ആർ വ്യല്യൂ കുറയുന്നു; രാജ്യത്ത് കോവിഡിന്റെ രൂക്ഷ വ്യാപനം അവസാനിക്കുന്നതായി മദ്രാസ് ഐഐടി പഠനം
ആർ വ്യല്യൂ കുറയുന്നു; രാജ്യത്ത് കോവിഡിന്റെ രൂക്ഷ വ്യാപനം അവസാനിക്കുന്നതായി മദ്രാസ് ഐഐടി പഠനം
ഡൽഹി: രാജ്യത്ത് കോവിഡിന്റെ രൂക്ഷ വ്യാപനം അവസാനിക്കുന്നതായി പഠന റിപ്പോർട്ട്. ആർ വാല്യുവിലെ കുറവ് മുൻനിർത്തിയാണ് മദ്രാസ് ഐ ഐ ടിയുടെ റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്. ഒരാളിൽ നിന്ന് എത്ര പേരിലേക്ക് രോഗം പകരാം എന്നത് അടിസ്ഥാനമാക്കിയാണ് ആർ വാല്യു നിഞ്ചയിക്കുന്നത്.
പഠന റിപ്പോർട്ട് വ്യക്തമാക്കുന്നതിങ്ങനെ ;- ജനുവരി 1 മുതൽ 6 വരെ 4 ആയിരുന്നു ആർ വാല്യു. ജനുവരി 7 മുതൽ 13 വരെ 2.2 ആയി. 14 മുതൽ 21 വരെ 1.57 ആയി കുറഞ്ഞു. മുംബൈയിലെ ആർ വാല്യു 0.67 ഉം ഡൽഹിയിലേത് 0.98 ഉം കൊൽക്കത്തയിലേത് 0.56 ഉം ആണ്.
എന്നാൽ, ഫെബ്രുവരി 6 നുളളിൽ രാജ്യത്ത് കോവിഡ് വ്യാപനം കുതിച്ചുയർന്നേക്കാം എന്ന ആശങ്കയും റിപ്പോർട്ടിലൂടെ നൽകുന്നു. ചെന്നൈയുടെ ആർ - മൂല്യം 1.2, മുംബൈ 0.67, ഡൽഹി 0.98, കൊൽക്കത്ത 0.56 എന്നിങ്ങനെയാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ഈ മൂല്യം 1-ൽ താഴെയാണെങ്കിൽ, പാൻഡെമിക് അവസാനിച്ചതായി കണക്കാക്കപ്പെടുന്നു.കൊൽക്കത്തയിലേയും മുംബൈയിലേയും ആർ വാല്യു പ്രകാരം കോവിഡ് വ്യാപനം അവസാനിച്ചതായി അനുമാനിക്കാമെന്ന് മദ്രാസ് ഐഐടി അസിസ്റ്റന്റ് പ്രഫ.ഡോ.ജയന്ത് ഝാ പറഞ്ഞു. എന്നാൽ, ഫെബ്രുവരി 6 മുതൽ 14 ദിവസത്തേക്ക്കൊറോണ വൈറസ് ഉയരാൻ സാധ്യതയുണ്ടെന്ന് അവരുടെ വിശകലനം അനുസരിച്ച് ഝാ പറഞ്ഞു. ഡൽഹിയിലും ചെന്നൈയിലും അവസാനത്തിലേക്കടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഫെബ്രുവരി 1 മുതൽ 15 വരെയായിരിക്കും രൂക്ഷ വ്യാപനത്തിന് സാധ്യത എന്നായിരുന്നു ആദ്യ പഠനങ്ങൾ. എന്നാൽ, ഇന്ന് 3,33,533 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. മുംബൈ, ഡൽഹി തുടങ്ങിയ നഗരങ്ങളിലും കോവിഡ് കേസുകൾ കുറയുന്നുണ്ട്. അതേ സമയം, ഐ ഐ ടി മദ്രാസിലെ ഗണിത ശാസ്ത്ര വകുപ്പിലെ പ്രൊഫസർ നീലേഷ് എസ് ഉപാധ്യേ, പ്രൊഫ എസ് സുന്ദർ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്പ്യൂട്ടേഷണൽ മാത്തമാറ്റിക്സ് ആൻഡ് ഡാറ്റാ സയൻസിനായുള്ള സെന്റർ ഓഫ് എക്സലൻസും ചേർന്ന് കമ്പ്യൂട്ടേഷണൽ മോഡലിംഗ് നടത്തിയാണ് പ്രാഥമിക പഠനം നടത്തിയത്.

അതേസമയം, ഡൽഹിയിൽ ഇന്ന് 9,197 പുതിയ കൊവിഡ് കേസുകൾ രേഖപ്പെടുത്തി. ഇന്നലെ രേഖപ്പെടുത്തിയ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണത്തിൽ നിന്ന് ഏകദേശം 20 ശതമാനം കുറവാണിത്. അതേസമയം, ഡൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 34 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. 13,510 പേർ രോഗമുക്തി നേടിയതായും രേഖപ്പെടുത്തി. ഇന്ന് വൈകുന്നേരം പുറത്തിറക്കിയ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

അതേസമയം, ഇന്നലെ ഡൽഹിയിൽ 11,486 കൊറോണ വൈറസ് കേസുകൾ രേഖപ്പെടുത്തിരുന്നു. തുടർച്ചയായ രണ്ട് ദിവസത്തിന് ശേഷം നേരിയ വർദ്ധനവാണ് ഇന്നലെ രേഖപ്പെടുത്തിരുന്നത്. ഒറ്റ ദിവസത്തെ മരണസംഖ്യയും കുറഞ്ഞിരുന്നു. അതേ സമയം, ഡൽഹിയിൽ ശനിയാഴ്ച 45 മരണങ്ങളും വെള്ളിയാഴ്ച 38 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.

എന്നാൽ, ഡൽഹിയിലെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 17,91,711 ഉം ആകെ മരണം 25,620 ഉം ആണ്. രോഗബാധിതരായ രോഗികളിൽ മരണ നിരക്ക് കൂടുതൽ ആണെന്ന് ഡൽഹി സർക്കാർ നേരത്തെ പറഞ്ഞിരുന്നു. അതേ സമയം, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബിലിയറി സയൻസസിലെ ഡോക്ടർ പിടിഐയോട് പറഞ്ഞത് ഇങ്ങനെ, ആളുകൾ കൊവിഡ് പരിശോധിക്കുകയും കൊവിഡ് ഫലം പോസിറ്റീവ് ആകുകയും ചെയ്യുന്നു. തുടർന്ന് ഇവരെ ആശുപത്രികളിൽ പ്രവേശിപ്പിക്കുകയും ഗുരുതരമായ കാരണങ്ങളാൽ മരണം സംഭവിക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന.- അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications