Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരൊറ്റ മതത്തെ അടിസ്ഥാനമാക്കിയാണ് പാക് ഭരണഘടന രൂപംകൊണ്ടതെന്ന് മോഹന്‍ ഭാഗവത്

മുംബൈ: രാമക്ഷേത്ര നിര്‍മ്മാണമാണ് ആര്‍എസ്എസിന്റെ ലക്ഷ്യമെന്ന് പറഞ്ഞ ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത് സംവരണം തുടരണമെന്ന ആവശ്യവുമായി രംഗത്തെത്തി. സാമൂഹിക വിവേചനമുള്ളിടത്തോളം കാലം സംവരണം തുടരണമെന്നാണ് മോഹന്‍ ഭാഗവത് അഭിപ്രായപ്പെട്ടത്. അസഹിഷ്ണുത പരാമര്‍ശത്തിനെതിരെയും അദ്ദേഹം പ്രതികരിച്ചു.

സഹിഷ്ണുതയും സ്വീകാര്യതയുമാണ് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ആത്മാവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ ഉദ്യോഗത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിലും സംവരണം നീതിപൂര്‍വ്വമായി നടപ്പാക്കണമെന്നും മോഹന്‍ ഭാഗവത് വ്യക്തമാക്കി.

mohanbhagwat

മതാധിഷ്ഠിത രാഷ്ട്രീയത്തെക്കുറിച്ച് തനിക്കൊന്നും പറയാനില്ലെന്നും അദ്ദേഹം പറയുകയുണ്ടായി. പാകിസ്താന്റെ ഭരണഘടനയെയും മോഹന്‍ ഭാഗവത് രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. ഇന്ത്യന്‍ ഭരണഘടന എല്ലാ മതത്തെയും ഉള്‍ക്കൊണ്ടാണ് രൂപപ്പെട്ടത്. എന്നാല്‍, പാകിസ്താന്‍ ഭരണഘടന അങ്ങനെയല്ല.

ഒരൊറ്റ മതത്തെ അടിസ്ഥാനമാക്കിയാണ് പാകിസ്താന്‍ ഭരണഘടന രൂപംകൊണ്ടതെന്ന് മോഹന്‍ ഭാഗവത് പറയുന്നു. സഹിഷ്ണുതയ്ക്കും സ്വീകാര്യതയ്ക്കും പാകിസ്താനില്‍ സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു. ധാര്‍മ്മിക മൂല്യങ്ങളുടെ പ്രതിഫലനം ഇന്ത്യ കാത്തുസൂക്ഷിക്കുന്നുവെന്നതിനു തെളിവാകണം അയോധ്യയിലെ രാമക്ഷേത്രമെന്നു മോഹന്‍ ഭാഗവത് മുന്‍പ് പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+