രാധേ മാ ആകാന്‍ ഒരു കൂട്ടം യുവതികള്‍ രംഗത്ത്, എന്താണ് സംഭവം?
മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലെ കുട്ടിയുടുപ്പ് ചിത്രങ്ങള്‍, സ്ത്രീധന പീഡനക്കേസിലെ അറസ്റ്റും ചോദ്യം ചെയ്യലും, വി എച്ച് പി നേതാവിന്റെ പരാതി.. ഇങ്ങനെ നെഗറ്റീവ് ആയ ഒരു കെട്ട് തലക്കെട്ടുകള്‍ സൃഷ്ടിച്ച രാധേ മായ്ക്ക് ആശ്വാസമായി മുംബൈയില്‍ നിന്നും ഒരു വാര്‍ത്ത. പാര്‍ട്ടിക്ക് രാധേ മായെ പ്രധാന തീമാക്കി, ആള്‍ദൈവത്തെ പോലെ വേഷം കെട്ടുകയാണ് യുവതികള്‍ എന്നതാണ് ഈ വാര്‍ത്ത.
വിവാദ ചിത്രങ്ങളുടെയും പരാതിയുടെയും പേരില്‍ രാധേ മായെ ആളുകള്‍ വിമര്‍ശിക്കുമ്പോഴാണ് ഒരു പറ്റം യുവതികള്‍ രാധേ മാ ആയി വേഷം കെട്ടുന്നത്. രാധേ മായെ പോലെ നെറ്റിയില്‍ വലിയ ചുവന്ന കുറി, ആഭരണങ്ങള്‍, കടും ചുവപ്പ് നിറത്തിലുള്ള വസ്ത്രങ്ങള്‍ എന്നിങ്ങനെ പോകുന്നു യുവതികളുടെ വേഷവിധാനങ്ങള്‍. എന്തിനധികം പറയുന്നു, രാധേ മായ ചെയ്യുന്നത് പോലെ കയ്യില്‍ തൃശൂലം വരെ പിടിച്ചുകളഞ്ഞു കൂട്ടത്തില്‍ ചിലര്‍.

ബി ജെ പി നേതാവ് രാഹുല്‍ മഹാജന്‍ ട്വിറ്ററില്‍ മിനി സ്‌കര്‍ട്ട് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതോടെയാണ് രാധേ മായുടെ കഷ്ടകാലം തുടങ്ങിയത്. ആരാധകര്‍ക്കൊപ്പം മിനി സ്‌കര്‍ട്ടിട്ട് നൃത്തം ചെയ്യുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. പിന്നീട് ഒരു അനുയായിയുടെ ഭാര്യ ഇവര്‍ക്കെതിരെ സ്ത്രീധന പീഢന പരാതി നല്‍കി രംഗത്തെത്തി. ഈ കേസില്‍ രാധേ മായെ പോലീസ് ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് പഞ്ചാബില്‍ നിന്നുള്ള വി എച്ച് പി നേതാവ് ഇവര്‍ക്കെതിരെ പരാതി നല്‍കിയത്.












Click it and Unblock the Notifications