കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നയൻതാരയെ അധിക്ഷേപിച്ചതിന് ഡിഎംകെ പുറത്താക്കി, രാധാരവി നേരെ അണ്ണാ ഡിഎംകെയിലേക്ക്

Google Oneindia Malayalam News

ചെന്നെ: തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ നയന്‍ താരയ്ക്ക് എതിരെ അധിക്ഷേപം നടത്തി വിവാദത്തിലായ നടന്‍ രാധാരവി ഭരണ കക്ഷിയായ എഐഎഡിഎംകെയിലേക്ക്. നേരത്തെ ഡിഎംകെ അംഗമായിരുന്നു രാധാരവി. പൊള്ളാച്ചി കൂട്ട ബലാത്സംഗത്തെക്കുറിച്ചും നയന്‍താരയ്ക്ക് എതിരെയും വിവാദ പരാമര്‍ശം നടത്തിയതോടെയാണ് ഡിഎംകെ രാധാരവിയെ പുറത്താക്കിയത്. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയാണ് രാധാരവിയെ അണ്ണാ ഡിഎംകെയിലേക്ക് സ്വീകരിച്ചത്.

കൊലയുതിര്‍ കാലം എന്ന നയന്‍താര ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിനിടെയാണ് രാധാരവി താരത്തെ അധിക്ഷേപിച്ച് സംസാരിച്ചത്. നയന്‍താരയെ പോലുളള നടിമാരാണ് ഇന്ന് സീതയായി അഭിനയിക്കുന്നത് എന്നും നേരത്തെ കെആര്‍ വിജയയെ പോലുളളവരായിരുന്നു സീതയെന്നും രാധാരവി അധിക്ഷേപിച്ചു. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

dmk

ഏറെ വിവാദമായ പൊളളാച്ചി കൂട്ട ബലാത്സംഗ സംഭവത്തിലും രാധാരവി വിവാദ പരാമര്‍ശം നടത്തിയിരുന്നു. പൊള്ളാച്ചില്‍ 200 ഓളം വിദ്യാര്‍ത്ഥികളാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. ഒരു പെണ്ണിനെ ഒരു തവണ ബലാത്സംഗം ചെയ്യുകയാണങ്കെില്‍ അത് ചെറിയ സിനിമയും ഒരു തവണ നാല്‍പത് പേരെ ബലാത്സംഗം ചെയ്യുകയാണ് എങ്കില്‍ അത് വലിയ സിനിമയുമാണ് എന്നായിരുന്നു രാധാരവി പറഞ്ഞത്.

അണ്ണാ ഡിഎംകെയിലൂടെയാണ് രാധാരവി രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. 2002ല്‍ സെയ്ദാപേട്ട് മണ്ഡലത്തില്‍ നിന്ന് മത്സരിച്ച് ജയിച്ച് എംഎല്‍എ ആവുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ 2006ലെ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതോടെ പാര്‍ട്ടിയുമായി രാധാരവി അകന്നു. ജയലളിതയുടെ മരണശേഷം രാധാരവി പാര്‍ട്ടി വിട്ട് ഡിഎംകെ പാളയത്തില്‍ എത്തി.

English summary
Actor and Politician Radha Ravi joined AIADMK
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X