• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

റിപ്പബ്ലിക് ടിവി സിഇഒയുടെ അറസ്റ്റിനെതിരെ ആര്‍ ശ്രീകണ്ഠന്‍ നായര്‍; മുംബൈ പൊലീസിന്‍റേത് പ്രതികാര നടപടി

തിരുവനന്തപുരം: ടിആര്‍പി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് റിപ്പബ്ലിക് ടിവി സിഇഓ വികാസ് കഞ്ചന്‍ദാനിയെ കഴിഞ്ഞ ദിവസം മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഞായറാഴ്ച പുലര്‍ച്ചയോടെ വികാസിനെ കഞ്ചന്‍ദാനിയുടെ മുംബയിലെ വീട്ടിലെത്തിയ പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതേ കേസില്‍ 12 പേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

അഞ്ച് ദിവസത്തോളം ചെയ്തത് ശേഷമാണ് വികാസിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. സംഭവത്തില്‍ റിപ്പബ്ലിക് ടിവി ചാനല്‍ മുംബൈ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍ പൊലീസിനെതിരെ വിമര്‍ശനവുമായി ട്വന്റി ഫോര്‍ ചീഫ് എഡിറ്റര്‍ ആര്‍ ശ്രീകണ്ഠന്‍ നായരും രംഗത്ത് എത്തിയിരിക്കുകയാണ്.

വികാസ് കഞ്ചന്‍ദാനിയ

വികാസ് കഞ്ചന്‍ദാനിയ

വികാസ് കഞ്ചന്‍ദാനിയുടെ അറസ്റ്റ് മുംബൈ പൊലീസിന്റെ പ്രതികാര നടപടിയാണെന്നും ശ്രീകണ്ഠന്‍ നായര്‍ അഭിപ്രായപ്പെടുന്നു. മുംബൈ പൊലീസ് കുറച്ച് അധികം കാലമായി റിപ്പബ്ലിക് ടിവിയുടെ പുറകേയാണ്. എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ നേരത്തെ അറസ്റ്റ് ചെയ്തു. അവസാനം കേസ് സുപ്രീംകോടതിയില്‍ എത്തിയപ്പോള്‍ 'മനുഷ്യാവകാശ ധ്വംസനങ്ങള്‍ നടക്കുകയാണെങ്കില്‍ ഞങ്ങല്‍ ഇവിടെയുണ്ടെന്നകാര്യം' സുപ്രീംകോടതി മഹാരാഷ്ട്ര സര്‍ക്കാറിനേയും പൊലീസിനേയും ഓര്‍മ്മിപ്പിച്ചുവെന്നും ശ്രീകണ്ഠന്‍ നായര്‍ പറയുന്നു.

ഹൈക്കോടതിയില്‍

ഹൈക്കോടതിയില്‍

എന്നിട്ടും പൊലീസ് അവരുടെ പ്രതികാര നടപടികളുമായി മുന്നോട്ട് പോവുന്നു. ഒരു പക്ഷെ അറസ്റ്റിന്‍റ കൂടുതല്‍ വിവരങ്ങള്‍ അറിയുമ്പോഴാണ് ഇതൊക്കെ മഹരാഷ്ട്ര പോലുള്ള ഒരു സംസ്ഥാനത്ത് സംഭവിക്കുമോയെന്ന കാര്യം നമ്മള്‍ സംശയിച്ചു പോവുന്നത്. നാളെ അദ്ദേഹത്തിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരികയാണ്. ആ സാഹചര്യത്തിലാണ് ഒഴിവ് ദിവസം അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലേക്ക് വിട്ടത്.

ആര്‍ ശ്രീകണ്ഠന്‍ നായര്‍

ആര്‍ ശ്രീകണ്ഠന്‍ നായര്‍

വ്യക്തിപരമായി എനിക്ക് സങ്കടമുള്ള കാര്യമാണ്. ഫ്ലവേഴ്സിന്‍റെ ആദ്യ ഒന്ന് രണ്ട് വര്‍ഷങ്ങളില്‍ ഞങ്ങളുടെ മാര്‍ക്കറ്റിങ് ശ്യംഖലയില്‍ വികാസ് ഉണ്ടായിരുന്നു. വളരെ നല്ല മനുഷ്യനായിരുന്നു. മാധ്യമലോകം ഭാവിയില്‍ ഒരുപാട് ഭീഷണികള്‍ നേരിടും എന്നതിന്‍റെ സൂചനയാണ് വികാസിന്‍റെ അറസ്റ്റ്. മാധ്യമമൊന്നും വേണ്ട ഭരണവുമായി ഞങ്ങള്‍ മുന്നോട്ട് പോവാം എന്ന് പറയുന്ന അതോറിറ്റേറിയന്‍ സര്‍ക്കാറിന്‍റെ പ്രത്യക്ഷമായ പ്രതികരണത്തിന്‍റെ തെളിവായി നമുക്ക് വികാസിന്‍റെ അറസ്റ്റിനെ കാണാമെന്നും അദ്ദേഹം പറഞ്ഞു.

മൗലികമായ അവകാശം

മൗലികമായ അവകാശം

ഏറ്റവും ദുഃഖകരമായ ഒരു സംഭവമാണ് ഉണ്ടായത്. അതായത് മാധ്യമപ്രവര്‍ത്തനം സ്വതന്ത്രമായി നടത്താന്‍ പലര്‍ക്കം താല്‍പര്യമില്ല. ഫ്രീഡ് ഓഫ് എക്സ്പ്രഷന്‍ എന്നത് ഭരണഘടന നമുക്ക് നല്‍കുന്ന ഒരു മൗലികമായ അവകാശമാണ്. ഈ അവകാശങ്ങളിലേക്ക് കടന്ന് ചാടാന്‍ ഇത്തരം സര്‍ക്കാറുകളും പൊലീസും തയ്യറാവുമ്പോള്‍ അതിന് തടയിടാന്‍ കോടതികള്‍ രംഗത്ത് വരും എന്നാണ് നമ്മുടെ പ്രതീക്ഷ.

ഏറ്റവും വലിയ പ്രതീക്ഷ

ഏറ്റവും വലിയ പ്രതീക്ഷ

പൊലീസിന്‍റെ എക്സിക്യൂട്ടീവ് ആക്ഷനിലൂടെ കടന്നു ചാടാന്‍ കഴിയുന്ന ഒരു സാധനമല്ല, മൗലികാവകശാം. ഏതെങ്കിലും സാഹചര്യത്തില്‍ ഭരണഘടന ഉറപ്പ് നല്‍കുന്ന ഈ അവകാശത്തെ കടന്നുചാടാന്‍ ഒരു സംവിധാനം ശ്രമിച്ചാല്‍ സംരക്ഷിക്കാന്‍ ഹൈക്കോടതിയും സുപ്രീം കോടതിയും രംഗത്ത് വരും എന്ന് ഭരണഘടനതന്നെ ഉറപ്പ് നല്‍കിയിട്ടുണ്ട്. അതാണ് നമ്മുടെ ഏറ്റവും വലിയ പ്രതീക്ഷ.

മാധ്യമസ്വാതന്ത്ര്യം

മാധ്യമസ്വാതന്ത്ര്യം

മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന് വേണ്ട നടപടികളാണ് സ്വീകരിക്കേണ്ടതെന്ന് മഹാരാഷ്ട്ര സര്‍ക്കാരിനോട് അദ്ദേഹം ആഭ്യര്‍ത്ഥിച്ചു. ഇതിനായി പൊലീസിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കണമെന്നും ശ്രീകണ്ഠന്‍നായര്‍ ആവശ്യപ്പെട്ടു. അതേസമയം, കഞ്ചന്‍ദാനിയെ മുംബൈ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേട്ട് കോടതി രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഡിസംബര്‍ 15 വരെയാണ് കസ്റ്റഡി കാലാവധി.

 റിപ്പബ്ലിക് ടിവി

റിപ്പബ്ലിക് ടിവി

റിപ്പബ്ലിക് ടിവി, ബോക്സ് സിനിമ, ഫക്ത് മറാത്ത എന്നീ ചാനലുകൾ തട്ടിപ്പിലൂടെ റേറ്റിംഗ് പെരുപ്പിച്ച് കാണിച്ചെന്നാണ് കേസ്. റിപ്പബ്ലിക് ടിവി വിതരണ മേധാവി അടക്കം 12 പേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കഞ്ചന്‍ധാനിയെ വീട്ടില്‍ കയറി അറസ്റ്റ് ചെയ്യുമ്പോള്‍ വാറന്‍റ് പോലും ഉണ്ടായിരുന്നില്ലെന്നാണ് റിപ്പബ്ലിക് ടിവിയുടെ ആരോപപണം. അറസ്റ്റിൽ നിന്ന് ജീവനക്കാർക്ക് സംരക്ഷണം നൽകണമെന്ന റിപ്പബ്ലിക് ടിവിയുടെ ആവശ്യം തിങ്കളാഴ്ച സുപ്രീംകോടതി തള്ളിയിരുന്നു.

മുന്‍കൂര്‍ ജാമ്യം

മുന്‍കൂര്‍ ജാമ്യം

റിപ്പബ്ലിക് ടിവി സിഒഒ പ്രിയാ മുഖര്‍ജിയിക്ക് മുംബൈയിലെ കോടതി കഴിഞ്ഞ ദിവസം മുന്‍കൂര്‍ ജാമ്യം അനുവദിച്ച സാഹചര്യത്തില്‍ കൂടിയാണ് കഞ്ചന്‍ ധാനിയയെ തിടുക്കപ്പെട്ട് അറസ്റ്റ് ചെയ്തത്. ഹന്‍സ റിസര്‍ച്ച് ഉദ്യോഗസ്ഥനായ നിതിന്‍ ദിയോക്കര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചത്.

ടിആര്‍പി

ടിആര്‍പി

ടിആര്‍പി തട്ടിപ്പ് സംബന്ധിച്ച ചർച്ചകൾ നടന്ന ചാനൽ അധികൃതരുടെ വാട്ട്സാപ്പ് ഗ്രൂപ്പ് സന്ദേശങ്ങളിൽ വികാസ് ഖഞ്ചന്ദാനിയുടെ പങ്ക് വ്യക്തമാണെന്നും ക്രൈം ബ്രാഞ്ച് പറഞ്ഞു. മാധ്യമപ്രവർത്തന മേഖലയിൽ ഇരുപത് വർഷമായി പ്രവർത്തിച്ച് പരിചയമുള്ള വികാസ് ഖഞ്ചന്ദാനി 2017ലാണ് റിപ്പബ്ലിക്ക് ടി.വി യുടെ തലപ്പത്തേക്ക് എത്തുന്നത്. ഖഞ്ചന്ദാനിക്ക് റിപ്പബ്ലിക്ക് ടി.വി യുടെ വ്യാജ റേറ്റിംഗ് അടക്കമുള്ള സകല തട്ടിപ്പുകളും സംബന്ധിച്ച് കൃത്യമായ ധാരണയുണ്ടെന്നാണ് മുബൈ പൊലീസ് ആക്ഷേപം.

ഇന്ത്യയിലിരുന്നും ജയിക്കാം 262 ദശലക്ഷം ഡോളർ; അറിയേണ്ടതെല്ലാം

cmsvideo
  Here is how Arnab Goswami got arrested | Oneindia Malayalam

  English summary
  r sreekandan nair supports Republic TV CEO vikas Kanchandhani on trp case
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X