കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാധേ മായുടെ ആ ചുവന്ന കുട്ടിയുടുപ്പിന്‍റെ രഹസ്യം പുറത്ത്

Google Oneindia Malayalam News

മുംബൈ: വിവാദ ആള്‍ദൈവം രാധേ മാ എന്ന് കേള്‍ക്കുമ്പോള്‍ ഒരു പക്ഷേ ആദ്യം മനസ്സിലേയ്ക്ക് വരിക ആ ചുവന്ന കുട്ടിയുടുപ്പ് ധരിച്ച് ചിത്രമായിരിയ്ക്കും. സോഷ്യല്‍ മീഡിയയില്‍ ഏറെ പ്രചരിച്ച ചിത്രമായിരുന്നു അത്.

ഒരു ആള്‍ദൈവം കുട്ടിക്കുപ്പായവും ഇട്ട് നില്‍ക്കുക എന്നത് ആളുകളില്‍ അത്ഭുതമാണ് സൃഷ്ടിച്ചത്. രാധേ മായെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്ന് തുടങ്ങിയപ്പോള്‍ ആളുകള്‍ മൂക്കത്ത് വിരല്‍വച്ച് പോയി.

എന്തായാലും ആ കുപ്പായത്തിന്‍റെ രഹസ്യം ഇപ്പോള്‍ വെളിവായിരിയ്ക്കുകയാണ്. വെളിപ്പെടുത്തിയത് രാധേ മാ തന്നെ!!!

വിദേശത്ത് വച്ച്

വിദേശത്ത് വച്ച്

വിദേശത്ത് വച്ചാണ് ആ ചിത്രം എടുത്തതെന്ന് രാധേ മാ പറയുന്നു.

ഭക്തരുടെ പണി

ഭക്തരുടെ പണി

ഏറ്റവും പ്രിയപ്പെട്ട ചില ഭക്തര്‍ക്കൊപ്പമാണ് വിദേശത്ത് പോയത്. അവര്‍ വാങ്ങിത്തന്ന ഉടുപ്പായിരുന്നു അത്.

ഭക്തര്‍ പറഞ്ഞു

ഭക്തര്‍ പറഞ്ഞു

വാങ്ങിത്തന്ന വസ്ത്രം ധരിയ്ക്കാന്‍ ഭക്തര്‍ അഭ്യര്‍ത്ഥിച്ചതുകൊണ്ടാണ് അത് ധരിച്ചതെന്നാണ് രാധേ മാ പറയുന്നത്.

മേക്കപ്പും ഭക്തര്‍ തന്നെ

മേക്കപ്പും ഭക്തര്‍ തന്നെ

ഭക്തര്‍ വാങ്ങിത്തരുന്ന വസ്ത്രങ്ങളാണ് താന്‍ ധരിയ്ക്കാറുള്ളതെന്നാണ് രാധേ മാ പറയുന്നത്. മുഖത്ത് മേയ്ക്ക് അപ്പ് ഇടുന്നതും ഭക്തര്‍ തന്നെയാണത്രെ.

കുട്ടിയുടുപ്പിന് എന്താ പ്രശ്‌നം

കുട്ടിയുടുപ്പിന് എന്താ പ്രശ്‌നം

കുട്ടിയുടുപ്പ് ധരിച്ചുള്ള ആ ചിത്രത്തിന് എന്താണ് കുഴപ്പം എന്നാണ് രാധേ മായുടെ ചോദ്യം. സന്യാസിമാര്‍ ഏത് തരത്തിലുള്ള വസ്ത്രം ധരിയ്ക്കണം എന്ന് ആര്‍ക്കാണ് നിര്‍ബന്ധമെന്നും അവര്‍ ചോദിയ്ക്കുന്നു.

 ഭക്തര്‍ ഹാപ്പി

ഭക്തര്‍ ഹാപ്പി

ഭക്തരുടെ സന്തോഷമാണ് തന്റേയും സന്തോഷം. ഭക്തര്‍ സന്തോഷത്തിലെന്തിങ്കില്‍ താനും സന്തോഷത്തിലാണ്.

പുറത്തായതെങ്ങനെ

പുറത്തായതെങ്ങനെ

തന്റെ പ്രതിച്ഛായ നശിപ്പിയ്ക്കാന്‍ വേണ്ടിയാണ് ചിലര്‍ ആ ചിത്രങ്ങള്‍ പുറത്ത് വിട്ടതെന്നാണ് രാധേ മായുടെ ആരോപണം.

മാധ്യമങ്ങളുടെ തെറ്റ്

മാധ്യമങ്ങളുടെ തെറ്റ്

തന്റെ സ്വകാര്യ ചിത്രങ്ങള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചത് തെറ്റാണെന്ന് രാധേ മാ പറയുന്നു. അതില്‍ തനിയ്ക്ക് ശക്തമായ പ്രതിഷേധമുണ്ടെന്നും രാധേ മാ പറഞ്ഞു.

സ്വത്തൊന്നും ഇല്ല

സ്വത്തൊന്നും ഇല്ല

വാര്‍ത്തകളില്‍ പറയുന്നതുപോലെയുള്ള സമ്പത്തൊന്നും തനിയ്ക്കില്ലെന്നാണ് രാധേ മാ പറയുന്നത്. ഏറിയാല്‍ എട്ടോ പത്തോ ലക്ഷം രൂപ ഉണ്ടാകും ബാങ്ക് അക്കൗണ്ടില്‍. തന്റെ ആസ്തികളെ കുറിച്ച് വേണമെങ്കില്‍ സിബിഐ അന്വേഷിച്ചോട്ടെ എന്നും അവര്‍ പറയുന്നു.

പരാതിക്കാരിയെ അറില്ലത്രെ

പരാതിക്കാരിയെ അറില്ലത്രെ

സ്ത്രീധന പീഡന കേസ് കൊടുത്ത നിക്കി ഗുപ്തയെ തനിയ്ക്ക് അറിയുക പോലും ഇല്ലെന്നാണ് ഇപ്പോള്‍ രാധേ മാ പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ രാധേ മാ പറഞ്ഞത്.

English summary
Self-styled 'godwoman' Radhe Maa, accused in a dowry harassment case, has revealed who gave her the red mini dress which took social media by storm.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X