കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂര്യനെ നോക്കാന്‍ വിക്രമാദിത്യന്‍ നിര്‍മിച്ചതാണ് കുത്തബ് മിനാര്‍; മുന്‍ പുരാവസ്തു വകുപ്പ് ഡയറക്ടര്‍

Google Oneindia Malayalam News

ന്യൂദല്‍ഹി: കുത്തബ് മിനാര്‍ നിര്‍മിച്ചത് വിക്രമാദിത്യ രാജാവെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ (എ എസ് ഐ) മുന്‍ റീജിയണല്‍ ഡയറക്ടര്‍ ധരംവീര്‍ ശര്‍മ. ഖുതബുദ്ദീന്‍ ഐബക്കാണ് കുത്ത് മിനാര്‍ നിര്‍മിച്ചത് എന്നതും അദ്ദേഹം തള്ളിക്കളഞ്ഞു. സൂര്യന്റെ ദിശ പഠിക്കാനാണ് വിക്രമാദിത്യ രാജാവ് കുത്തബ് മിനാര്‍ നിര്‍മിച്ചതെന്നും ഇദ്ദേഹം അവകാശപ്പെട്ടു.

ഇത് കുത്തബ് മിനാര്‍ അല്ല, മറിച്ച് ഒരു സൂര്യ ഗോപുരമാണ് (നിരീക്ഷണ ഗോപുരം). അഞ്ചാം നൂറ്റാണ്ടില്‍ രാജാ വിക്രമാദിത്യയാണ് ഇത് നിര്‍മ്മിച്ചത്, കുത്തബ് അല്‍-ദിന്‍ ഐബക്കല്ല. ഇതുമായി ബന്ധപ്പെട്ട് എന്റെ പക്കല്‍ ധാരാളം തെളിവുകള്‍ ഉണ്ട്,' അദ്ദേഹം പറഞ്ഞു. പുരാവസ്തു വകുപ്പിന് നിരവധി തവണ കുത്തബ് മിനാര്‍ സര്‍വേ ചെയ്തിട്ടുള്ളയാളാണ് ധരംവീര്‍ ശര്‍മ.

qutuvb

'കുത്തബ് മിനാര്‍ ഗോപുരത്തില്‍ 25 ഇഞ്ച് ചരിവുണ്ട്. സൂര്യനെ നിരീക്ഷിക്കാന്‍ വേണ്ടി നിര്‍മ്മിച്ചതാണ് ഇത്, അതിനാല്‍, ജൂണ്‍ 21 ന്, കുറഞ്ഞത് അര മണിക്കൂര്‍ സൂര്യാസ്തമയം മാറുന്നതിന് ഇടയില്‍, ആ ഭാഗത്ത് നിഴല്‍ വീഴില്ല. ഇത് ശാസ്ത്രവും പുരാവസ്തു വസ്തുതയുമാണ്,' അദ്ദേഹം പറഞ്ഞു

അതിനാല്‍, കുത്തബ് മിനാര്‍ എന്നറിയപ്പെടുന്നത് ഒരു സ്വതന്ത്ര നിര്‍മാണ ഘടനയാണ്, അതിനടുത്തുള്ള മസ്ജിദുമായി ബന്ധമില്ല. കുത്തബ് മിനാറിന്റെ വാതില്‍ പോലും വടക്കോട്ടാണ്. അത് രാത്രി ആകാശത്ത് ധ്രുവനക്ഷത്രം കാണാന്‍ വേണ്ടിയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഡൗട്ടുള്ളപ്പോള്‍ ഓറഞ്ചോ...? പ്രിയാമണിയുടെ കിടിലന്‍ ചിത്രങ്ങള്‍ കാണാം

നേരത്തെ കുത്തബ് മിനാറിനെ വിഷ്ണു സ്തംഭം എന്ന് പുനര്‍നാമകരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകള്‍ പ്രതിഷേധം നടത്തിയിരുന്നു. യുനെസ്‌കോ ലോക പൈതൃക കേന്ദ്രമായി അംഗീകരിച്ചതാണ് കുത്തബ് മിനാര്‍. 27 ജൈന, ഹിന്ദു ക്ഷേത്രങ്ങള്‍ പൊളിച്ചാണ് ഇവിടെ പള്ളി നിര്‍മ്മിച്ചതെന്നാണ് ഹിന്ദു സംഘടനകള്‍ അവകാശപ്പെടുന്നത്. കുത്തബ് മിനാര്‍ യഥാര്‍ത്ഥത്തില്‍ വിഷ്ണു സ്തംഭമാണെന്നാണ് ഐക്യ ഹിന്ദു മുന്നണി പറയുന്നത്.

നിയമസഭയില്‍ ബിജെപി കോണ്‍ഗ്രസിന് വോട്ട് ചെയ്യും, നഗരസഭയില്‍ നേരെ തിരിച്ചും: സ്വരാജ്നിയമസഭയില്‍ ബിജെപി കോണ്‍ഗ്രസിന് വോട്ട് ചെയ്യും, നഗരസഭയില്‍ നേരെ തിരിച്ചും: സ്വരാജ്

പ്രതിഷേധക്കാരെ ദല്‍ഹി ബി ജെ പി പിന്തുണയ്ക്കുകയും ചെയ്തിരുന്നു. കുത്തബ് മിനാര്‍ സമുച്ചയത്തിലെ പുരാതന ക്ഷേത്രങ്ങള്‍ പുനര്‍നിര്‍മിക്കണമെന്നും അവിടെ ഹിന്ദു ആചാരങ്ങളും പ്രാര്‍ത്ഥനകളും പുനരാരംഭിക്കാന്‍ അനുവദിക്കണമെന്നും വി എച്ച് പിയും ആവശ്യപ്പെട്ടിരുന്നു. 1993-ലാണ് യുനെസ്‌കോ ലോക പൈതൃക പട്ടികയില്‍ കുത്തബ് മിനാറിനെ ഉള്‍പ്പെടുത്തിയത്.

English summary
Qutub Minar was built by Vikramaditya to look at the sun says Former Regional Director of ASI
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X