കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീർ സാധാരണ നിലയിലല്ല; രാഹുൽ ഗാന്ധിയോട് വൈകാരികമായി യുവതി, വീഡിയോ വൈറൽ!

Google Oneindia Malayalam News

ദില്ലി: കഴിഞ്ഞ ദിവസമായിരുന്നു രാഹുൽ ഗാന്ധി ജമ്മു കശ്മീർ സന്ദർശനം നടത്താൻ ശ്രീനഗറിൽ എത്തിയത്. എന്നാൽ ജമ്മു കശ്മീരിൽ സന്ദർശനം നടത്താൻ കഴിയാതെ തിരിച്ച് ദില്ലിയിലേക്ക് തന്നെ മടങ്ങേണ്ടിയും വന്നു. രാഹുൽ ഗാന്ധിയേയും മറ്റ് പ്രതിപക്ഷ നേതാക്കളെയും ശ്രീനഗറിൽ നിന്നും മടക്കി അയച്ച നടപടിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തുകയും ചെയ്തിരുന്നു.

<strong>മോദി സർക്കാർ എന്താണ് മറച്ചുവയ്ക്കാൻ ശ്രമിക്കുന്നത്? രാഹുലിനെ മടക്കി അയച്ചതിൽ വിമർശനവുമായി കോൺഗ്രസ്</strong>മോദി സർക്കാർ എന്താണ് മറച്ചുവയ്ക്കാൻ ശ്രമിക്കുന്നത്? രാഹുലിനെ മടക്കി അയച്ചതിൽ വിമർശനവുമായി കോൺഗ്രസ്

ജമ്മു കശ്മീരിൽ എല്ലാം ശാന്തമാണെങ്കിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലെത്തിയ പ്രതിപക്ഷ സംഘത്തെ എന്തുകൊണ്ടാണ് ശ്രീനഗർ വിമാനത്താവളത്തിൽ നിന്നും മടക്കി അയച്ചത്? മോദി സർക്കാർ എന്താണ് മറയ്ക്കാൻ ശ്രമിക്കുന്നതെന്നും കോൺഗ്രസ് ട്വീറ്റഅ ചെയ്തിരുന്നു. എന്നാൽ ദില്ലയിലേക്കുള്ള മടക്കയാത്രയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

വൈകാരിക പരാമർശം

വൈകാരിക പരാമർശം

ജമ്മു കശ്മീരിൽ പ്രത്യേക പദവി എടുത്ത് കളഞ്ഞതോയെ ജനങ്ങൾ നേരിടേണ്ടി വരുന്ന പ്രതിസന്ധി രാഹുൽ ഗാന്ധിയോട് ഒരു യുവതി വിവരിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. രാഹുൽ ഗാന്ധിക്കൊപ്പം പ്രതിപക്ഷ നേതാക്കളും വിമാനത്തിൽ ഉണ്ടായിരുന്നു. വിൻഡോ സീറ്റിലിരിക്കുന്ന രാഹുൽ ഗാന്ധിയോട് യുവതി പറയുന്ന ദൃശ്യങ്ങൾ‌ കോൺഗ്രസ് വക്താവ് രാധിക ഖേരയാണ് ദൃശ്യം ട്വീറ്റ് ചെയ്തത്.

വീടിന് പുറത്തിറങ്ങാനാകുന്നില്ല...

വീടിന് പുറത്തിറങ്ങാനാകുന്നില്ല...


" ഞങ്ങളുടെ കുട്ടികൾ‌ക്ക് വീടിന് പുറത്ത് ഇറങ്ങാൻ സാധിക്കുന്നില്ല. എന്റഎ സഹോദരൻ ഹൃദ്യോഗിയാണ്. പത്ത് ദിവസമായി ഡോക്ടറെ കാണാൻ സാധിക്കുന്നില്ല. ഞങ്ങൾ‌ പ്രതിസന്ധിയിലാണ്" എന്നാണ് യുവതി രാഹുൽ ഗാന്ധിയോട് വ്യക്തമക്കിയത്. യുവതിയുടെ വൈകാരിക പരാമർശത്തിനൊടുവിൽ രാഹുൽ ഗാന്ധി സീറ്റിൽ നിന്ന് എഴുന്നേറ്റ് ആശ്വസിപ്പിക്കുന്നത് വീഡിയോയിൽ കാണാം.

12 അംഗ സംഘം

12 അംഗ സംഘം

കോൺഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, അനന്ദ് ശർമ്മ, കെസി വേണുഗോപാൽ മറ്റ് പ്രതിപക്ഷ നേതാക്കളും രാഹുലിനൊപ്പം യുവതിയുടെ വൈകാരികമായ പരാതി കേട്ടിരുന്നു. പ്രതിപക്ഷ നേതാക്കളടങ്ങുന്ന 12 ആംഗ സംഘമാണ് കശ്മീർ താഴ്വരയിലെ യാഥാർത്ഥ്യങ്ങൾ മനസിലാക്കാൻ കശ്മീരിലേക്ക് പുറത്തെത്തിയത്. എന്നാൽ കശ്മർ വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങാനാകാതെ വൈകുന്നേരത്തെ വിമാനത്തിന് ദില്ലിയിലേക്ക് തന്നെ മടങ്ങേണ്ടി വന്നു.

ജനങ്ങൾ പ്രതിസന്ധിയിൽ

ജനങ്ങൾ പ്രതിസന്ധിയിൽ

ദില്ലിയിലേക്കുള്ള മടക്കയാത്രയിലാണ് വിമാനത്തിനകത്ത് വെച്ച് യുവതി തങ്ങളുടെ ജീവിത പ്രതിസന്ധികളെ കുറിച്ച് നേതാക്കളോട് പ്രതികരിച്ചത്. കശ്മീരിലിലെ ജനങ്ങൾ സാധാരണ രീതിയിലല്ല ഇപ്പോൾ‌ ജിവിക്കുന്നതെന്ന് ദില്ലയിൽ തിരിച്ചെത്തിയ രാഹുൽ ഗാന്ധി പ്രതികരിച്ചു. അവിടുത്തെ ജനങ്ങൾ ഏത് പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത് എന്ന് അറിയാൻ ഞങ്ങൾ ആഗ്രഹിച്ചു. എന്നാൽ വിമാനത്താവളത്തിന് പുറത്തു കടക്കാൻ അനുവദിച്ചില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

സർക്കാർ ക്ഷണം

സർക്കാർ ക്ഷണം

സര്‍ക്കാര്‍ ക്ഷണിച്ചിട്ടാണ് താന്‍ വന്നത്പക്ഷെ ഇപ്പോള്‍ പറയുന്നു വരാന്‍ പറ്റില്ലെന്ന്. സര്‍ക്കാര് പറയുന്നത് എല്ലാം സാധാരണ നിലയിലാണെന്നാണ്. അങ്ങനെയെങ്കില്‍ ഞങ്ങളെയെന്താണ് കടത്തി വിടാത്തത്. സമാധാനം നിലനില്‍ക്കുന്ന ഏതെങ്കിലും പ്രദേശത്തെ പത്തോ പതിനഞ്ചോ ആളുകളോട് സംസാരിച്ചാല്‍ മതി. 144 നിലനില്‍ക്കുന്നുണ്ടെങ്കില്‍ ഞങ്ങളെല്ലാവരും ഒറ്റയ്ക്ക് പൊയ്‌ക്കോളാം എന്നും രാഹുൽ ഗാന്ധി വ്യക്തമാക്കിയരുന്നു.

ഗവർണറുടെ ക്ഷണം


പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് ശേഷം കശ്മീരിലെ ജനങ്ങൾക്ക് പ്രതിസന്ധികളൊന്നും തന്നെ ഇല്ലെന്നും. ജീവിതം സാധാരണ രീതിയിലാണെന്നും ഗവർണർ സത്യപാല്‌ മാലിക് പറഞ്ഞിരുന്നു. രാഹുൽ ഗാന്ധിയെ ജമ്മു കശ്മീരിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. ആഗസ്ത് അഞ്ചിനായിരുന്നു കശ്മീരിൽ വന്ന് രാഹുൽ ഗാന്ധിക്ക് കാര്യങ്ങൾ വിലയിരുത്താം അതിനുള്ള സൗകര്യങ്ങൾ ചെയ്യാം എന്ന് ഗവർ‌ണർ പറഞ്ഞത്. എനിക്ക് കശ്മീരിലേക്ക് പ്രത്യേക വിമാനമല്ല എല്ലായിടത്തും യാത്ര ചെയ്ത് ജനങ്ങളുമായി സംവദിക്കാനുള്ള സ്വാതന്ത്ര്യമാണ് വേണ്ടതെന്നായിരുന്നു ഗവർണർക്ക് രാഹുൽ ഗാന്ധി കൊടുത്ത മറുപടി.

പ്രതിപക്ഷ നേതാക്കൾ

സിപിഐ നേതാവ് ഡി രാജ, സിപിഎം നേതാവ് സീതാറാം യെച്ചൂരി, കോൺഗ്രസ് നേതാക്കളായ ഗുലം നബി ആസാദ്, ആനന്ദ് ശർമ്മ, കെസി വേണുഗോപൽ, ലോക്തന്ത്രി ജനതാദൾ നേതാവ് ശരത് യാദവ്, തൃണമൂൽ കോൺഗ്രസ് നേതാവ് ദിനേശ് തൃവേദി, ഡിഎംകെ നേതാല് തിരുചി ശിവ, എൻസിപി നേതാവ് മജീദ് മേമോം, അർജെഡി നേതാവ് മനോജ് ദാ, ജനതാദൾ സെക്യുലർ നേതാവ് ഡി കുപേന്ദ്ര റെഡ്ഡി എന്നാവരായികുന്നു രാഹുൽ ഗാന്ധിക്കൊപ്പം കശ്മീർ‌ സന്ദർശിനത്തിനായി വിമാനത്താവളത്തിലെത്തിയത്.

English summary
Radhika Khera tweeted a video in which Kashmiri woman narrates her ordeal to Rahul Gandhi on flight
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X