രാധേ മാ പ്രമുഖ റിയാലിറ്റി ഷോയില്‍ പങ്കെടുത്തേക്കും
മുംബൈ: അടുത്തിടെ മാധ്യമങ്ങളിലെ സ്ഥിരസാന്നിദ്ധ്യമായ സ്വയംപ്രഖ്യാപിത ആള്‍ ദൈവം രാധേ മാ ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ഒന്‍പതാം പതിപ്പില്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. മാധ്യമങ്ങളില്‍ കുപ്രസിദ്ധയാര്‍ജ്ജിച്ചവരെ ഒരു വീട്ടിനുള്ളില്‍ ഒരുമിപ്പിക്കാന്‍ റിയാലിറ്റോ ഷോ അണിയറക്കാര്‍ ഒരുങ്ങുകയാണെന്നാണ് സൂചന.
ബിഗ് ബോസിലൂടെയും അതിനു മുമ്പും പലരും താരങ്ങളായി മാറിയിട്ടുണ്ട്. ബിഗ് ബോസില്‍ പങ്കെടുത്തതുകൊണ്ടുമാത്രം ബോളിവുഡില്‍ ഇടംപിടിച്ച താരങ്ങളുമുണ്ട്. അതുകൊണ്ടുതന്നെ ബിഗ് ബോസ് രാധേ മായ്ക്ക് ഒരു നല്ല അവസരം നല്‍കുകയാണെന്നാണ് അണിയറക്കാരുടെ പക്ഷം.

അതേസമയം, ഇക്കാര്യത്തില്‍ രാധേ മാ പ്രതികരിച്ചിട്ടില്ല. ഭക്തിഗാനങ്ങളും പൂജകളുമായി ഭക്തര്‍ക്കിടയില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്ന അവര്‍ ഇത്തരം റിയാലിറ്റി ഷോകളില്‍ പങ്കെടുക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. എന്നാല്‍, ബോളിവുഡിനേയും നടിമാരുടെ വേഷങ്ങളേയും അന്ധമായി ആരാധിക്കുകയും അനുകരിക്കുകയും ചെയ്യുന്നവരാണ് രാധേ മാ.
പോണ്‍ സ്റ്റാര്‍ സണ്ണി ലിയോണിന്റെ ആരാധികയാണ് ഇവരെന്നും സംസാരമുണ്ട്. കുട്ടിയുടുപ്പിട്ട ഇവരുടെ ചിത്രങ്ങളും ഇതിനകം വൈറലായിക്കഴിഞ്ഞു. സ്ത്രീധന പീഡനക്കേസിലും ലൈംഗിക ആരോപണക്കേസിലും ഇവര്‍ക്കെതിരെ പോലീസ് അന്വേഷണവും നടക്കുകയാണ്. ഇത്തരത്തില്‍ കുപ്രസിദ്ധ നേടിയ ഒരാളെ ബിഗ്‌ബോസില്‍ കൊണ്ടുവരികയാണെങ്കില്‍ ബിഗ് ബോസിന് മികച്ച പ്രേക്ഷക ശ്രദ്ധകിട്ടിയേക്കുമെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ.












Click it and Unblock the Notifications