Get Updates
Get notified of breaking news, exclusive insights, and must-see stories!

കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കാം; ബാലവേലയ്‌ക്കെതിരെ ഒരുമിച്ച് പോരാടാം

സന്തോഷകരവും സംതൃപ്തവുമായ ഒരു കുട്ടിക്കാലത്തെ നിര്‍വചിക്കുന്ന വശം എന്താണ് ? വിദ്യാഭ്യാസം

അന്തസ്സും ആദരവുമുള്ള ഒരു ജീവിതം കെട്ടിപ്പടുക്കുന്നതിനായി കുട്ടികളെയും സമൂഹങ്ങളെയും ശാക്തീകരിക്കാന്‍ കഴിയുന്ന ഏറ്റവും ശക്തമായ ആയുധമാണ് വിദ്യാഭ്യാസം. ഒരു സമൂഹത്തിലെ അംഗങ്ങള്‍ക്ക് വിദ്യാഭ്യാസം നേടുമ്പോഴും അവരുടെ അവകാശങ്ങളെയും ഉത്തരവാദിത്തങ്ങളെയും കുറിച്ച് ബോധവാന്മാരാകുമ്പോള്‍, ചെറിയ പ്രായത്തില്‍ തൊഴില്‍ തന്നെ സമ്പ്രദായത്തിലേക്ക് തള്ളിവിടുന്ന ദാരിദ്ര്യത്തിന്റെയും ദുരിതത്തിന്റെയും ദുഷിച്ച ചക്രത്തില്‍ നിന്ന് കരകയറാനുള്ള കഴിവ് അവര്‍ക്ക് ലഭിക്കും.

4

വിദ്യാഭ്യാസത്തിന്റെയും അറിവിന്റെയും ശക്തി മനുഷ്യരെ നൈപുണ്യമുള്ള തൊഴിലുകളില്‍ ഏര്‍പ്പെടാനും അവരുടെ കുടുംബത്തിന്റെ സാമൂഹിക- സാമ്പത്തിക നില മെച്ചപ്പെടുത്താനും സഹായിക്കുന്നു. അതുകൊണ്ട് തന്നെ വിദ്യാഭ്യാസം കുട്ടികള്‍ക്ക് ഏറ്റവും പ്രധാനമാണ്, കാരണം വിദ്യാഭ്യാസം അവരുടെ കുടുംബങ്ങള്‍ക്ക് മുന്നോട്ടു പോകാനുള്ള ഉപജീവന മാര്‍ഗം നല്‍കാന്‍ സഹായിക്കും. എന്നാല്‍ ഇന്ന് നിലവിലുള്ള യാഥാര്‍ത്ഥ്യം മറ്റൊന്നാണ്, കണക്കുകൾ പ്രകാരം രാജ്യത്ത് 8.4 കോടിയോളം വരുന്ന കുട്ടികള്‍ക്ക് സ്‌കൂളുകളിലോ വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ എത്തി പഠിക്കാനുള്ള അവസരം ലഭിക്കുന്നില്ല. ബാലവേല പോലുള്ള നിര്‍ഭാഗ്യകരമായ സാഹചര്യങ്ങളിലേക്ക് എത്തിപ്പെടാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളില്‍ ഒന്ന് ഇതാണ്.

ബാലവേലയ്‌ക്കെതിരെ ശക്തമായ നിയമ സംവിധാനങ്ങള്‍ നിലനില്‍ക്കുമ്പോഴും ഇത് ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കോവിഡ് എന്ന മഹാമാരി രാജ്യത്തെ ബാധിച്ചതു മുതല്‍ , കുട്ടികളുടെ അവസ്ഥ ശോചനീയമായി തീര്‍ന്നിരിക്കുകയാണ്, ജീവനും ജീവിതോപാധിയും നഷ്ടപ്പെടുന്നതിന് സാക്ഷ്യം വഹിക്കുന്ന കുട്ടികളെ ബാല്യം അവസാനിപ്പിച്ച് നിര്‍ബന്ധിത തൊഴിലിടത്തിലേക്ക് നീങ്ങാന്‍ പ്രേരിപ്പിക്കുകയാണ്. ഇന്നത്തെ കാലഘട്ടത്തില്‍ സമൂഹത്തില്‍ പാര്‍ശ്വവത്കരിക്കപ്പെട്ട് ജീവിക്കുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഒരു വിദൂര സ്വപ്നമായി മാറിയിരിക്കുകയാണ്.

2

2011 ലെ സെന്‍സസ് കണക്ക് പ്രകാരം, 14 വയസില്‍ താഴെയുള്ള 82.2 ലക്ഷം കുട്ടികളാണ് ബാല്യകാലം അവസാനിപ്പിച്ച് തൊഴിലിടങ്ങളിലേക്ക് പോകുന്നത്. അതും തുച്ഛമായ വരുമാനത്തിന്. ഒരോ വ്യക്തിയുടെയും ബാല്യം നിഷ്‌കളങ്കമാണ്, കുട്ടിക്കാലത് ലഭിക്കുന്ന വിദ്യാഭ്യാസം ഒരാളുടെ മൊത്തത്തിലുള്ള വികസനത്തിന്റെ പ്രധാന കാരണമാണ്. ബാലവേലയില്‍ ഏര്‍പ്പെടുന്നത് കുട്ടികളില്‍ നിന്ന് രസകരമായ ഒരു കുട്ടിക്കാലം തട്ടിയെടുക്കുക മാത്രമല്ല, ചെറുപ്പത്തില്‍ത്തന്നെ ജീവിതത്തിന്റെ വിവിധ വശങ്ങള്‍ പഠിക്കാനും അനുഭവിക്കാനുമുള്ള അവസരം ഇല്ലാതാക്കുന്നു.

എല്ലാ കുട്ടികളും, പ്രത്യേകിച്ച് നിര്‍ബന്ധിത സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന പ്രായത്തിന് താഴെയുള്ളവര്‍ക്ക്, ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കുന്ന സുരക്ഷിതമായ ഇടത്തില്‍ ഉണ്ടെന്ന് ഉറപ്പുവരുത്തിക്കൊണ്ട് ബാലവേല തടയുന്നതിന് അടിയന്തിര ശ്രദ്ധ ആവശ്യമാണ്. കുട്ടികള്‍ ഇതിനകം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എത്തിപ്പെടുന്നില്ലെങ്കില്‍ അവരെ തിരിച്ചറിഞ്ഞ് സ്‌കൂളിലേക്ക് മടങ്ങുന്നതിന് പിന്തുണ നല്‍കണം അല്ലെങ്കില്‍ അവരുടെ അവസ്ഥ മെച്ചപ്പെടുത്തുന്ന ബദല്‍ പഠന അവസരങ്ങള്‍ ഉറപ്പ് വരുത്തേണ്ടതാണ്.

3

പിറന്നാൾ ദിനത്തിൽ ചുവപ്പിൽ സുന്ദരിയായി മാളവിക; ചിത്രങ്ങൾ കാണാം

ഇപ്പോഴാണ് കുട്ടികള്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തേണ്ടത്, കാരണം കുട്ടികളെ ബാലവേലയില്‍ നിന്ന് പുറത്തുകടത്തുന്നതിനും അവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും അഭിവൃദ്ധിയുള്ള ഭാവി കെട്ടിപ്പടുക്കുന്നതിനും ആവശ്യമായ കഴിവുകള്‍ നേടാനുള്ള അവസരം നല്‍കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ് വിദ്യാഭ്യാസം. കുട്ടികള്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസവും സുരക്ഷിതമായ ഇടവും നല്‍കാന്‍, സമൂഹത്തിന്റെയും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെയും ഭാഗത്തുനിന്ന് വലിയ പിന്തുണയും കൂട്ടായ പ്രവര്‍ത്തനവും ആവശ്യമാണ്.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, സേവ് ദി ചില്‍ഡ്രന്‍ എന്ന എന്‍ ജി ഒ വിശ്വസനീയമായ ഖ്യാതി നേടിയിട്ടുണ്ട്, ഈ എന്‍ ജി ഒ ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിനും എളുപ്പത്തിലുള്ള പ്രവേശനവും നല്‍കി ലക്ഷക്കണക്കിന് കുട്ടികളുടെ ജീവിതം മാറ്റിമറിച്ചു, ഇത് ബാലവേല എന്ന ലോകത്ത് നിന്ന് കുട്ടികളെ രക്ഷപ്പെടാന്‍ സാഹായിച്ചു. ഈ സ്ഥാപനത്തിന്റെ കഠിനാധ്വാനത്തിന്റെ ഫലമായി ദശലക്ഷക്കണക്കിന് പ്രതിഭാധനരായ കുട്ടികള്‍ക്ക് വിദ്യാഭ്യാസ അവസരങ്ങളിലേക്ക് ശരിയായ പ്രവേശനം നേടാനും അവര്‍ക്ക് ഒരു പുതിയ തുടക്കം സമ്മാനിക്കാനും സഹായിച്ചു. കൂടുതല്‍ വിദ്യാഭ്യാസ അവസരങ്ങള്‍, ഉപജീവന മാര്‍ഗങ്ങള്‍, പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹങ്ങളുടെ അഭിവൃദ്ധി എന്നിവയ്ക്കായി സര്‍ക്കാരിന്റെ കാഴ്ചപ്പാടിനൊപ്പമാണ് ഈ എന്‍ ജി ഒ പ്രവര്‍ത്തിച്ചുവരുന്നത്.

ചെറു പ്രായത്തില്‍ തന്നെ കുട്ടികളുടെ പഠനവും ശേഷി വളര്‍ത്തുന്നതിന് സേവ് ദി ചില്‍ഡ്രന്‍ എന്ന എന്‍ ജി ഒ സഹായിക്കുന്നു. കൂടാതെ ഏര്‍ളി ചൈല്‍ഡ്ഹുഡ് കെയര്‍ ആന്‍ഡ് എജ്യുക്കേഷന്‍ എന്ന തത്വം അടിസ്ഥാനമാക്കിയാണ് സംഘടന പ്രവര്‍ത്തിക്കുന്നത്. സ്‌കൂളില്‍ പ്രവേശനം ലഭിക്കാത്ത കുട്ടികളെ കണ്ടെത്തുന്നു, അധ്യാപകരുടെ ശേഷി വര്‍ദ്ധിക്കാന്‍ സഹായിക്കുന്നു, സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. എന്റോള്‍മെന്റ് ഡ്രൈവുകള്‍ സംഘടിപ്പിക്കുന്നു. ഒപ്പം എല്ലാ കുട്ടികളെയും വിദ്യാഭ്യാസത്തിന്റെ വഴികളിലേക്ക് എത്തിക്കാനും അവര്‍ക്ക് സന്തോഷകരമായ ബാല്യവും മികച്ച ഭാവിയും നല്‍കു എന്ന ലക്ഷ്യത്തോടെയാണ് സേവ് ദ ചില്‍ഡ്രന്‍ പ്രവര്‍ത്തിക്കുന്നത്.

സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നത് ഇന്ത്യയിലുടനീളമുള്ള ഉദാരമായ ദാതാക്കളാണ്, ഇവരുടെ സഹായം കൊണ്ടാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള പദ്ധതികള്‍ നടപ്പിലാക്കാനുള്ള സംഭാവനകള്‍ ലഭിക്കുന്നത്. കുട്ടികളെ സംരക്ഷണം ഉറപ്പാക്കാന്‍ ഇത് സഹായിക്കുന്നു. നിങ്ങള്‍ക്കും ഇതിനായി സഹായ ഹസ്തം നീട്ടാം. ആവശ്യമുള്ള കുട്ടികള്‍ക്ക് വിദ്യാഭ്യാസ സഹായം നല്‍കാന്‍ നിങ്ങള്‍ക്കും സാധിക്കും. സംഭാവനകള്‍ നല്‍കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ മതി. കുട്ടികളുടെ ജീവിതത്തില്‍ യഥാര്‍ത്ഥ മാറ്റം വരുത്തി ശോഭനമായ ഒരു ഭാവി സമ്മാനിക്കാൻ നമ്മള്‍ക്കും പങ്കാളികളാകാം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+