ഖത്തര്‍ ഗതാഗത മന്ത്രി ഇന്ത്യയിലെത്തി; ജ്യോതിരാദിത്യ സിന്ധ്യയുമായി കൂടിക്കാഴ്ച്ച നടത്തി
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളാണ് ഇരുവരും ചര്‍ച്ച ചെയ്തത്. വ്യോമയാന മേഖലയിലെയും, മറ്റ് വ്യോമയാന പ്രവര്‍ത്തികളുടെയും കാര്യങ്ങളാണ് ഇവര്‍ ചര്‍ച്ച ചെയ്തത്

ദില്ലി: ഖത്തര്‍ ഗതാഗത മന്ത്രി ജാസ്സിം ബിന്‍ സെയ്ഫ് അല്‍ സുലൈത്തി ഇന്ത്യയിലെത്തി. കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി. നിര്‍ണായകമായ കാര്യങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളാണ് ഇരുവരും ചര്‍ച്ച ചെയ്തത്. വ്യോമയാന മേഖലയിലെയും, മറ്റ് വ്യോമയാന പ്രവര്‍ത്തികളുടെയും കാര്യങ്ങളാണ് ഇവര്‍ ചര്‍ച്ച ചെയ്തത്.
ഇവ വികസിപ്പിച്ചെടുക്കാനും, ആകാശ പരിധിയിലെ സഹകരണവും ചര്‍ച്ചയായി. ഇന്ത്യയിലെ ഖത്തര്‍ എംബസി ആക്ടിംഗ് ചാര്‍ജുള്ള അലി ബിന്‍ മുഹമ്മദ് അല്‍ ബാദിയും യോഗത്തിലുണ്ടായിരുന്നു.












Click it and Unblock the Notifications