ക്വിറ്റ് ഇന്ത്യ സമര വാർഷികം: 'പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക', സ്വതന്ത്ര്യ സമര പോരാട്ടത്തിന്റെ തീജ്വാല
ക്വിറ്റ് ഇന്ത്യ സമര വാർഷികം:'പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക',സ്വതന്ത്ര്യ സമര പോരാട്ടത്തിലെ തീജ്വാല
ന്യൂഡൽഹി: ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിൽ ഏറെ പ്രധാനപ്പെട്ട ഒരു സംഭവമാണ് ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം. 1942 ഓഗസ്റ്റ് എട്ടിനാണ് ഗാന്ധിജി രാജ്യത്തെ ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച് ഇന്ത്യയെ സ്വതന്ത്ര രാജ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ക്വിറ്റ് ഇന്ത്യ ആഹ്വാനം ചെയ്യുന്നത്. അന്നേ ദിവസം അദ്ദേഹം നടത്തിയ പ്രസംഗമായിരുന്നു ക്വിറ്റ് ഇന്ത്യ പ്രസംഗം. പിന്നീട് രാജ്യം കണ്ടത് സ്വതന്ത്ര്യ പോരാട്ടത്തിന്റെ നിർണായക ഏടുകളായി ചരിത്രത്തിൽ ഇന്നും ശോഭയൊട്ടും ചോരാതെ നിറഞ്ഞു നിൽക്കുന്ന ഒരുപിടി സംഭവങ്ങളായിരുന്നു.

ഓഗസ്റ്റ് എട്ടിന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗീകരിച്ച പുത്തന്‍ സമരമാര്‍ഗത്തിന്‍റെ ഭാഗമായിരുന്നു ക്വിറ്റ് ഇന്ത്യ പ്രഖ്യാപനം. ബോംബെയിലെ ഓഗസ്റ്റ് ക്രാന്തി മൈതാനത്ത് നടന്ന വമ്പന്‍ പൊതുസമ്മേളനത്തിലാണ് ഈ മുദ്രാവാക്യം ഉയര്‍ന്നത്. അതേ വേദിയിൽ മഹാത്മ ഗാന്ധി "പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക" എന്ന അതിപ്രധാന മുദ്രവാക്യവും ഉയർത്തി. ഇന്ത്യൻ സ്വതന്ത്ര്യ സമര പോരാട്ടങ്ങൾക്ക് കൂടുതൽ ഊർജ്ജം പകരുന്ന ഒന്നായിരുന്നു അത്.
എന്നാൽ ഈ പ്രസംഗത്തിന് ശേഷം ഗാന്ധിജി അടക്കമുള്ള മുതിർന്ന നേതാക്കളെല്ലാം അറസ്റ്റിലായി. ഡിഫൻസ് ഓഫ് ഇന്ത്യ നിയമപ്രകാരമായിരുന്നു അറസ്റ്റ്. എന്നാൽ ക്വിറ്റ് ഇന്ത്യ' പ്രസ്ഥാനം, മറ്റെന്തിനേക്കാളും, ബ്രിട്ടീഷ് ഭരണത്തിനെതിരെ ഇന്ത്യൻ ജനതയെ ഒന്നിപ്പിച്ചു. 1944-ൽ ഗാന്ധി തന്റെ പ്രതിരോധം തുടരുകയും 21 ദിവസത്തെ ഉപവാസ അനുഷ്ഠിക്കുകയും ചെയ്തു. 1945ലേക്ക് എത്തിയപ്പോൾ രാജ്യാന്തര തലത്തിൽ തന്നെ ബ്രിട്ടൺ വലിയ തിരിച്ചടികൾ നേരിടേണ്ടി വന്നു. സ്വതന്ത്ര്യം എന്ന ഇന്ത്യൻ ജനതയുടെ ആവശ്യത്തിന് മുന്നിൽ അവർക്ക് മുഖം തിരിക്കാനായില്ല.
ഭാരത് ചോഡോ ആന്ദോളൻ അഥവ ഓഗസ്റ്റ് ക്രാന്തി ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിനെതിരായി ഉയർന്ന ഏറ്റവും തീവ്രമായ ശബ്ദമായിരുന്നു. "ക്വിറ്റ് ഇന്ത്യ" എന്ന സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ ആഹ്വാനം ഉയർത്തിയത് സ്വാതന്ത്ര്യസമര സേനാനിയായ യൂസഫ് മെഹർ അലിയാണ്. 1942 മെയ് മാസത്തിൽ, മഹാത്മാ ഗാന്ധി ബ്രിട്ടീഷുകാരോട് "ഇന്ത്യയെ ദൈവത്തിനു വിടുക. ഇത് അധികമാണെങ്കിൽ അവളെ അരാജകത്വത്തിലേക്ക് വിടുക" എന്ന് ആവശ്യപ്പെട്ടു.
1942 ജൂലൈയിൽ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി വാർധയിൽ യോഗം ചേർന്ന് വാർധ പ്രമേയം പാസാക്കി. ഇത് തന്നെയാണ് ക്വിറ്റ് ഇന്ത്യ പ്രമേയവും. ഓഗസ്റ്റ് ക്രാന്തി മൈതാനത്ത് നടന്ന പ്രസംഗത്തിന് ശേഷം ഗാന്ധി, നെഹ്‌റു, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മറ്റ് നിരവധി നേതാക്കൾ എന്നിവരെ ബ്രിട്ടീഷ് സർക്കാർ അറസ്റ്റ് ചെയ്തു. ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന്റെ ഹൃദയമായിരുന്ന യുവ അരുണ ആസഫ് അലി, പ്രമുഖ നേതാക്കളുടെ അഭാവത്തിൽ കോൺഗ്രസ് പരിപാടികളുടെ അധ്യക്ഷ സ്ഥാനത്തെത്തി.
Recommended Video
നേതാക്കന്മാരുടെ അറസ്റ്റ് വലിയ പ്രക്ഷോഭങ്ങൾക്കായിരുന്നു തുടക്കം കുറിച്ചത്. ഗാന്ധിജിയുടെ അഹിംസ മാർഗം മറന്ന പ്രവർത്തകർ ശക്തമായി തിരിച്ചടിച്ചു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും അക്രമണ സംഭവങ്ങൾ അരങ്ങേറി. ജയിലിനുള്ളിൽ ഗാന്ധിജി നിരാഹരവും ആരംഭിച്ചതോടെ തീരുമാനത്തിൽ നിന്ന് പിന്മാറേണ്ടി വന്നു. പ്രവർത്തകർ അഹിംസ വെടിഞ്ഞത് ഗാന്ധിജിയെ വിഷമിപ്പിച്ചെങ്കിലും സ്വതന്ത്ര്യ സമര പോരാട്ടത്തിലെ ഏറ്റവും നിർണായക മുദ്രാവാക്യമായി ക്വിറ്റ് ഇന്ത്യ മാറി. ബ്രിട്ടൺ ഇന്ത്യ വിടുന്നതുവരെ അവർ അത് ആർത്തുവിളിച്ചു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications