Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിയെ ഭീകരവാദിയെന്ന് വിളിക്കരുതെന്ന് കോണ്‍ഗ്രസ് വനിതാ നേതാവ്.. വിജയശാന്തിക്ക് വിമര്‍ശനം

നരേന്ദ്ര മോദിയെ ഭീകരവാദിയെന്ന് വിളിച്ച വിജയ ശാന്തിയുടെ നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രേണുക ചൗധരി. പ്രധാനമന്ത്രിക്കെതിരെ പറയേണ്ട ഭാഷയല്ല വിജയശാന്തി ഉപയോഗിച്ചതെന്ന് രേണുക പറഞ്ഞു.

 renukavijaya-1

വിജയശാന്തിയുടെ പ്രതികരണത്തിന്‍റെ സമയത്ത് താന്‍ അവിടെ ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ അവര്‍ എന്താണ് പറഞ്ഞതെന്ന് തനിക്ക് അറിയില്ല. അതേസമയം സംഭവം സത്യമാണെങ്കില്‍ ക്ഷമ ചോദിക്കുന്നു. കാരണം പ്രധാനമന്ത്രിയെ വിമര്‍ശിക്കാന്‍ ഉപയോഗിക്കേണ്ട ഭാഷ ഇതാണെന്ന് താന്‍ കരുതുന്നില്ല. നമ്മള്‍ അദ്ദേഹത്തെ പോലെ അല്ല, എന്നിരുന്നാലും അദ്ദേഹത്തെ പോലെ നമ്മള്‍ സംസാരിക്കരുത്, രേണുക മാധ്യമങ്ങളോട് പറഞ്ഞു.

നരേന്ദ്ര മോദി ഒരു തീവ്രവാദിയെ പോലെയാണ് എന്നായിരുന്നു വിജയശാന്തി പറഞ്ഞത്. മോദിയുടെ പ്രവര്‍ത്തികള്‍ കാരണം ആളുകള്‍ അദ്ദേഹത്തെ ഭീകരവാദിയെ പോലെയാണ് കാണുന്നത്.ജനങ്ങള്‍ മോദിയെ ഭയപ്പെടുന്നുണ്ട്. കാരണം മോദി എപ്പോഴാണ് ഏത് തരത്തിലുളള ബോംബാണ് എറിയുക എന്ന് ആര്‍ക്കുമറിയില്ല എന്നായിരുന്നു വിജയശാന്തി പറഞ്ഞത്.

തെലങ്കാനയില്‍ ഷംഷബാഗില്‍ പൊതുയോഗത്തില്‍ സംസാരിക്കവേയായിരുന്നു വിജയശാന്തിയുടെ വിവാദ പരാമര്‍ശം. രാഹുല്‍ ഗാന്ധിയെ വേദിയില്‍ ഇരുത്തിയായിരുന്നു വിജയശാന്തി മോദിക്കെതിരെ സംസാരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+