കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അദ്നാന്‍ സാമി ഇന്ത്യ വിട്ട് പോകണമെന്ന് എംഎന്‍എസ്

  • By Meera Balan
Google Oneindia Malayalam News

മുംബൈ: ഗായകനും സംഗീത സംവിധായകനുമായി അദ്‌നാന്‍ സാമിയോട് ഇന്ത്യ വിട്ട് പോകാന്‍ മാഹരാഷ്ട്ര നവ് നിര്‍മ്മാണ്‍ സേന ( എംഎന്‍എസ്) ആവശ്യപ്പെട്ടു. ഇന്ത്യയില്‍ നില്‍ക്കാനുള്ള അദ്ദേഹത്തിന്റെ വിസ കാലവധി ഒക്ടോബര്‍ 6 ന് അവസാനിച്ച സാഹചര്യത്തിലാണ് അദ്‌നാന്‍ സാമിയോട് രാജ്യം വിട്ട് പോകാന്‍ ആവശ്യപ്പെട്ടത്.

എമംഎന്‍എസിലെ ഫിലിം വിംഗ് ചീഫ്, സാമിയെ പാര്‍ട്ടി ഓഫീസിലേയ്ക്ക് വിളിച്ച് വരുത്തുകയും ഒരു മണിയ്ക്കൂറോളം ഇക്കാര്യം സംസാരിയ്ക്കുകയും ചെയ്തു. വിസ പുതുക്കി കഴിഞ്ഞാല്‍ വീണ്ടും രാജ്യത്തേയ്ക്ക് അദ്ദേഹത്തിന് വരാമെന്നും സംഘടന അറിയിച്ചു.കഴിഞ്ഞ 14 വര്‍ഷമായി ഇന്ത്യക്കാര്‍ക്ക് സുപരിചിതമായ ശബ്ദമാണ് അദ്‌നാന്‍ സാമിയുടേത്.

അദ്‌നാന്‍ സാമി

അദ്‌നാന്‍ സാമി

ലണ്ടനില്‍ ജനിച്ച അദ്‌നാന്‍ സാമിയുടെ അച്ഛന്‍ പാകിസ്താന്‍ നയതന്ത്രജ്ഞനായ അര്‍ഷാദ് സാമി ഖാന്റെയും ഇന്ത്യക്കാരിയാ നവ്‌റീന്‍ ഖാന്റെയും മകനാണ് അദ്‌നാന്‍ സാമി ഖാന്‍ എന്ന അദ്‌നാന്‍ സാമി

അദ്‌നാന്റെ സംഗീതം

അദ്‌നാന്റെ സംഗീതം

ഇന്ത്യന്‍ സംഗീതത്തില്‍ തുടങ്ങി വെസ്റ്റേണ്‍, കഌസിക്കല്‍, സെമിക്ളാസിക്കല്‍, ജാസ്, മോഡേണ്‍ പോപ്പ് റോക്ക് വരെ എത്തി് നില്‍ക്കുന്നതാണ് അദ്‌നാന്റെ സംഗീതം. ഒട്ടേറെ ബോളിവുഡ് ചിത്രങ്ങൡ ഇദ്ദേഹം പാടിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ സംഗീത ആല്‍ബങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ്

പിയാനോ..

പിയാനോ..

പാട്ടുകാരനും , സംഗീത സംവിധാകനുമെന്നതിലപ്പുറം അദ്‌നാന്‍ പ്രശസ്താനകുന്നത് അദ്ദേഹത്തിന്റെ പിയാനോ വായനയിലൂടെ തന്നെയാണ്. ഇന്ത്യന്‍ ശാസ്ത്രീയ സംഗീതം ഇലക്ട്രിക പിയാനോയില്‍ വായിക്കുന്ന ആദ്യ വ്യക്തിയാണ് അദ്‌നാന്‍. അദ്‌നാന്റെ വിരലുകള്‍ പിയാനോയില്‍ തീര്‍ക്കുന്ന സംഗീതം വിസ്മയം അനുഭവിച്ചറിഞ്ഞവര്‍ പിന്നീടൊരിയ്ക്കലും അദ്ദേഹത്തിന്റെ ആരാധകരുടെ കൂട്ടത്തില്‍ നിന്ന് പുറത്ത് പോയിട്ടില്ല

പാട്ടല്ല ജീവിതം

പാട്ടല്ല ജീവിതം

അദ്‌നാന്‍ തീര്‍ത്ത മനോഹരമായ പാട്ടുകള്‍ പോലെ അത്ര മനോഹരമായിരുന്നില്ല അദ്ദേഹത്തിന്റെ ദാമ്പത്യ ജീവിതം. 44 കാരനായ അദ്്‌നാന്‍ ഇതിനോടകം തന്നെ മൂന്ന് വിവാഹം കഴിച്ചിട്ടുണ്ട്. 1993 ല്‍ നടിയായ സെബ ഭക്തിയാറിനെ വിവാഹം കഴിച്ചു. ഈ ബന്ധം മൂന്ന് വര്‍ഷം മാത്രമേ നീണ്ട് നിന്നുള്ളൂ. 2001 ല്‍ ദുബായ് കാരിയായ സബാഹ് ഗലാദ്രിയ വിവാഹം ചെയ്തു. ഒന്നര വര്‍ഷത്തിന് ശേഷം ഈ ബന്ധവും അവസാനിച്ചു. എന്നാല്‍ 2008 ല്‍ വീണ്ടും സാബാഹ് അദ്‌നാനെത്തേടിയെത്തി ഇവര്‍ വീണ്ടും വിവാഹിതരായി. ഒരു വര്‍ഷത്തിന് ശേഷം വിവാഹമോചിതരായി. 2010 ല്‍ ഇദ്ദേഹം വീണ്ടും വിവാഹിതനായി അഫ്ഗാന്‍ വംശജയായ റോയ ഫര്‍യാബിയാണ് അദ്ദേഹം വിവഹാം കഴിച്ചത്.

അദ്‌നാന്റെ ജീവിതം

അദ്‌നാന്റെ ജീവിതം

2006 ല്‍ ഇദ്ദേഹത്തിന്റെ ശരീര ഭാരം 230 കിലോഗ്രം എത്തി. ഡോക്ടര്‍ മാരുടെ നിര്‍ദ്ദേശംപ്രകാരുമുള്ള ഡയറ്റെടുത്ത് തടി വീണ്ടും കുറച്ചു. അദ്‌നന്‍ ഇപ്പോള്‍ ടെലിവിഷന്‍ അവതരാകന്‍, ഗായകന്‍, സംഗീത സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം പ്രശ്‌സ്തനായിരിയ്ക്കുകയാണ്.

English summary
The Maharashtra Navnirman Sena Saturday asked London-born singer of Indian-Pakistani origin Adnan Sami to leave the country immediately as his visa has expired, an official said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X