കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിനെ കൈവിടരുതെന്ന് ചിരഞ്ജീവി

Google Oneindia Malayalam News

ഹൈദരാബാദ്: തെലങ്കാന വിഷയത്തില്‍ ഉടക്കി രാജിവെക്കാനൊരുങ്ങുന്ന എം എല്‍ എമാരോട് കോണ്‍ഗ്രസിനെ കൈവിടരുതെന്ന് കേന്ദ്ര ടൂറിസം മന്ത്രി ചിരഞ്ജീവി. തെലങ്കാന വിഷയത്തില്‍ അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍ പാര്‍ട്ടി ഒരുക്കുന്ന ചര്‍ച്ചകളില്‍ പങ്കെടുത്ത് അഭിപ്രായം പറയണം. അല്ലാതം പ്രതിസന്ധി ഘട്ടത്തില്‍ കോണ്‍ഗ്രസിനെ കൈവിടുന്നത് ശരിയായ നടപടിയല്ല.

കോണ്‍ഗ്രസ് എം എല്‍ എമാരും മന്ത്രിമാരക്കമുള്ള നേതാക്കളും തെലങ്കാന വിഷയത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിടുന്നുണ്ട് എന്ന കാര്യം ചിരഞ്ജീവി സമ്മതിച്ചു. എന്നാല്‍ അങ്ങനെ ചെയ്യരുത്. കുറച്ച് കൂടി കാത്തിരിക്കണം. തെലങ്കാന വിഷയത്തിലെ വിയോജിപ്പുകള്‍ പാര്‍ട്ടിക്കുള്ളില്‍ പറഞ്ഞു തീര്‍ക്കണം - സീമാന്ധ്രയില്‍ വിളിച്ചുചേര്‍ത്ത പാര്‍ട്ടി പരിപാടിയില്‍ ചിരഞ്ജീവി പറഞ്ഞു.

chiranjeevi

സിനിമാതാരമായ ചിരഞ്ജീവിയുടെ പ്രജാരാജ്യം പാര്‍ട്ടി 2011 ആഗസ്തില്‍ കോണ്‍ഗ്രസില്‍ ലയിച്ചിരുന്നു. 2008 ആഗസ്തിലാണ് ചിരഞ്ജീവി പ്രജാരാജ്യം പാര്‍ട്ടി സ്ഥാപിച്ചത്. ആന്ധ്രപ്രദേശില്‍ പ്രജാരാജ്യം പാര്‍ട്ടിക്ക് 18 എം എല്‍ എമാരാണ് ഉണ്ടായിരുന്നത്. തെലങ്കാന വിഷയത്തിലെ കോണ്‍ഗ്രസ് നിലപാടില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിട്ട ഇവരില്‍ പലരും തെലങ്കുദേശം പാര്‍ട്ടി നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഈ സാഹചര്യത്തിലാണ് തന്റെ പാര്‍ട്ടി എം എല്‍ എമാരുടെ അടിയന്തിര സമ്മേളനം ചിരഞ്ജീവി വിളിച്ചുചേര്‍ത്തത്. ചിരഞ്ജീവിയുടെ സന്തത സഹാചാരിയും വിശ്വസ്തനുമായ ഗണ്ഡ ശ്രീനിവാസ റാവു അടക്കമുള്ള നേതാക്കള്‍ തെലുങ്കുദേശം പാര്‍ട്ടിയില്‍ ചേര്‍ന്നേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. ശ്രീധര്‍ കൃഷ്ണ റെഡ്ഡി, തോട്ട ത്രിമൂര്‍ത്തുലു, കോതപ്പള്ളി സുബ്ബറായുഡു തുടങ്ങിയ നേതാക്കളും മറുകണ്ടം ചാടാനൊരുങ്ങുകയാണ്.

English summary
Union tourism minister Chiranjeevi has urged his MLAs to not take a hasty decision about quitting the Congress.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X