കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാര്‍ട്ടി വിട്ട് വരൂ, പുതിയ സര്‍ക്കാര്‍ രൂപീകരിക്കാം; ബിജെപി മുഖ്യന് കിടിലന്‍ ഓഫറുമായി കോണ്‍ഗ്രസ്

  • By Aami Madhu
Google Oneindia Malayalam News

ഗുവാഹട്ടി: പൗരത്വ നിയമത്തിനെതിരെ അസമില്‍ കനത്ത പ്രതിഷേധങ്ങളായിരുന്നു ഉടലെടുത്തത്. നിയമം നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ആയിരക്കണക്കിന് പേരാണ് തെരുവിലിറങ്ങിയത്.പ്രക്ഷോഭത്തില്‍ പോലീസ് വെടിവെയ്പ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. നിയമത്തില്‍ കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നു അസമിലെ ബിജെപി സര്‍ക്കാര്‍. നിയമത്തിനെതിരെ സഖ്യകക്ഷിയായ അസം ഗണ പരിഷത്തും രംഗത്തെത്തിയിരുന്നു.

ജനരോഷം ഇരമ്പിയപ്പോള്‍ അസമില്‍ വിദേശികളെ പാര്‍പ്പിക്കില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി സര്‍ബാനന്ദ സോനാവാള്‍ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ നിയമത്തിനെതിരെ നിലപാടെടുത്ത മുഖ്യന് മുന്നില്‍ വന്‍ ഓഫര്‍ വെച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. വിശദാംശങ്ങളിലേക്ക്

 കനത്ത പ്രതിഷേധം

കനത്ത പ്രതിഷേധം

പൗരത്വ നിയമത്തിനും എന്‍ആര്‍സിക്കുമെതിരെ ശക്തമായ പ്രതിഷേധം നടന്ന സംസ്ഥാനമാണ് അസം. ബംഗ്ലാദേശില്‍ നിന്ന് കുടിയേറിവരുന്ന ആര്‍ക്കും പൗരത്വം നല്‍കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു ജനം പ്രതിഷേധിച്ചത്. ജനരോഷം ശക്തമായതോടെ ബിജെപി എംഎല്‍എമാര്‍ ഉള്‍പ്പെടെ കേന്ദ്ര നേതൃത്വത്തിനെതിരെ രംഗത്തെത്തിയിരുന്നു.

 ഇടഞ്ഞ് എംഎല്‍എമാരും

ഇടഞ്ഞ് എംഎല്‍എമാരും

അസാമികളുടെ ഭൂമി, ഭാഷ, സംസ്കാരം എന്നിവയുടെ സംരക്ഷണത്തിനായി സര്‍ക്കാര്‍ നിലകൊണ്ടില്ലേങ്കില്‍ രാജിവെയ്ക്കുമെന്ന് വരെ ഭീഷണി മുഴക്കി 12 ഓളം എംഎല്‍എമാര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ പ്രതിഷേധങ്ങളെ മറികടന്ന് പൗരത്വ നിയമം ജനുവരി 10 മുതല്‍ രാജ്യത്ത് നിലവില്‍ വന്നതായി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുകയാണ്.

 രാജിവെയ്ക്കാന്‍

രാജിവെയ്ക്കാന്‍

ഇതിന് തൊട്ട് പിന്നാലെയാണ് അസം മുഖ്യനോട് രാജിവെയ്ക്കാന്‍ നിര്‍ദ്ദേശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയത്. 30 എംഎല്‍എമാര്‍ക്കൊപ്പം രാജിവെച്ച് വന്നാല്‍ തങ്ങളുടെ പിന്തുണയോടെ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സഹായിക്കാമെന്നാണ് കോണ്‍ഗ്രസ് നേതാവിന്‍റെ ഓഫര്‍. പ്രതിപക്ഷ നേതാവ് ദേബബ്രത സൈക്കിയായാണ് മുഖ്യമന്ത്രി സര്‍ബനന്ദ സോനാവാളിന് മുന്നില്‍ ഓഫര്‍ വെച്ചത്.

 സിഎഎ വിരുദ്ധം

സിഎഎ വിരുദ്ധം

പുതിയ സര്‍ക്കാര്‍ സിഎഎ വിരുദ്ധവും ബിജെപി വിരുദ്ധവും ആയിരിക്കുമെന്നും ദേബബ്രത പറഞ്ഞു.
പൗരത്വ നിയമ ഭേദഗതി വിജ്ഞാപനം വന്നതിന് തൊട്ട് പിന്നാലെയാണ് പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് ദേബബ്രത രംഗത്തെത്തിയത്.എംഎല്‍എമാര്‍ക്കൊപ്പം പാര്‍ട്ടി വിട്ട് വന്നാല്‍ കോണ്‍ഗ്രസ് പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിച്ച് മുഖ്യമന്ത്രിയായി തന്നെ ഭരിക്കാമെന്ന് ദേബബ്രത പറഞ്ഞു.

 അസം ഗണ പരിഷത്തും

അസം ഗണ പരിഷത്തും

ബിജെപിയും സഖ്യകക്ഷിയായ അസാം ഗണ പരിഷത്തും തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടു. അസം അക്കോ‍ഡ് നടപ്പാക്കുമെന്ന് വാഗ്ദാനം നല്‍കി അസം സ്റ്റുഡന്‍സ് യൂണിയനില്‍ നിന്ന് ബിജെപിയില്‍ എത്തിയവര്‍ വാക്ക് പാലിക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നു. അക്കോഡ് നടപ്പാക്കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ഇവര്‍ പ്രതിഷേധിക്കണം, ദേബബ്രത ആവശ്യപ്പെട്ടു.

 അസം ജനതയ്ക്കൊപ്പം

അസം ജനതയ്ക്കൊപ്പം

സര്‍ക്കാരിനെതിരെ പ്രതിഷേധം നടത്തിയാല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തങ്ങള്‍ സഹായിക്കാം, ദേബബ്രത പറഞ്ഞു. പൗരത്വ നിയമത്തെ പിന്തുണക്കുന്ന സോനോവാള്‍ ജനരോഷത്തെ നേരിടുകയാണ്.അസമിനെ സ്നേഹിക്കുന്ന എം‌എൽ‌എമാരും മന്ത്രിമാരും ബിജെപി വിട്ട് അസം ജനതയ്‌ക്കൊപ്പം നിൽക്കണം. അതുകൊണ്ടാണ് ഞാൻ ഈ നിർദ്ദേശം അവതരിപ്പിക്കുന്നത്, ദേബബ്രത പറഞ്ഞു

English summary
Quit BJP With 30 MLAs, Congress leader to Assam CM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X