മോദി അബ്ദുറബ്ബിന് പഠിക്കുന്നോ... വീടിന്റെ പേര് മാറ്റുന്നു... സംസ്‌കാരമാണത്രെ പ്രശ്‌നം!!!
ദില്ലി: കഴിഞ്ഞ സംസ്ഥാന മന്ത്രിസഭയില്‍ മന്ത്രിയായിരുന്ന പികെ അബ്ദുറബ്ബ് 'ഗംഗ' എന്ന തന്റെ ഔദ്യോഗിക വസതിയുടെ പേര് 'ഗ്രേസ്' എന്നാക്കി മാറ്റിയത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഇപ്പോഴിതാ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആ വഴിക്കാണ് എന്ന് തോന്നുന്നു.
പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ വിലാസം കാലങ്ങളായി നമ്പര്‍ 7 റേസ്‌കോഴ്‌സ് റോഡ് എന്നാണ്. ഇപ്പോള്‍ അത് മാറ്റാന്‍ പോകുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ സംസ്‌കാരത്തിന് യോജിച്ച പേരല്ല ഇപ്പോഴുള്ളത് എന്നാണ് ആക്ഷേപം.

എന്നാല്‍ മോദി നേരിട്ട് ഇടപെട്ട് പേര് മാറ്റുന്നതൊന്നും അല്ല കേട്ടോ. ബിജെപി എംപിയും പാര്‍ട്ടി വക്താവും ആയ മീനാക്ഷി ലേഖിയാണ് ഔദ്യോഗിക വസതിയുടെ പേര് മാറ്റാന്‍ രംഗത്തിറങ്ങിയിരിക്കുന്നത്.
സെവന്‍ റേസ് കോഴ്‌സ് എന്ന വിലാസം മാറ്റണം എന്നാവശ്യപ്പെട്ട് സര്‍ക്കാരിന് കത്തയച്ചിരിക്കുകയാണ് ലേഖി. ബിജെപി നേതാവ് ദീന്‍ ദയാല്‍ ഉപാധ്യായയോട് ബഹുമാനം കാണിക്കണം എന്നാണ് ലേഖി പറയുന്നത്. അതിന് വേണ്ടി സെവന്‍ ഏകാത്മാ മാര്‍ഗ്ഗ് എന്ന പേര് നല്‍കണം എന്നാണ് ആവശ്യം. ദീന്‍ ദയാല്‍ ഉപാധ്യായയുടെ സങ്കല്‍പമായിരുന്നു 'ഏകാത്മാ മാനവ് ' എന്നത്.
ദില്ലി മുനിസിപ്പല്‍ കൗണ്‍സില്‍ അംഗം കൂടിയാണ് ലേഖി. പേര് മാറ്റുന്നതിനുള്ള പ്രമേയം അടുത്ത യോഗത്തില്‍ മുന്നോട്ട് വയ്ക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications