കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാം കഴിഞ്ഞല്ലോ ഇനി ചോദിക്കാം ആ മില്യണ്‍ ഡോളര്‍ ചോദ്യം.. ശരിക്കും എപ്പോഴാണ് ജയലളിത മരിച്ചത്?

  • By Kishor
Google Oneindia Malayalam News

ഡിസംബര്‍ നാലാം തീയതി വൈകുന്നേരമാണ് ജയലളിതയുടെ സ്വന്തം ചാനലായ ജയ ടി വി ആ വാര്‍ത്ത ഫ്‌ലാഷ് പായിച്ചത്. സെല്‍വി ജയലളിത മരണപ്പെട്ടു. പിന്നാലെ തമിഴിലെ ഏതാണ്ട് എല്ലാ ചാനലുകളും ആ വാര്‍ത്ത കൊടുത്തു. തമിഴ് ചാനലുകളെ ഉദ്ധരിച്ച് മലയാളവും ഇംഗ്ലീഷും അടക്കമുള്ള സകലയിടങ്ങളിലും വാര്‍ത്തയെത്തി. പിന്നാലെ ആശുപത്രി അധികൃതര്‍ വാര്‍ത്ത തെറ്റെന്ന് സ്ഥിരീകരിച്ചു.

Read Also: ജയലളിത മരിച്ചു സത്യം തന്നെ.. പക്ഷേ വേണം ഈ 10 ചോദ്യങ്ങള്‍ക്ക് ഉത്തരം!!!

ഇതിന് മുമ്പേ ജയലളിത മരിച്ചു എന്ന് റൂമറുകളുണ്ടായിരുന്നു. അങ്ങനെ റൂമറിറക്കിയവര്‍ക്കെതിരെ പോലീസ് കേസെടുത്തു. ബ്രെയിന്‍ ഡെത്തിലാണ് ജയലളിത എന്ന് മറ്റ് ചിലര്‍ പറഞ്ഞു. ഒരു കാര്യം ഉറപ്പാണ്, സെപ്തംബര്‍ 22ന് ആശുപത്രിയിലായ ജയലളിതയെ പിന്നീടാരും നേരാംവണ്ണം കണ്ടിട്ടില്ല. എങ്കില്‍ എപ്പോഴാണ് ജയലളിത മരിച്ചത്. ആശുപത്രി അധികൃതര്‍ പറയുന്നത് പോലെ തിങ്കളാഴ്ച രാത്രി പതിനൊന്നരയ്ക്കാണോ? സംശയമുണ്ട്.

ആ വാര്‍ത്ത വ്യാജമായിരുന്നോ

ആ വാര്‍ത്ത വ്യാജമായിരുന്നോ

ജയലളിതയുടെ മരണവാര്‍ത്ത തമിഴ് ചാനലുകള്‍ നല്‍കിയത് ശരിയായിരുന്നോ എന്നാണ് ഒരു സംശയം. ജയലളിതയുടെ സ്വന്തം ചാനലായ ജയ ടി വി അടക്കം വാര്‍ത്ത നല്‍കിയതും എ ഐ എ ഡി എം കെ ആസ്ഥാനത്ത് കൊടി താഴ്ത്തിക്കെട്ടിയതുമാണ് സംശയത്തിന് കാരണം, ജയലളിതയുടെ മരണവാര്‍ത്ത അറിഞ്ഞ ജനങ്ങള്‍ അക്രമാസക്തരായത് കണ്ട് അധികൃതര്‍ വാര്‍ത്ത പിന്‍വലിക്കുകയായിരുന്നു എന്ന് കരുതുന്നവരും കുറവല്ല.

എന്തിനായിരുന്നു ഈ നാടകം

എന്തിനായിരുന്നു ഈ നാടകം

ഈ പറഞ്ഞത് പോലെയാണ് സംഭവിച്ചത് എങ്കില്‍ എന്തിനായിരുന്നു ഈ വാര്‍ത്ത തെറ്റെന്ന് പറയുന്നത് അടക്കമുള്ള നാടകം. ഉത്തരം ലളിതം. ജനങ്ങളും പാര്‍ട്ടി അണികളും ആരാധകരും സംയമനം പാലിക്കുന്നത് വരെ കാത്ത് നില്‍ക്കുക. ആദ്യം വാര്‍ത്ത പുറത്തായത പീക്ക് ടൈമായ അഞ്ചരയ്ക്കാണ്. എന്നാല്‍ ഔദ്യോഗികമായി വാര്‍ത്ത സ്ഥിരീകരിച്ചത് എല്ലാവരും ഉറങ്ങിക്കഴിയുന്നത് വരെ കാത്തിരുന്ന ശേഷം 11.30നാണ്.

മൂന്നാം തീയതിയിലെ ഹാര്‍ട്ട് അറ്റാക്ക്

മൂന്നാം തീയതിയിലെ ഹാര്‍ട്ട് അറ്റാക്ക്

ഡിസംബര്‍ മൂന്ന് ഞായറാഴ്ച ജയലളിതയ്ക്ക് ഹൃദയാഘാതമുണ്ടായി എന്ന് പറയപ്പെടുന്നു. ഈ വിവരം അറിഞ്ഞ ഉടനെ മുംബൈയിലായിരുന്ന ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു വളരെപ്പെട്ടെന്ന് ചെന്നൈയിലേക്ക് പറന്നെത്തി. എന്തിനാണ് ഗവര്‍ണര്‍ ഇങ്ങനെ ചെയ്തത്. മുംബൈയിലായിരുന്ന ഗവര്‍ണര്‍ ചെന്നൈ അപ്പോളോ ആശുപത്രിയിലേക്ക് പറന്നെത്തേണ്ട മറ്റ് എന്ത് അടിയന്തിര സാഹചര്യമാണ് അവിടെ ഉണ്ടായിരുന്നത്.

മുന്‍പ് എപ്പോഴോ മരണം

മുന്‍പ് എപ്പോഴോ മരണം

ജയലളിത മരിച്ചു എന്ന് മുമ്പ് തന്നെ റൂമറുകള്‍ വന്നിരുന്നു. എന്നാല്‍ ഇതൊന്നും റൂമറല്ല സത്യമാണ് എന്ന് കരുതുന്നവരുണ്ട്. അതിന് കാരണം അവരെ മാസങ്ങളായി ആരും കണ്ടിട്ടില്ല എന്നത് തന്നെ. പനിയും നിര്‍ജലീകരണവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ സെപ്തംബര്‍ 22നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജയലളിതയുടെ ആരോഗ്യനില തൃപ്തികരമാണെനന്നും ഡയറ്റിലാണെന്നും ആശുപത്രി സെപ്തംബര്‍ 24ന് വ്യക്തമാക്കിയിരുന്നു.

ഒരുപാട് അവ്യക്തതകള്‍

ഒരുപാട് അവ്യക്തതകള്‍

ജയലളിതയുടെ ആരോഗ്യസ്ഥിതി പൂര്‍ണ്ണമായി മെച്ചപ്പെട്ടുവെന്നായിരുന്നു കഴിഞ്ഞ ദിവസം പാര്‍ട്ടി പ്രഖ്യാപിച്ചത്. എന്നാല്‍ ആശുപത്രിയില്‍ നിന്നും ആരോഗ്യവതിയായി പുറത്ത് വരുന്ന ജയലളിതയെ പ്രതീക്ഷിച്ചിരുന്ന ജനങ്ങള്‍ കേട്ടത് പിന്നീട് അവരുടെ മരണവാര്‍ത്തയാണ്. ആരോഗ്യവതിയായ ജയലളിത പെട്ടെന്ന് എങ്ങനെയാണ് മരിക്കുക. ഇതിനുള്ള ഉത്തരമായിട്ട് അവതരിപ്പിക്കപ്പെട്ടതാണോ ആ ഹാര്‍ട്ട് അറ്റാക്ക് വിശദീകരണം.

ആരെയും കാണാന്‍ സമ്മതിച്ചില്ല

ആരെയും കാണാന്‍ സമ്മതിച്ചില്ല

75 ദിവസങ്ങളാണ് ജയലളിത ആശുപത്രിയില്‍ കിടന്നത്. കേന്ദ്രമന്ത്രിമാരും സംസ്ഥാന ഗവര്‍ണറും രാഹുല്‍ ഗാന്ധിയും അടക്കം രാഷ്ട്രീയ നേതാക്കളും സെലിബ്രിറ്റികളും പലരും അപ്പോളോ ആശുപത്രിയില്‍ എത്തി. ആരും ജയലളിതയെ കണ്ടില്ല. സംസ്ഥാന ഗവര്‍ണര്‍പോലും. ജയലളിതയ്ക്ക് കുഴപ്പമൊന്നുമില്ല എങ്കില്‍ പിന്നെ എന്തിനാണ് അവരെ എല്ലാവരില്‍ നിന്നും അകറ്റിനിര്‍ത്തിയത്.

പലരും വിശദീകരണം ചോദിച്ചു

പലരും വിശദീകരണം ചോദിച്ചു

ജയലളിത ജീവനോടെയുണ്ടോ എന്താണ് അവരുടെ സ്ഥിതി തുടങ്ങിയ കാര്യങ്ങളില്‍ പലര്‍ക്കും വ്യക്തതയുണ്ടായില്ല എന്ന് വേണം കരുതാന്‍. ജയലളിതയുടെ ചിത്രമോ വീഡിയോയോ പുറത്ത് വിടണമെന്ന് മുന്‍ മുഖ്യമന്ത്രി കരുണാനിധി ആവശ്യപ്പെട്ടിരുന്നു. ജയലളിത ജീവനോടെയുണ്ടോ മരിച്ചോ എന്നായിരുന്നു രാജ്യസഭ എം പിയും മുന്‍ അണ്ണാ ഡി എം കെ നേതാവുമായ ശശികല പുഷ്പ ചോദിച്ചത്.

 ആ ഹാര്‍ട്ട് അറ്റാക്കിന് പിന്നില്‍

ആ ഹാര്‍ട്ട് അറ്റാക്കിന് പിന്നില്‍

ഡിസംബര്‍ നാലാം തീയതി ജയലളിതയ്ക്ക് ഉണ്ടായി എന്ന് പറയപ്പെടുന്ന ഹൃദയാഘാതം സത്യമായിട്ടും ഉണ്ടായത് തന്നെയാണോ. അതോ അണികളുടെ നിയന്ത്രണം വിടാതിരിക്കാനായി നേരത്തെ തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമായി അവതരിപ്പിക്കപ്പെട്ടതാണോ ഇതും. ആരോഗ്യം വീണ്ടെടുത്തു എന്ന് പറഞ്ഞ ശേഷം പൊടുന്നനെ ഒരു ഹാര്‍ട്ട് അറ്റാക്ക് വാര്‍ത്തയും മരണ വാര്‍ത്തയും കേട്ടവരാണ് ചോദിക്കുന്നത്.

ബന്ധുക്കളെ കാണാന്‍ സമ്മതിച്ചില്ല

ബന്ധുക്കളെ കാണാന്‍ സമ്മതിച്ചില്ല

സഹോദരന്റെ മകളായ ദീപയെ ഒരിക്കല്‍ പോലും ജയലളിതയെ കാണാന്‍ അനുവദിച്ചില്ല. മൃതദേഹം പൊതുദര്‍ശനത്തിനു വച്ചപ്പോള്‍ മാത്രമാണ് രക്തബന്ധമുള്ളവര്‍ പോലും ജയലളിതയെ കണ്ടത്. ജയലളിതയുടെ സഹോദരന്റെ മകള്‍ തന്നെയാണ് ഇതില്‍ ആക്ഷേപം ഉന്നയിച്ചത്. ഈ രണ്ടര മാസത്തില്‍ ഒരിക്കല്‍പ്പോലും ജയലളിതയുടെ ഒരു ചിത്രം പുറത്ത് വിട്ടില്ല. ശശികലയ്ക്കല്ലാതെ മറ്റാര്‍ക്കും അവരെ കാണാനും പറ്റിയില്ല

English summary
When did Jayalalithaa died. Jayalalithaa died at 11.30 pm, 4th December 2016 according to Apollo Hospital.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X