കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയെ ഭീകരവാദിയെന്ന് വിളിക്കരുതെന്ന് കോണ്‍ഗ്രസ് വനിതാ നേതാവ്.. വിജയശാന്തിക്ക് വിമര്‍ശനം

  • By Aami Madhu
Google Oneindia Malayalam News

നരേന്ദ്ര മോദിയെ ഭീകരവാദിയെന്ന് വിളിച്ച വിജയ ശാന്തിയുടെ നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രേണുക ചൗധരി. പ്രധാനമന്ത്രിക്കെതിരെ പറയേണ്ട ഭാഷയല്ല വിജയശാന്തി ഉപയോഗിച്ചതെന്ന് രേണുക പറഞ്ഞു.

<strong>" title=""ഗോപ്യമായി കൈകാര്യം ചെയ്യുന്ന സ്വയം ഭോഗത്തെ സ്ത്രീ തുറന്ന് പറഞ്ഞാല്‍ ഇവിടെ തുല്യത വരുമോ?"" />"ഗോപ്യമായി കൈകാര്യം ചെയ്യുന്ന സ്വയം ഭോഗത്തെ സ്ത്രീ തുറന്ന് പറഞ്ഞാല്‍ ഇവിടെ തുല്യത വരുമോ?"

 renukavijaya-1

വിജയശാന്തിയുടെ പ്രതികരണത്തിന്‍റെ സമയത്ത് താന്‍ അവിടെ ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ അവര്‍ എന്താണ് പറഞ്ഞതെന്ന് തനിക്ക് അറിയില്ല. അതേസമയം സംഭവം സത്യമാണെങ്കില്‍ ക്ഷമ ചോദിക്കുന്നു. കാരണം പ്രധാനമന്ത്രിയെ വിമര്‍ശിക്കാന്‍ ഉപയോഗിക്കേണ്ട ഭാഷ ഇതാണെന്ന് താന്‍ കരുതുന്നില്ല. നമ്മള്‍ അദ്ദേഹത്തെ പോലെ അല്ല, എന്നിരുന്നാലും അദ്ദേഹത്തെ പോലെ നമ്മള്‍ സംസാരിക്കരുത്, രേണുക മാധ്യമങ്ങളോട് പറഞ്ഞു.

നരേന്ദ്ര മോദി ഒരു തീവ്രവാദിയെ പോലെയാണ് എന്നായിരുന്നു വിജയശാന്തി പറഞ്ഞത്. മോദിയുടെ പ്രവര്‍ത്തികള്‍ കാരണം ആളുകള്‍ അദ്ദേഹത്തെ ഭീകരവാദിയെ പോലെയാണ് കാണുന്നത്.ജനങ്ങള്‍ മോദിയെ ഭയപ്പെടുന്നുണ്ട്. കാരണം മോദി എപ്പോഴാണ് ഏത് തരത്തിലുളള ബോംബാണ് എറിയുക എന്ന് ആര്‍ക്കുമറിയില്ല എന്നായിരുന്നു വിജയശാന്തി പറഞ്ഞത്.

തെലങ്കാനയില്‍ ഷംഷബാഗില്‍ പൊതുയോഗത്തില്‍ സംസാരിക്കവേയായിരുന്നു വിജയശാന്തിയുടെ വിവാദ പരാമര്‍ശം. രാഹുല്‍ ഗാന്ധിയെ വേദിയില്‍ ഇരുത്തിയായിരുന്നു വിജയശാന്തി മോദിക്കെതിരെ സംസാരിച്ചത്.

അമിത്ഷാ ബംഗാളില്‍ കളി മുറുക്കുന്നു! മൂന്ന് തൃണമൂല്‍ നേതാക്കള്‍ ബിജെപിയിലേക്ക്!അമിത്ഷാ ബംഗാളില്‍ കളി മുറുക്കുന്നു! മൂന്ന് തൃണമൂല്‍ നേതാക്കള്‍ ബിജെപിയിലേക്ക്!

<strong>" title=""മോദിയേയും കുമ്മനത്തേയും കുറിച്ച് ഒരക്ഷരം മിണ്ടരുത്" നിര്‍ദ്ദേശവുമായി സിപിഎം" />"മോദിയേയും കുമ്മനത്തേയും കുറിച്ച് ഒരക്ഷരം മിണ്ടരുത്" നിര്‍ദ്ദേശവുമായി സിപിഎം

English summary
R Chowdhury, Congress on Vijaya Shanti's remark on PM Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X