കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാധേ മായ്ക്ക് ദൈവീക ശക്തിയുണ്ടെന്ന് ബിജെപിയുടെ കേന്ദ്ര മന്ത്രി... ഇനിയെന്ത് വേണം!!!

Google Oneindia Malayalam News

ദില്ലി: രാധേ മാ എന്ന ആള്‍ ദൈവം ഇപ്പോള്‍ വിവാദങ്ങളുടെ പടുകുഴിയില്‍ ആണ്. ഓരോ ദിവസവും പുതിയ ആരോപണങ്ങളാണ് അവര്‍ക്കെതിരെ ഉയരുന്നത്. സ്ത്രീധന പീഡന കേസില്‍ ആഗസ്റ്റ് 14 ന് ഹാജരാകാന്‍ പോലീസ് ഉത്തരവിട്ടിട്ടും ഉണ്ട്.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ബിജെപിയുടെ കേന്ദ്ര മന്ത്രിയ്ക്ക് രാധേ മാ എന്ന് വച്ചാല്‍ ആരാധ്യയാണ്. വെറും ആരാധനയല്ല കെട്ടോ ഇത്. രാധേ മായ്ക്ക് ദൈവീക സിദ്ധികളുണ്ടെന്നാണ് ഇദ്ദേഹത്തിന്റെ വാദം.

മോദി മന്ത്രിസഭയിലെ സാമൂഹ്യക്ഷേമ വകുപ്പ് സഹമന്ത്രിയായ വിജയ് സാമ്പ്‌ലയാണ് രാധേ മായെ പിന്തുണച്ച് രംഗത്ത് വന്നിരിയ്ക്കുന്നത്.

ആരോപണങ്ങളെല്ലാം തെറ്റ്

ആരോപണങ്ങളെല്ലാം തെറ്റ്

രാധേ മായ്‌ക്കെതിരെ ഉന്നയിക്കപ്പെട്ടിട്ടുള്ള ആരോപണങ്ങളെല്ലാം തന്നെ തെറ്റാണെന്നാണ് കേന്ദ്ര മന്ത്രി വിജയ് സാമ്പ്‌ല പറയുന്നത്.

മാധ്യമ സൃഷ്ടി

മാധ്യമ സൃഷ്ടി

രാധേ മായ്‌ക്കെതിരെ ഉള്ള വാര്‍ത്തകളെല്ലാം തന്നെ മാധ്യമ സൃഷ്ടികളാണ്. ആരോപണങ്ങള്‍ക്ക് ഒരു അടിസ്ഥാനവും ഇല്ലെന്നും അദ്ദേഹം പറയുന്നു.

ദൈവീക സിദ്ധി

ദൈവീക സിദ്ധി

രാധേ മായ്ക്ക് ദൈവീക സിദ്ധികളുണ്ട്. അത് തിരിച്ചറിഞ്ഞതുമുതല്‍ താന്‍ അവരുടെ ഭക്തനാണെന്നും വിജയ് സാമ്പ്‌ല പറയുന്നു.

ഔദ്യോഗിക വസതിയില്‍ ആദരിയ്ക്കല്‍

ഔദ്യോഗിക വസതിയില്‍ ആദരിയ്ക്കല്‍

കഴിഞ്ഞ ജൂലായ് 17 ന് വിജയ് സാമ്പ്‌ലയുടെ ഔദ്യോഗിക വസതിയില്‍ വച്ച് രാധേ മായെ ആദരിയ്ക്കാന്‍ മതപരമായ ചടങ്ങും സംഘടിപ്പിച്ചിരുന്നു.

എന്റെ വോട്ടര്‍

എന്റെ വോട്ടര്‍

രാധേ മാ ഒരു ആള്‍ദൈവം മാത്രമല്ല, തന്റെ മണ്ഡലത്തിലെ വോട്ടര്‍ കൂടിയാണെന്നും വിജയ് സാമ്പ്‌ല പറയുന്നു.

എന്താണ് സ്വാധീനിച്ചത്

എന്താണ് സ്വാധീനിച്ചത്

എന്താണ് വിജയ് സാമ്പ്‌ലയെ രാധേ മായിലേക്ക് ആകര്‍ഷിച്ചത്. അവരുടെ ധര്‍മോപദേശം ആണത്രെ!

ബിജെപി നേതാക്കളും

ബിജെപി നേതാക്കളും

വിജയ് സാമ്പ്‌ലയുടെ വീട്ടില്‍ വച്ച് നടന്ന ആദരിയ്ക്കല്‍ ചടങ്ങില്‍ പഞ്ചാബില്‍ നിന്നുള്ള പ്രമുഖ വ്യവസായികളും ദില്ലിയില്‍ നിന്നുള്ള ബിജെപി നേതാക്കളും പങ്കെടുത്തിരുന്നു എന്നാണ് റിപ്പോര്‍ട്ട്

ചിത്രങ്ങള്‍ പുറത്ത്

ചിത്രങ്ങള്‍ പുറത്ത്

വിജയ് സാമ്പ്‌ല രാധേ മായ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇത് സോഷ്യല്‍ മീഡിയകളില്‍ വൈറലായി. ഇതേ തുടര്‍ന്ന് ഹിന്ദുസ്ഥാന്‍ ടൈംസിനോടാണ് വിജയ് സാമ്പ്‌ല പ്രതികരിച്ചത്.

English summary
Controversial godwoman Radhe Maa has found a supporter in Union minister of state for social justice and empowerment Vijay Sampla, who on Monday claimed that all allegations against her are baseless.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X