സ്ത്രീധന പീഡനക്കേസില്‍ രാധേ മായെ പ്രതിയാക്കിയില്ല
മുംബൈ: സ്ത്രീധന പീഡനക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യപ്പെട്ട ആള്‍ദൈവം രാധേ മായെ കേസില്‍ പ്രതിയാക്കിയില്ല. കണ്ടിവാലി പോലീസ് പ്രാദേശിക കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ രാധേ മായുടെ പേരില്ലെന്ന് പോലീസ് ഉദ്യോഗസ്ഥനായ സുഖ്വിന്ദര് കൗര്‍ അറിയിച്ചു. കഴിഞ്ഞവര്‍ഷമാണ് രാധേ മായെ പോലീസ് ചോദ്യം ചെയ്തത്.
രാധേ മായെ ചോദ്യം ചെയ്തെങ്കിലും കാര്യമായ തെളിവുകള്‍ അവര്‍ക്കെതിരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പോലീസ് പറയുന്നു. അതുകൊണ്ടുതന്നെ അവരെ പ്രതി ചേര്‍ത്തിട്ടില്ല. ആറു പേരാണ് കേസില്‍ പ്രതികളായിട്ടുള്ളത്. പരാതിക്കാരിയുടെ ഭര്‍ത്താവിനെ കൂടാതെ ഭര്‍ത്താവിന്റെ ബന്ധുക്കളും കേസില്‍ പ്രതികളാണ്.

മുപ്പത്തിരണ്ടുകാരിയായ സ്ത്രീയാണ് കഴിഞ്ഞിവര്ഷം രാധേ മാ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയത്. ആള് ദൈവം രാധേ മായുടെ നിര്‍ദ്ദേശ പ്രകാരം തന്നെ സ്ത്രീധനത്തിന്റെ പേരില്‍ ഗാര്‍ഹിക പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. രാധേ മായുടെ ഭക്തരാണ് പരാതിക്കാരിയുടെ ഭര്‍തൃകുടുംബം.
പിന്നീട് രാധേ മായെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. എന്നാല്‍, സ്ത്രീയുടെ ആരോപണമെല്ലാം അവര്‍ നിഷേധിച്ചു. പിന്നീടവര്‍ക്ക് ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യവും ലഭിച്ചു. രാധേമായ്ക്കെതിരായ സ്ത്രീധന പീഡന പരാതിക്ക് പിന്നാലെ പല ആരോപണങ്ങളും അവര്‍ക്കെതിരെ ഉയര്‍ന്നിരുന്നു.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications