കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗ്ലാമർ ദൈവത്തിന് പോലീസ് സ്റ്റേഷനിൽ സ്വീകരണം; കസേര ഒഴിഞ്ഞ് കോടുത്ത് പോലീസ്, വീഡിയോ വൈറൽ

  • By Akshay
Google Oneindia Malayalam News

Recommended Video

cmsvideo
'ഗ്ലാമര്‍ ദൈവം' ഇന്‍സ്‌പെക്ടറുടെ കസേരയില്‍, കുനിഞ്ഞ് കുമ്പിട്ട് പോലീസുകാര്‍ | Oneindia Malayalam

ദില്ലി: വിവാദ ആൾദൈവം രാധേ മായ്ക്ക് പോലീസ് സ്റ്റേഷനിൽ സ്വീകരണം. ദില്ലി വിവേക് വിഹാർ പോലീസ് സ്റ്റേഷനിലാണ് ഗംഭീര സ്വീകരണം നൽകിയിരിക്കുന്നത്. ഇവർ സ്റ്റേഷനിൽ നിന്ന് മടങ്ങുന്നതുവരെ പോലീസുകാർ 'രാധേ മാ' എന്ന് സ്തുതിച്ചുകൊണ്ടിരിക്കുന്നതുമായ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുകയാണ്.

സ്റ്റേഷൻ ഹൗസ് ഓഫിസർ (എസ്എച്ച്ഒ) എണീറ്റ് തന്റെ കസേരയിൽ രാധേ മായെ ഇരുത്തിയ ചിത്രവും പൊലീസുകാർ ഇവരോടൊപ്പം പാട്ടുപാടുന്നതായും വീഡിയോയിലുണ്ട്. സംഭവം വിവാദമായതോടെ ദില്ലി പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഹിന്ദു സന്യാസിമാരുടെ പരമോന്നത സംഘടന അഖില ഭാരതീയ അഖാര പരിഷത്തിന്റെ പുതിയ 'വ്യാജ ആത്മീയ നേതാക്കളുടെ' പട്ടികയിലുൾപ്പെട്ടയാളാണ് രാധേ മാ.

നവരാത്രി ആഘോഷം

നവരാത്രി ആഘോഷം

നവരാത്രി ആഘോഷത്തിന്റെ ഭാഗമായി സെപ്റ്റംബർ 28ന് ആണ് രാധേ മാ സ്റ്റേഷനിൽ എത്തിയത്.

പോലീസിന്റെ വാദം

പോലീസിന്റെ വാദം

അതേസമയം നവരാത്രി ചടങ്ങിനെത്തിയ രാധേ മായ്ക്കു ചുറ്റും കൂടിയ ആൾക്കൂട്ടത്തെ നിയന്ത്രിക്കാനായി അവരെ സ്റ്റേഷനിലേക്ക് മാറ്റിയതെന്നാണ് പോലീസിന്റെ വാദം.

അനുഗ്രഹം ഇങ്ങനെ

അനുഗ്രഹം ഇങ്ങനെ

ബോളിവുഡ് പാട്ടുകള്‍ക്കനുസരിച്ചു നൃത്തം ചെയ്താണ് ആളുകളെ അനുഗ്രഹിക്കുന്നയാളാണ് രാധേ മാ. ബോളിവുഡിലും രാഷ്ട്രീയത്തിലും ഇവർക്ക് നല്ല സ്വധീനം ഉണ്ട്.

സുഖ്‌വീന്ദര്‍ കൗർ രാധേമയായി

സുഖ്‌വീന്ദര്‍ കൗർ രാധേമയായി

പഞ്ചാബിലെ ദൊരന്‍ഗല ഗ്രാമത്തിലെ ഇടത്തരം കുടുംബത്തില്‍ ജനിച്ച രാധേയുടെ യഥാര്‍ഥ പേര് സുഖ്‌വീന്ദര്‍ കൗർ. പതിനേഴാം വയസിൽ വിവാഹിതയായി. ഭർത്താവും കുട്ടികളും ഇവരോടൊപ്പം ആശ്രമത്തിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.

അന്വേഷണം ആരംഭിച്ചു

അന്വേഷണം ആരംഭിച്ചു

രാധേ മയെ പോലീസ് സ്റ്റേഷനിൽ സ്വീകരിച്ച ഇരുത്തുന്നതും സ്തുതിപാടുന്നതുമായ വീഡിയോ പുറത്തു വന്നതോടെ സംഭവത്തെ കുറിച്ച് ദില്ലി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ആൾദൈവം

കൈകളിൽ തൃശൂലവും പൂവും പിടിച്ച് കടുംവർണ വസ്ത്രങ്ങള്‍ ധരിച്ചെത്തുന്ന സ്വയംപ്രഖ്യാപിത ആൾ‌ദൈവമാണു രാധേ മ.

ഗ്ലാമർ ആൾദൈവം

ഗ്ലാമർ ആൾദൈവം

2003ല്‍ ദുര്‍ഗാ ദേവിയുടെ പുനര്‍ജന്മമാണെന്ന് അവകാശപ്പെട്ട്, പേരുമാറ്റിയാണ് രാധേ മായുടെ രംഗപ്രവേശം. ബോളിവുഡ് താരങ്ങൾ നിത്യ സന്ദര്‍ശകരായതോടെ രാധേ മാ മുംബൈയിലെ ഗ്ലാമര്‍ ആള്‍ദൈവമായി.

English summary
In a shocking display of sycophancy, the Station House Officer of a police station in Delhi’s Vivek Vihar was seen vacating his chair for self-styled godwoman Radhe Maa. In a photo that emerged from the meeting, Radhe Maa is seen sitting on the SHO’s chair while the senior policeman and other station staff are seen standing with folded hands.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X