ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചു,നടിയുടെ പരാതിയില്‍ രാധേ മായ്ക്കെതിരെ കേസ്
മുംബൈ: വിവാദങ്ങളില്‍ നിന്നും കുരുക്കിലേക്ക് പോകുകയാണ് ആള്‍ദൈവം രാധേ മാ. ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചുവെന്ന ടെലിവിഷന്‍ താരത്തിന്റെ പരാതിയില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവം രാധേ മായ്ക്കെതിരെ പോലീസ് കേസെടുത്തു. ബോളിവുഡ് ടെലിവിഷന്‍ താരം ഡോളി ബിന്ദ്രയായിരുന്നു രാധേ മായ്ക്കെതിരെ ലൈംഗിക ആരോപണവുമായി കഴിഞ്ഞ ദിവസം രംഗത്തു വന്നത്.
രാധേ മായ്ക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രാധേ മായെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് ഉത്തരമേഖല കമ്മിഷണര്‍ ഫത്തേ സിംഗ് പട്ടീല്‍ പറഞ്ഞു.

ലൈംഗിക ആരോപണം
രാധേ മായുടെ ഭക്തയായിരുന്നു ഡോളി ബിന്ദ്ര. രാധേ മായുടെ അനുയായിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ തന്നെ നിര്‍ബന്ധിച്ചിരുന്നുവെന്നാണ് ഡോളി വെളിപ്പെടുത്തിയത്.

കേസ്
ടെലിവിഷന്‍ താരത്തിന്റെ പരാതിയില്‍ രാധേ മായ്ക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഭീഷണിപ്പെടുത്തല്‍, ലൈംഗിക അതിക്രമം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ഡോളി ബിന്ദ്ര
ടെലിവിഷന്‍ താരവും ബിഗ് ബോസ് റിയാലിറ്റി ഷോ മത്സരാര്‍ത്ഥിയുമായിരുന്നു ഡോളി ബിന്ദ്ര. താരം രാധേ മായുടെ ഭക്തയും ആയിരുന്നു. രാധേ മായുടെ ചടങ്ങുകളില്‍ താരം പങ്കെടുത്തിരുന്നു.

ഭീഷണിയും നേരിട്ടു
വാര്‍ത്ത പുറത്തുവിട്ടതോടെ രാധേ മായില്‍ നിന്നും അനുയായില്‍ നിന്നും തനിയ്ക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്നും ഡോളി ബിന്ദ്ര പറഞ്ഞിരുന്നു.

താലിബാബയുമായി
രാധേ മായുടെ സംഘത്തിലുണ്ടായിരുന്ന താലിബാബയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാനായിരുന്നു നിര്‍ബന്ധിച്ചത്. ഇയാള്‍ തന്റെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നും ഡോളി ബിന്ദ്ര വെളിപ്പെടുത്തിയിരുന്നു.

ഉടന്‍ ചോദ്യം ചെയ്യും
കേസിന്റെ അടിസ്ഥാനത്തില്‍ രാധേ മായെ വിളിച്ചുവരുത്തി ഉടന്‍ ചോദ്യം ചെയ്യുമെന്ന് പോലീസ് അധികൃതര്‍ അറിയിച്ചു. നേരത്തെ സ്ത്രീധന പീഡനക്കേസില്‍ രാധേ മായ്ക്കെതിരെ കേസെടുത്തിരുന്നു. എന്നാല്‍, മുംബൈ ഹൈക്കോടതി ഇടക്കാല ജാമ്യം നല്‍കുകയായിരുന്നു.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications