ഗ്ലാമര്‍ ദെെവത്തിനെതിരെ ഭക്തന്, രാധേ മാ തന്നെ വശീകരിക്കാന്‍ ശ്രമിച്ചെന്ന്...
ദില്ലി: ഭക്തിയും അന്ധവിശ്വാസവും ഇന്ത്യയില്‍ ഏറ്റവും വലിയ വില്പനച്ചരക്കാണ്. അതുകൊണ്ടു തന്നെയാണ് സ്വയം പ്രഖ്യാപിത ആള്‍ദൈവങ്ങള്‍ പലരും ഇവിടെ അരങ്ങു വാഴുന്നതും. ആരൊക്കെ അഴിക്കുള്ളിലായാലും ആള്‍ദൈവങ്ങളുടെ കാലു വണങ്ങാനും സിംഹാസനത്തില്‍ വാഴിക്കാനും ആളുകള്‍ പിന്നെയുമുണ്ടാകും.
കുറച്ചു കാലങ്ങളായി വിവരമൊന്നും ഇല്ലാതിരുന്ന വിവാദ ആള്‍ദൈവം രാധേ മാ വീണ്ടും വാര്‍ത്തകളിലിടം നേടുകയാണ്. രാധേ മായുടെ ഭക്തനായിരുന്ന സുരേന്ദര്‍ മിത്തലാണ് ഇപ്പോള്‍ ഈ ഗ്ലാമര്‍ ആള്‍ദൈവത്തിനെതിരെ പരാതിയുമായി രംഗത്തു വന്നിരിക്കുന്നത്. രാധേ മാ തന്നെ വശീകരിക്കാന്‍ ശ്രമിച്ചെന്നും എതിര്‍ത്തപ്പോള്‍ ശപിച്ചെന്നുമാണ് പരാതി.

എതിര്‍ത്തു, ശപിച്ചു
രാധേ മാ തന്നെ വശീകരിക്കാന്‍ ശ്രമിച്ചെന്നും എതിര്‍ത്തപ്പോള്‍ ശപിച്ചെന്നുമാണ് വിശ്വഹിന്ദു പരിഷത് പ്രവര്ത്തകന് കൂടിയായ സുരേന്ദര്‍ മിത്തല്‍ പറയുന്നത്. ഇത് രണ്ടു വര്‍ഷം മുന്‍പ് താന്‍ പറഞ്ഞിരുന്നുവെന്നും അന്ന് മാധ്യമങ്ങളില്‍ അത് വലിയ വാര്‍ത്തയായിരുന്നുവെന്നും സുരേന്ദര്‍ പറയുന്നു.

ശിക്ഷിക്കണം
സുരേന്ദര്‍ മിത്തലിന്റെ അഭിഭാഷകന് രാധേ മായ്ക്കെതിരെ നോട്ടീസ് അയച്ചിട്ടുണ്ട്. രാധേ മാക്കെതിരെ ഉടന്‍ നടപടി വേണമെന്നും സുരേന്ദര്‍ പറയുന്നു. ഇങ്ങെ മുഖം മൂടിയണിഞ്ഞ ആള്‍ദൈവങ്ങളുടെ തനിസ്വരൂപം പുറത്തു വരണമെന്നും സുരേന്ദര്‍ വ്യക്തമാക്കി. സുരേന്ദറിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ എന്തുകൊണ്ട് കേസ് എടുത്തില്ല എന്ന് കപൂര്‍ത്തല ജില്ലാ കോടതിയോട് ഹരിയാന ഹൈക്കോടതി ആരാഞ്ഞിരുന്നു.

രാധേ മാ
പീഡനക്കേസുകള്‍ അടക്കം പോലീസ് കേസുകളും ഇഷ്ടം പോലെയുള്ള ആള്‍ദൈവമാണ് രാധേ മാ. രാഹുല്‍ മഹാജന് ട്വിറ്ററിലൂടെ രാധേ മായുടെ പല ചിത്രങ്ങളും പുറത്തുവിട്ടതോടെ ഇവരെക്കുറിച്ചുള്ള പല അറിയാക്കഥകളും പുറത്തു വന്നു.

ഗ്ലാമര്‍ താരം
മേക്കപ്പ് വാരി പൂശിയാണ് രാധേ മായുടെ നടത്തം. ചുണ്ടില്‍ കടുംനിറമുള്ള ലിപ്സ്റ്റിക്, മിന്നുന്ന കടും നിറമുള്ള വസ്ത്രങ്ങള്‍ ഇവയെല്ലാമണിഞ്ഞാണ് രാധേ മാ പ്രത്യക്ഷപ്പെടുക. സണ്ണി ലിയോണിനൊപ്പം ഐറ്റം ഡാന്‍സിന് ചുവടു വെച്ചും രാധേ മാ വാര്‍ത്തകളിലിടം നേടിയിരുന്നു.

ദുര്‍ഗാദേവിയുടെ അവതാരം
ദുര്‍ഗാദേവിയുടെ അവതാരമായിട്ടാണ് രാധേ മായേ ഭക്തര്‍ കാണുന്നത്. ബോളിവുഡ് താരങ്ങളടക്കം രാധേ മായുടെ ഭക്തരുടെ ലിസ്റ്റില്‍ ആയിരങ്ങളുണ്ട്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications