ഗ്ലാമർ ദൈവത്തിന് പോലീസ് സ്റ്റേഷനിൽ സ്വീകരണം; കസേര ഒഴിഞ്ഞ് കോടുത്ത് പോലീസ്, വീഡിയോ വൈറൽ
Recommended Video

ദില്ലി: വിവാദ ആൾദൈവം രാധേ മായ്ക്ക് പോലീസ് സ്റ്റേഷനിൽ സ്വീകരണം. ദില്ലി വിവേക് വിഹാർ പോലീസ് സ്റ്റേഷനിലാണ് ഗംഭീര സ്വീകരണം നൽകിയിരിക്കുന്നത്. ഇവർ സ്റ്റേഷനിൽ നിന്ന് മടങ്ങുന്നതുവരെ പോലീസുകാർ 'രാധേ മാ' എന്ന് സ്തുതിച്ചുകൊണ്ടിരിക്കുന്നതുമായ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുകയാണ്.
സ്റ്റേഷൻ ഹൗസ് ഓഫിസർ (എസ്എച്ച്ഒ) എണീറ്റ് തന്റെ കസേരയിൽ രാധേ മായെ ഇരുത്തിയ ചിത്രവും പൊലീസുകാർ ഇവരോടൊപ്പം പാട്ടുപാടുന്നതായും വീഡിയോയിലുണ്ട്. സംഭവം വിവാദമായതോടെ ദില്ലി പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഹിന്ദു സന്യാസിമാരുടെ പരമോന്നത സംഘടന അഖില ഭാരതീയ അഖാര പരിഷത്തിന്റെ പുതിയ 'വ്യാജ ആത്മീയ നേതാക്കളുടെ' പട്ടികയിലുൾപ്പെട്ടയാളാണ് രാധേ മാ.

നവരാത്രി ആഘോഷം
നവരാത്രി ആഘോഷത്തിന്റെ ഭാഗമായി സെപ്റ്റംബർ 28ന് ആണ് രാധേ മാ സ്റ്റേഷനിൽ എത്തിയത്.

പോലീസിന്റെ വാദം
അതേസമയം നവരാത്രി ചടങ്ങിനെത്തിയ രാധേ മായ്ക്കു ചുറ്റും കൂടിയ ആൾക്കൂട്ടത്തെ നിയന്ത്രിക്കാനായി അവരെ സ്റ്റേഷനിലേക്ക് മാറ്റിയതെന്നാണ് പോലീസിന്റെ വാദം.

അനുഗ്രഹം ഇങ്ങനെ
ബോളിവുഡ് പാട്ടുകള്‍ക്കനുസരിച്ചു നൃത്തം ചെയ്താണ് ആളുകളെ അനുഗ്രഹിക്കുന്നയാളാണ് രാധേ മാ. ബോളിവുഡിലും രാഷ്ട്രീയത്തിലും ഇവർക്ക് നല്ല സ്വധീനം ഉണ്ട്.

സുഖ്‌വീന്ദര്‍ കൗർ രാധേമയായി
പഞ്ചാബിലെ ദൊരന്‍ഗല ഗ്രാമത്തിലെ ഇടത്തരം കുടുംബത്തില്‍ ജനിച്ച രാധേയുടെ യഥാര്‍ഥ പേര് സുഖ്‌വീന്ദര്‍ കൗർ. പതിനേഴാം വയസിൽ വിവാഹിതയായി. ഭർത്താവും കുട്ടികളും ഇവരോടൊപ്പം ആശ്രമത്തിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.

അന്വേഷണം ആരംഭിച്ചു
രാധേ മയെ പോലീസ് സ്റ്റേഷനിൽ സ്വീകരിച്ച ഇരുത്തുന്നതും സ്തുതിപാടുന്നതുമായ വീഡിയോ പുറത്തു വന്നതോടെ സംഭവത്തെ കുറിച്ച് ദില്ലി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
|
ആൾദൈവം
കൈകളിൽ തൃശൂലവും പൂവും പിടിച്ച് കടുംവർണ വസ്ത്രങ്ങള്‍ ധരിച്ചെത്തുന്ന സ്വയംപ്രഖ്യാപിത ആൾദൈവമാണു രാധേ മ.

ഗ്ലാമർ ആൾദൈവം
2003ല്‍ ദുര്‍ഗാ ദേവിയുടെ പുനര്‍ജന്മമാണെന്ന് അവകാശപ്പെട്ട്, പേരുമാറ്റിയാണ് രാധേ മായുടെ രംഗപ്രവേശം. ബോളിവുഡ് താരങ്ങൾ നിത്യ സന്ദര്‍ശകരായതോടെ രാധേ മാ മുംബൈയിലെ ഗ്ലാമര്‍ ആള്‍ദൈവമായി.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications