ഋഷി കപൂര്‍ വിവാദത്തില്‍ പ്രതികരണവുമായി രാധികാ ആപ്‌തെ
മുംബൈ: രാജ്യത്തെ പൊതു സ്വത്തില്‍ ഗാന്ധി കുടുംബത്തിന്റെ പേരുവെക്കുന്നതിനെതിരെ പ്രതികരിച്ച് ഋഷി കപൂര്‍ വിവാദത്തിലായ സംഭവത്തില്‍ പ്രതികരണവുമായി രാധികാ ആപ്‌തെ. സിനിമാ മേഖലയില്‍ നിന്നും ഒട്ടേറെ പേര്‍ സമൂഹത്തിന് സംഭാവന നല്‍കിയിട്ടുണ്ടെന്ന് ഋഷി കപൂറിന്റെ വാദം അംഗീകരിച്ചുകൊണ്ടാണ് രാധിക പ്രതികരിച്ചത്.
ഫോബിയ എന്ന സിനിമയുടെ പാട്ടിന്റെ ലോഞ്ചിങ്ങുമായി ബന്ധപ്പെട്ട പരിപാടിയില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു രാധിക. അതേസമയം, ഋഷി കപൂര്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച ട്വീറ്റുകള്‍ താന്‍ കണ്ടിട്ടില്ലെന്ന് രാധിക പറഞ്ഞു. അതുകൊണ്ടുതന്നെ അതേക്കുറിച്ച് പിന്നീട് പ്രതികരിക്കാമെന്നും രാധിക വ്യക്തമാക്കി.

പൊതു സ്ഥലങ്ങള്‍ക്ക് സിനിമാ മേഖലയിലുള്ളവരുടെ പേരും നല്‍കണമോ എന്ന ചോദ്യത്തിന് അങ്ങിനെ നല്‍കുന്നതില്‍ തെറ്റില്ലെന്നും ഒട്ടേറെ പേര്‍ സമൂഹത്തിന് സംഭാവന ചെയ്തിട്ടുള്ളവരാണെന്നും രാധിക പറയുന്നു. ലതാ മങ്കേഷ്‌കര്‍, ദിലീപ് കുമാര്‍, ദേവ് ആനന്ദ്, അശോക് കുമാര്‍, അമിതാഭ് ബച്ചന്‍ തുടങ്ങിയവര്‍ക്ക് പൊതു ഇടങ്ങളില്‍ പേരു നല്‍കണമെന്നായിരുന്നു ഋഷി കപൂറിന്റെ ആവശ്യം.
നെഹ്‌റു ഗാന്ധി കുടുംബത്തിന്റെ പേരുകള്‍ വിമാനത്താവളങ്ങള്‍ക്കും മറ്റു പ്രമുഖ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പദ്ധതികള്‍ക്കുമൊക്കെ നല്‍കുന്നതില്‍ ഋഷി കപൂര്‍ എതിര്‍പ്പ് അറിയിച്ചിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിക്കുകയും പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ വീടിനു പുറത്ത് പ്രതിഷേധിക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications