ത്രിശൂലവുമായി രാധേ മാ വിമാനത്തില്‍, യാത്രക്കാര്‍ക്ക് പ്രതിഷേധം!
ഔറംഗാബാദ്: വിവാദ ആള്‍ദൈവം രാധേ മാ കയ്യില്‍ ത്രിശൂലവും പിടിച്ച് വിമാനത്തില്‍ കയറിയത് യാത്രക്കാരുടെ പ്രതിഷേധത്തിന് ഇടയാക്കി. ഔറംഗാബാദില്‍ നിന്നും മുംബൈയിലേക്കുള്ള ജെറ്റ് എയര്‍വേയ്‌സിന്റെ വിമാനത്തിലാണ് രാധേ മാ ത്രിശൂലവുമായി എത്തിയത്. സ്വയം പ്രഖ്യാപിത ആള്‍ദൈവമായ രാധേ മാ കയ്യില്‍ സ്ഥിരമായി കരുതുന്നതാണ് ഒരടി നീളമുള്ള ഈ ത്രിശൂലം
യാത്രക്കാര്‍ ഇതിനെതിരെ പ്രതിഷേധിച്ചെങ്കിലും ഫലമുണ്ടായില്ല. രാധേ മാ വ്യോമയാന നിയമങ്ങളൊന്നും തെറ്റിച്ചിട്ടില്ല എന്ന് പറഞ്ഞ് സി ഐ എസ് എഫ് രാധേ മായെ വിമാനത്തിനകത്ത് കയറാന്‍ അനുവദിക്കുകയും ചെയ്തു. സംഭവത്തില്‍ തങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല എന്നും സുരക്ഷാ കാര്യങ്ങള്‍ സി ഐ എസ് എഫിന്റെ ചുമതലയില്‍ പെട്ട കാര്യമാണ് എന്നുമാണ് ജെറ്റ് എയര്‍വെയ്‌സ് അധികൃതര്‍ പറയുന്നത്.

തങ്ങളെ ഒരു നെയില്‍കട്ടര്‍ എടുത്ത് പോലും വിമാനത്തില്‍ കയറാന്‍ അനുവദിക്കുന്നില്ലല്ലോ എന്ന് പറഞ്ഞാണ് യാത്രക്കാരില്‍ ചിലര്‍ ബഹളം വെച്ചത്. ത്രിശൂലവുമായി വിമാനത്തില്‍ കയറാന്‍ അനുവദിച്ച് മറ്റ് യാത്രക്കാരുടെ ജീവന്‍ അപകടത്തിലാക്കുകയാണ് അധികൃതര്‍ എന്നും ഇവര്‍ കുറ്റപ്പെടുത്തി.
എന്നാല്‍ ത്രീശൂലത്തിന് മൂര്‍ച്ചയില്ലാത്തത് കൊണ്ടാണ് രാധേ മായെ വിമാനത്തില്‍ കയറാന്‍ അനുവദിച്ചത് എന്നും അല്ലായിരുന്നുവെങ്കില്‍ തടയുമായിരുന്നു എന്നും സി ഐ എസ് എഫ് അസിസ്റ്റന്റ് കമാന്‍ഡന്റ് പറഞ്ഞു. സി ഐ എസ് എഫ് അനുവദിച്ചത് കൊണ്ടാണ് രാധേ മാ വിമാനത്തില്‍ യാത്ര ചെയ്തത് എന്നാണ് അവരുടെ വക്താവ് പ്രതികരിച്ചത്.












Click it and Unblock the Notifications