കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലഡാക്കിലെ ആദ്യ ലഫ്റ്റനന്റ് ഗവര്‍ണറായി രാധാകൃഷ്ണ മാഥുര്‍ അധികാരമേറ്റു

Google Oneindia Malayalam News

ശ്രീനഗര്‍: മുന്‍ പ്രതിരോധ സെക്രട്ടറി രാധാകൃഷ്ണ മാഥുര്‍ കേന്ദ്ര ഭരണപ്രദേശമായ ലാഡാക്കിലെ ലഫ്റ്റന്‍റ് ഗവര്‍ണറായി അധികാരമേറ്റു. ലേയില്‍ നടന്ന ചടങ്ങില്‍ .ജമ്മു കശ്മീർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് തിതാ മിത്തലാണ് മാഥുറിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. ജമ്മു കശ്മീരിന്‍റെ ലഫ്റ്റന്‍റ് ഗവര്‍ണ്ണറായി മുന്‍ കേന്ദ്ര സെക്രട്ടറി ഗിരീഷ് ചന്ദ്ര മുര്‍മുവും 11.30 മണിക്ക് അധികാരമേല്‍ക്കും.

മഹാരാഷ്ട്രയില്‍ മഞ്ഞുരുകുന്നു; ഉപമുഖ്യമന്ത്രി പദവും പ്രധാന വകുപ്പുകളും വീശി ബിജെപി, വഴങ്ങി ശിവസേനമഹാരാഷ്ട്രയില്‍ മഞ്ഞുരുകുന്നു; ഉപമുഖ്യമന്ത്രി പദവും പ്രധാന വകുപ്പുകളും വീശി ബിജെപി, വഴങ്ങി ശിവസേന

370 ആം അനുഛേദം എടുത്തുകളഞ്ഞ് ജമ്മു കശ്മീര്‍ സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ട് മൂന്ന് മാസങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്നലെ അര്‍ധരാത്രിയോടെയാണ് ഔദ്യോഗിക പ്രഖ്യാപനം നിലവല്‍ വന്നത്. ഇതോടെ രാജ്യത്തെ സംസ്ഥാനങ്ങളുടെ എണ്ണം ഇരുപത്തിഒമ്പതില്‍ നിന്ന് ഇരുപത്തിയെട്ടായി കുറഞ്ഞു. കേന്ദ്ര ഭരണ പ്രദേശങ്ങളുടെ എണ്ണം ഏഴില്‍ നിന്ന് ഒമ്പതായി ഉയരുകയും ചെയ്തു.

 rkmadhur-

പാര്‍ലമെന്‍റ് പ്രമേയം പാസാക്കിയതിന് പിന്നാലെ ആഗസ്റ്റ് ഏഴിന് അര്‍ദ്ധരാത്രിയോടെയാണ് ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കുന്നതിനുള്ള വിജ്ഞാപനത്തില്‍ രാഷ്ട്രപതി ഒപ്പുവെച്ചത്. പ്രഖ്യാപനത്തിന് മുന്ന് മാസത്തിന് ശേഷവും ജമ്മ കശ്മീരില്‍ ഇപ്പോഴും നിയന്ത്രണങ്ങള്‍ തുടരുകയാണ്.

സര്‍ക്കാറിന് വേണ്ടി ഫോണ്‍ ചോര്‍ത്തല്‍; ഇസ്രായേല്‍ കമ്പനിക്കെതിരെ നിയമനടപടിയുമായി വാട്സാപ്പ്സര്‍ക്കാറിന് വേണ്ടി ഫോണ്‍ ചോര്‍ത്തല്‍; ഇസ്രായേല്‍ കമ്പനിക്കെതിരെ നിയമനടപടിയുമായി വാട്സാപ്പ്

ഇത് ആദ്യമായാണ് ഒരു സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി മാറ്റുന്നത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുമെന്നത് മോദി സർക്കാരിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം ആയിരുന്നു.ആർട്ടിക്കിൾ 370 താഴ്വരയിൽ തീവ്രവാദത്തെ വളരാൻ സഹായിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കേന്ദ്ര സർക്കാർ നടപടി. സ്ഥിതിഗതികൾ ശാന്തമായാൽ കശ്മീരിന് സംസ്ഥാന പദവി തിരികെ നൽകുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചിട്ടുണ്ട്.

English summary
Radha Krishna Sworn In As First Lt Governor Of Ladakh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X