സൂര്യനെ നോക്കാന്‍ വിക്രമാദിത്യന് നിര്‍മിച്ചതാണ് കുത്തബ് മിനാര്‍; മുന്‍ പുരാവസ്തു വകുപ്പ് ഡയറക്ടര്‍
ന്യൂദല്‍ഹി: കുത്തബ് മിനാര്‍ നിര്‍മിച്ചത് വിക്രമാദിത്യ രാജാവെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ (എ എസ് ഐ) മുന്‍ റീജിയണല്‍ ഡയറക്ടര്‍ ധരംവീര്‍ ശര്‍മ. ഖുതബുദ്ദീന് ഐബക്കാണ് കുത്ത് മിനാര്‍ നിര്‍മിച്ചത് എന്നതും അദ്ദേഹം തള്ളിക്കളഞ്ഞു. സൂര്യന്റെ ദിശ പഠിക്കാനാണ് വിക്രമാദിത്യ രാജാവ് കുത്തബ് മിനാര്‍ നിര്‍മിച്ചതെന്നും ഇദ്ദേഹം അവകാശപ്പെട്ടു.
ഇത് കുത്തബ് മിനാര്‍ അല്ല, മറിച്ച് ഒരു സൂര്യ ഗോപുരമാണ് (നിരീക്ഷണ ഗോപുരം). അഞ്ചാം നൂറ്റാണ്ടില്‍ രാജാ വിക്രമാദിത്യയാണ് ഇത് നിര്‍മ്മിച്ചത്, കുത്തബ് അല്‍-ദിന് ഐബക്കല്ല. ഇതുമായി ബന്ധപ്പെട്ട് എന്റെ പക്കല്‍ ധാരാളം തെളിവുകള്‍ ഉണ്ട്,' അദ്ദേഹം പറഞ്ഞു. പുരാവസ്തു വകുപ്പിന് നിരവധി തവണ കുത്തബ് മിനാര്‍ സര്‍വേ ചെയ്തിട്ടുള്ളയാളാണ് ധരംവീര്‍ ശര്‍മ.

'കുത്തബ് മിനാര്‍ ഗോപുരത്തില്‍ 25 ഇഞ്ച് ചരിവുണ്ട്. സൂര്യനെ നിരീക്ഷിക്കാന്‍ വേണ്ടി നിര്‍മ്മിച്ചതാണ് ഇത്, അതിനാല്‍, ജൂണ്‍ 21 ന്, കുറഞ്ഞത് അര മണിക്കൂര്‍ സൂര്യാസ്തമയം മാറുന്നതിന് ഇടയില്‍, ആ ഭാഗത്ത് നിഴല്‍ വീഴില്ല. ഇത് ശാസ്ത്രവും പുരാവസ്തു വസ്തുതയുമാണ്,' അദ്ദേഹം പറഞ്ഞു
അതിനാല്‍, കുത്തബ് മിനാര്‍ എന്നറിയപ്പെടുന്നത് ഒരു സ്വതന്ത്ര നിര്‍മാണ ഘടനയാണ്, അതിനടുത്തുള്ള മസ്ജിദുമായി ബന്ധമില്ല. കുത്തബ് മിനാറിന്റെ വാതില്‍ പോലും വടക്കോട്ടാണ്. അത് രാത്രി ആകാശത്ത് ധ്രുവനക്ഷത്രം കാണാന്‍ വേണ്ടിയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഡൗട്ടുള്ളപ്പോള്‍ ഓറഞ്ചോ...? പ്രിയാമണിയുടെ കിടിലന്‍ ചിത്രങ്ങള്‍ കാണാം
നേരത്തെ കുത്തബ് മിനാറിനെ വിഷ്ണു സ്തംഭം എന്ന് പുനര്‍നാമകരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകള്‍ പ്രതിഷേധം നടത്തിയിരുന്നു. യുനെസ്കോ ലോക പൈതൃക കേന്ദ്രമായി അംഗീകരിച്ചതാണ് കുത്തബ് മിനാര്‍. 27 ജൈന, ഹിന്ദു ക്ഷേത്രങ്ങള്‍ പൊളിച്ചാണ് ഇവിടെ പള്ളി നിര്‍മ്മിച്ചതെന്നാണ് ഹിന്ദു സംഘടനകള്‍ അവകാശപ്പെടുന്നത്. കുത്തബ് മിനാര്‍ യഥാര്‍ത്ഥത്തില്‍ വിഷ്ണു സ്തംഭമാണെന്നാണ് ഐക്യ ഹിന്ദു മുന്നണി പറയുന്നത്.
പ്രതിഷേധക്കാരെ ദല്‍ഹി ബി ജെ പി പിന്തുണയ്ക്കുകയും ചെയ്തിരുന്നു. കുത്തബ് മിനാര്‍ സമുച്ചയത്തിലെ പുരാതന ക്ഷേത്രങ്ങള്‍ പുനര്‍നിര്‍മിക്കണമെന്നും അവിടെ ഹിന്ദു ആചാരങ്ങളും പ്രാര്‍ത്ഥനകളും പുനരാരംഭിക്കാന്‍ അനുവദിക്കണമെന്നും വി എച്ച് പിയും ആവശ്യപ്പെട്ടിരുന്നു. 1993-ലാണ് യുനെസ്കോ ലോക പൈതൃക പട്ടികയില്‍ കുത്തബ് മിനാറിനെ ഉള്‍പ്പെടുത്തിയത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications