിച്ച് ബിജെപി; യുപിയില്‍ ശുദ്ധികലശം തുടങ്ങി, സഖ്യകക്ഷിയെ പുറത്താക്കി, ആവശ്യമില്ലെന്ന് യോഗിജയം ഉറപ്പിച്ച് ബിജെപി; യുപിയില്‍ ശുദ്ധികലശം തുടങ്ങി, സഖ്യകക്ഷിയെ പുറത്താക്കി, ആവശ്യമില്ലെന്ന് യോഗി

English summary
Qatar ships with LNG to Starts UAE after Dolphin pipeline outage: Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X