മറ്റൊരു ദേരാ സച്ചാ! രാധേ മായുടെ 250 കോടി വില വരുന്ന നന്ദ് നന്ദന് ഭവനെക്കുറിച്ച് എന്തൊക്കെ അറിയാം..?
Recommended Video

മുംബൈ: ഭക്തിയും അന്ധവിശ്വാസവും ആള്‍ദൈവങ്ങളും- എത്രയൊക്കെ വികസിച്ചാലും ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റുപോകുന്നവയാണ് ഇവ. സാക്ഷരരും നിരക്ഷരരുമുള്പ്പെടെയുള്ളവര് ആള്‍ദൈവങ്ങളുടെ കാലു വണങ്ങാന്‍ പിന്നെയുമുണ്ടാകും, ആരൊക്കെ അഴിക്കുള്ളിലായാലും ആരുടെയൊക്കെ പൊയ്മുഖങ്ങള്‍ അഴിഞ്ഞു വീണാലും.
800 ഏക്കറില്‍ പരന്നു കിടക്കുന്ന ഗുര്‍മീത് റഹീമിന്റെ ദേരാ സച്ചാ സൗദായെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പലതും പുറത്തു വന്നിരുന്നു. വിവാദ ആള്‍ദൈവം രാധേ മായും താമസിക്കുന്നത് സമാനമായ ആഢംബര സൗധത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നന്ദ് നന്ദന് ഭവന് എന്നാണ് രാധേ മായുടെ പടുകൂറ്റന്‍ മണിമാളികയുടെ പേര്. ദേരാ സച്ചായുടെ അത്രയും വരില്ലെങ്കിലും ഒട്ടും പിന്നിലല്ല നന്ദ് നന്ദന് ഭവനും.

കോടികള്‍ വിലമതിക്കുന്ന കെട്ടിടം
2540 കോടി രൂപ വിലമതിക്കുന്നതാണ് രാധേ മായുടെ നന്ദ് നന്ദന് ഭവനെന്നാണ് റിപ്പോര്‍ട്ടുകള്‍. രാധേ മായ്ക്ക് കോടിക്കണക്കിനു രൂപയുടെ ആസ്തിയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഭക്തരുടെ വീടുകളിലാണ് താന്‍ താമസിക്കുന്നതെന്നാണ് രാധേ മാ പറയുന്നത്. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് മറിച്ചും.

എവിടെ..?
മുംബൈയിലെ ചിക്വാഡിയിലാണ് രാധേ മായുടെ ആഢംബര സൗധമായ നന്ദ് നന്ദന് ഭവന് സ്ഥിതി ചെയ്യുന്നത്. ഭക്തരെ കാണാന്‍ വേണ്ടി മാത്രം ഇതിനകത്ത് പ്രത്യേകം മുറിയുണ്ട്. ചുവന്ന നിറമാണ് ഇവിടുത്തെ പശ്ചാത്തലം.

ആസ്തി
1000 കോടി രൂപയോളം ആസ്തി രാധേ മായ്ക്ക് ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മേഴ്സിഡിസ്, ഹോണ്ട സിറ്റി, ഫോര്‍ച്യൂണര്‍, ജഗ്വാര്‍ തുടങ്ങിയ ആഢംബര കാറുകളും രാധേ മായ്ക്കുണ്ട്. എല്ലാ കാറുകളുടെയും ഉള്ളിലെ നിറം ചുവപ്പാണ്.

അനധികൃതം
അനധികൃതമായാണ് രാധേ മാ ചിക്വാഡിയില്‍ നന്ദ് നന്ദന് ഭവന് നിര്‍മ്മിച്ചതെന്നും മുന്‍സിപ്പല്‍ കാര്‍പ്പറേഷന്‍ നിയമങ്ങളൊന്നും പാലിച്ചിട്ടില്ലെന്നും രമേഷ് ജോഷി എന്ന വ്യക്തി നല്കിയ പരാതിയില്‍ പറയുന്നു. സ്ഥലം വാങ്ങാന്‍ ഔദ്യോഗികമായി നല്‍കിയത് 1 കോടി 65 ലക്ഷം രൂപയാണെന്നും 30 കോടിയോളം രൂപയുടെ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെന്നും രമേഷ് ജോഷി പറയുന്നു.

രാധേ മാ കള്ളദൈവം
രാജ്യത്തെ സന്ന്യാസിമാരുടെ ഏറ്റവും വലിയ സംഘടനയായ അഖില ഭാരതീയ അഖാഡ പരിഷത്ത് 14 വ്യാജ സന്യാസിമാരുടെ പട്ടിക അടുത്തിടെ പുറത്തുവിട്ടിരുന്നു. ഇതില്‍ രാധേ മായുടെ പേരും ഇടം നേടിയിരുന്നു. ഗുര്‍മീത് റാം റഹിം സിങ്ങ്, ആശാറാം ബാപ്പു, രാധേ മാ,
സച്ദരംഗി, ഓം ബാബ എന്ന വിവേകാനന്ദ്, നിര്‍മല്‍ ബാബ, ഇഛാധാരി വിശ്വാനന്ദ്, സ്വാമി അസീമാനന്ദ, ഓം നമശിവായ്, നാരായണ്‍ സായ് റാംപാല്‍ എന്നിവരെല്ലാം വ്യാജ ആള്‍ദൈവങ്ങളാണെന്നാണ് അഖില ഭാരതീയ അഖാഡ പരിഷത്ത് പറഞ്ഞത്.

രാധേ മാ എന്ന സുഖ് വീന്ദര്‍ സിങ്ങ്
സുഖ് വീന്ദര്‍ സിങ്ങ് എന്നയാളാണ് രാധേ മാ എന്ന പേരില്‍ പെണ്‍വേഷത്തില്‍ രാജ്യത്തെ വിവാദ ആള്‍ദൈവമായി മാറിയത്. പീഡനക്കേസുകള്‍ അടക്കം പോലീസ് കേസുകളും ഇഷ്ടം പോലെയുള്ള ആള്‍ദൈവമാണ് രാധേ മാ. രാഹുല്‍ മഹാജന് ട്വിറ്ററിലൂടെ രാധേ മായുടെ പല ചിത്രങ്ങളും പുറത്തുവിട്ടതോടെ ഇവരെക്കുറിച്ചുള്ള പല അറിയാക്കഥകളും പുറത്തു വന്നു.

ഗ്ലാമര്‍ താരം
മേക്കപ്പ് വാരി പൂശിയാണ് രാധേ മായുടെ നടത്തം. ചുണ്ടില്‍ കടുംനിറമുള്ള ലിപ്സ്റ്റിക്, മിന്നുന്ന കടും നിറമുള്ള വസ്ത്രങ്ങള്‍ ഇവയെല്ലാമണിഞ്ഞാണ് രാധേ മാ പ്രത്യക്ഷപ്പെടുക. സണ്ണി ലിയോണിനൊപ്പം ഐറ്റം ഡാന്‍സിന് ചുവടു വെച്ചും രാധേ മാ വാര്‍ത്തകളിലിടം നേടിയിരുന്നു.

ദുര്‍ഗാദേവിയുടെ അവതാരം
ദുര്‍ഗാദേവിയുടെ അവതാരമായിട്ടാണ് രാധേ മായേ ഭക്തര്‍ കാണുന്നത്. ബോളിവുഡ് താരങ്ങളടക്കം രാധേ മായുടെ ഭക്തരുടെ ലിസ്റ്റില്‍ ആയിരങ്ങളുണ്ട്.
-
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ?












Click it and Unblock the Notifications