നല്ലകണ്ണിന്റെ മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറും; ആദരാഞ്ജലിയുമായി രജനിയും കമലും വിജയും
കഴിഞ്ഞ ദിവസം അന്തരിച്ച മുതിര്‍ന്ന സിപിഐ നേതാവ് ആര് നല്ലകണ്ണിന്റെ മൃതദേഹം ചെന്നൈയിലെ രാജീവ് ഗാന്ധി ഗവണ്മെന്റ് ജനറല്‍ ആശുപത്രിയ്ക്ക് വിട്ടുകൊടുത്തു. മരണാനന്തരം തന്റെ ശരീരം ആശുപത്രിയ്ക്ക് കൈമാറണം എന്ന് നല്ലകണ്ണ് നേരത്തെ തന്നെ പറഞ്ഞിരുന്നു. അതേസമയം മൃതദേഹം ആശുപത്രിയ്ക്ക് കൈമാറുന്നതിന് മുന്‍പ് തമിഴ്നാട് സര്‍ക്കാര്‍ പൂര്‍ണ്ണ സംസ്ഥാന ബഹുമതികള്‍ നല്‍കുമെന്ന് മുഖ്യമന്ത്രി എംകെ. സ്റ്റാലിന് പ്രഖ്യാപിച്ചു.
നല്ലകണ്ണിന്റെ ത്യാഗജീവിതവും പൊതുസേവനവും ആദരിക്കപ്പെടേണ്ടതാണ് എന്നും തമിഴ്നാട് പരമോന്നത ആദരവോടെ അദ്ദേഹത്തിന് വിടപറയുമെന്നും സ്റ്റാലിന് പറഞ്ഞു. ത്യാഗരായ നഗറിലെ സിപിഐ ഓഫീസായ ബാലന് ഹൗസില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹം പാര്‍ട്ടി പ്രവര്‍ത്തകര്‍ വിലാപയാത്രയായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. രാജ്യത്തെ തന്നെ പ്രധാനപ്പെട്ട സ്വാതന്ത്ര്യസമരസേനാനികളില്‍ ഒരാളായിരുന്നു കമ്മ്യൂണിസ്റ്റുകാരനായ നല്ലകണ്ണ്.

ജീവിതത്തിലുടനീളം സത്യസന്ധതയും നീതിബോധവും കൈമുതലാക്കി ജീവിച്ച അദ്ദേഹം ലളിത ജീവിതം നയിച്ച ഉത്തമ കമ്മ്യൂണിസ്റ്റ് മാതൃകയായിരുന്നു. പാര്‍ട്ടി നല്കിയ 2000 രൂപ പ്രതിമാസ വാടകയിലാണ്് അദ്ദേഹം ജീവിച്ചിരുന്നത്. തന്നിലേക്ക് വന്ന ചേര്‍ന്ന സാമ്പത്തികമായുള്ള പല ആനുകൂല്യങ്ങളും പുരസ്കാരങ്ങളും നിരസിച്ച നല്ലകണ്ണിന് ഒരു സൈക്കിള്‍ പോലും സ്വന്തമായുണ്ടായിരുന്നില്ല.
കലൈഞ്ജര്‍ കരുണാനിധി അദ്ദേഹത്തെ പെരിയോറിനാടായിരുന്നു ഉപമിച്ചിരുന്നത്. തമിഴ്നാടിന്റെ ഒരു കണ്ണ് പെരിയോറാണെങ്കില് മറ്റേ കണ്ണ് നല്ലകണ്ണാണ് എന്നായിരുന്നു കരുണാനിധി പറഞ്ഞത്. ദ്രാവിഡ-കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ ഭൂമികയില്‍ അദ്ദേഹത്തിനുള്ള സ്വാധീനവും പിന്തുണയും ജനസമ്മതിയുമാണ് കരുണാനിധിയുടെ വാക്കുകളില്‍ പ്രതിഫലിക്കുന്നത്. ഇന്നലെ അദ്ദേഹത്തിന്റെ മരണവാര്‍ത്ത അറിഞ്ഞത് മുതല്‍ തടിച്ചുകൂടിയ ജനസഞ്ചയവും ഇത് അടിവരയിടും.
സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവര്‍ നല്ലകണ്ണിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയിരുന്നു. മുഖ്യമന്ത്രി സ്റ്റാലിനും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും ആദ്യം പുഷ്പാര്‍ച്ചന നടത്തി. മുന്‍ മന്ത്രി ഡി. ജയകുമാര്‍, മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വം, കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സെല്‍വപെരുന്തഗൈ, പിഎംകെ പ്രസിഡന്റ് അന്‍പുമണി രാമദോസ്, തമിഴക വെട്രി കഴകം പ്രസിഡന്റ് വിജയ്, ബിജെപി നേതാക്കളായ എല്‍. മുരുകന്, നൈനാര്‍ നാഗേന്ദ്രന്, വിസികെ നേതാവ് തിരുമാവളവന്, നാം തമിഴര്‍ കച്ചി മേധാവി സീമന്‍ എന്നിവരും ആദരാഞ്ജലി അര്‍പ്പിച്ചു.
രജനീകാന്ത്, കമല്ഹാസന്, നാസര്‍, സത്യരാജ്, വിജയ് സേതുപതി, ശിവകാര്ത്തികേയന് തുടങ്ങിയ പ്രമുഖ ചലച്ചിത്ര പ്രവര്‍ത്തകരും അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. സാമൂഹികവും രാഷ്ട്രീയവുമായ പരിധികള്‍ക്കപ്പുറം നല്ലകണ്ണു ആരാധിക്കപ്പെടുന്നയാളാണെന്നും അദ്ദേഹം തനിക്കുവേണ്ടിയല്ല, മറ്റുള്ളവര്‍ക്കുവേണ്ടിയാണ് ജീവിച്ചതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
അപൂര്‍വമായ സത്യസന്ധതയും ധാര്‍മ്മിക ശക്തിയും ഉള്ള വ്യക്തിയായിരുന്നു അദ്ദേഹത്തെന്ന് ഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി വിശേഷിപ്പിച്ചു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications