ബലാത്സംഗം കൂടുന്നതിനുകാരണം സണ്ണി ലിയോണോ? നടി രാജ്യം വിട്ടുപോകണമെന്നാവശ്യപ്പെട്ട് പ്രതിഷേധം
ബോളിവുഡ് താരസുന്ദരി സണ്ണി ലിയോണിനെതിരെയുള്ള സദാചാര വാദികളുടെ ആക്രമണം അവസാനിക്കുന്നില്ല. സണ്ണി ലിയോണ്‍ എത്രയും പെട്ടെന്ന് രാജ്യം വിട്ടു പൊകണമെന്ന ആവശ്യമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. ദില്ലിയില്‍ താരത്തിനെതിരെ പ്രതിഷേധ ധര്‍ണ്ണ നടന്നു.
അശ്ലീലത പടര്‍ത്തുന്ന സണ്ണി ലിയോണ്‍ രാജ്യം വിട്ടുപോകണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം നടന്നത്. ദില്ലി ജന്തര്‍മന്തറിലാണ് പ്രതിഷേധക്കാര്‍ നിരന്നത്. സണ്ണി ലിയോണ്‍ രാജ്യം വിടണം, രാജ്യത്ത് അശ്ലീലത പടര്‍ത്തരുത് എന്നെഴുതിയ ഫഌക്‌സ് ബോര്‍ഡുകള്‍ വെച്ചാണ് സദാചാര വാദികള്‍ ധര്‍ണ്ണ നടത്തിയത്. പ്രതിഷേധ ധര്‍ണ്ണയുടെ ഫോട്ടോകള്‍ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടു.

സണ്ണി ലിയോണ്‍ അഭിനയിച്ച കോണ്ടം പരസ്യത്തിനെതിരെ സിപിഐ ദേശീയ സെക്രട്ടറി അതുല്‍ അഞ്ജാന്‍ രംഗത്തുവന്നിരുന്നു. ഇത്തരം പരസ്യം രാജ്യത്ത് ബലാത്സംഗം വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുന്നുവെന്നാണ് അതുല്‍ അഞ്ജാന്‍ പറഞ്ഞത്. പ്രസ്താവന വിവാദമായപ്പോള്‍ അതുല്‍ സണ്ണിയോട് മാപ്പും പറഞ്ഞു. എന്നാല്‍ അവിടെ തീര്‍ന്നില്ല പ്രശ്‌നങ്ങള്‍.
അതുല്‍ അഞ്ജാന്റെ പ്രസ്താവനയ്ക്ക് സണ്ണി ഉരുളക്കുപ്പേരി പോലെ മറുപടിയും നല്‍കിയിരുന്നു. അധികാരത്തിലിരിക്കുന്നവര്‍ ആവശ്യമുള്ളവര്‍ക്ക് സഹായം നല്‍കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാതെ അവരുടെ സമയവും ഊര്‍ജവും എനിക്കുമേല്‍ പാഴാക്കുന്നതില്‍ വിഷമം തോന്നുന്നുവെന്നാണ് സണ്ണി ട്വിറ്ററിലൂടെ പ്രതികരിച്ചത്.
Sad when people of of power waste their time and energy on me, instead of focusing on helping those in need !!!!! #SHAME #EPICFAIL
— Sunny Leone (@SunnyLeone) September 3, 2015 











Click it and Unblock the Notifications