ദേശീയ പതാക കാലുകൊണ്ട് ചവിട്ടിയ ഹര്‍ദിക് പട്ടേലിനെ അറസ്റ്റ് ചെയ്തു
ഹൈദരാബാദ്: ഗുജറാത്തിലെ സംവരണ സമുദായ നേതാവ് ഹര്‍ദിക് പട്ടേലിനെ ദേശീയ പതാകയെ അപമാനിച്ചുവെന്ന കുറ്റത്തിന് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാജ്‌കോട്ടയിലാണ് സംഭവം നടന്നത്. ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിനം തടസ്സപ്പെടുത്താന്‍ ശ്രമിച്ച ഹര്‍ദിക് പട്ടേലിനെയും സംഘത്തെയും പോലീസ് തടഞ്ഞിരുന്നു.
പ്രതിഷേധം ശക്തമായപ്പോള്‍ ഹര്‍ദിക് പട്ടേല്‍ കാറിനു മുകളില്‍ കയറി നിന്നു കൈവശം ഉണ്ടായിരുന്ന ദേശീയ പതാകയെടുത്ത് വീശുകയായിരുന്നു. പിന്നീട് പോലീസ് ഹര്‍ദിക്കിനെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്നതിനിടെ ഹാര്‍ദിക് ദേശീയ പതാക കാലു കൊണ്ട് ചവിട്ടുകയാണുണ്ടായത്. പഥാരി പോലീസ് സ്‌റ്റേഷനിലാണ് ഹര്‍ദിക്കിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഇതിനുമുന്‍പും വിവാദ പ്രസ്താവനയുമായി ഹര്‍ദിക് രംഗത്തുവന്നിരുന്നു. പോലീസുകാരെ കൊല്ലാന്‍ ആഹ്വാനം ചെയ്ത ഹര്‍ദിക്കിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും ഹര്‍ദിക്കിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
1951ലെ നിയമ പ്രകാരം ദേശീയ പതാകയെ അപമാനിക്കുന്നത് കുറ്റകരമാണ്. അതുകൊണ്ടു ഹര്‍ദിക്കിന്റെ നടപടിയും കുറ്റകരമാണെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.












Click it and Unblock the Notifications