ടിവി ചാനലിനെതിരെ രാധേ മാ മാനനഷ്ടത്തിന് നോട്ടീസയച്ചു!
മുംബൈ: വിവാദ ആള്‍ദൈവം രാധേ മായുടെ പേര് വെച്ച് ടി ആര്‍ പി കൂട്ടാനുള്ള ടി വി ചാനലിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടി. പ്രശസ്ത റിയാലിറ്റി ഷോ ആയ ബിഗ് ബോസിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കാണ് പണി കിട്ടിയിരിക്കുന്നത്. ബിഗ് ബോസില്‍ രാധേ മാ എത്തുന്നു എന്ന വാര്‍ത്തകള്‍ പ്രചരിപ്പിച്ച ചാനലിനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് ആള്‍ദൈവം ഇപ്പോള്‍.
ഡബിള്‍ ട്രബിള്‍ എന്ന് പേരിട്ട പുതിയ സീസണിന്റെ പ്രൊമോ ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ തന്നെയാണ് ട്വീറ്റ് ചെയ്തത്. ബിഗ് ബോസ് 9 എന്റേതാണ് എന്ന് പറഞ്ഞാണ് താരം ട്വിറ്ററില്‍ വിശേഷം പങ്കുവെച്ചത്. എന്നാല്‍ ചാനലിനെതിരെ ലീഗല്‍ നോട്ടീസ് അയച്ചിരിക്കുകയാണ് രാധേ മാ.

രാധേ മാ എത്തുമെന്ന് പറഞ്ഞത്
ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ഒന്‍പതാം പതിപ്പില്‍ രാധേ മാ എത്തുന്നു എന്നാണ് അണിയറക്കാര്‍ പ്രചരിപ്പിച്ചത്. രാധേ മായെ ഉള്‍പ്പെടുത്തി ചാനല്‍ പ്രൊമോയും പുറത്തുവിട്ടു. എന്നാല്‍ പിന്നീട് സംഭവിച്ചത് തീരെ പ്രതീക്ഷിക്കാത്ത കാര്യമാണ്.

റിയാലിറ്റി ഷോയില്‍ താല്‍പര്യമില്ല
രാധേ മായ്ക്ക് റിയാലിറ്റി ഷോയില്‍ താല്‍പര്യമില്ല എന്ന് പറഞ്ഞ് ചാനലിനെതിരെ ലീഗല്‍ നോട്ടീസ് അയച്ചിരിക്കുകയാണ് അവരുടെ അഭിഭാഷകര്‍. റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ രാധേ മാ സമ്മതം അറിയിച്ചിട്ടില്ല എന്നും അവരുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു

ടി ആര്‍ പി കൂട്ടാനുള്ള അടവ്
രാധേ മായുടെ പേര് പറഞ്ഞ് ടി ആര്‍ പി കൂട്ടാനുള്ള അടവാണ് ചാനല്‍ നടത്തിയത് എന്ന് ഒരു മാര്‍ക്കറ്റിങ് കമ്പനിയുടെ ഉടമയായ സഞ്ജീവ് ഗുപ്തയെ ഉദ്ധരിച്ച് മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

ആള്‍ക്കാര്‍ കൂടും
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ആള്‍ദൈവമാണ് രാധേ മാ. അവര്‍ എവിടെ പോയാലും ആളുകള്‍ തടിച്ചുകൂടും. ഈ പ്രശസ്തി ഉപയോഗിക്കാനായിരുന്നു ചാനലിന്റെ ശ്രമം എന്നാണ് ആരോപണം

സംഭവം ചില്ലറയല്ല
സല്‍മാന്‍ ഖാന്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് ചില്ലറ പരിപാടിയൊന്നുമല്ല. ബിഗ് ബോസില്‍ പങ്കെടുത്തതുകൊണ്ടുമാത്രം ബോളിവുഡില്‍ ഇടംപിടിച്ച താരങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്.


Click it and Unblock the Notifications