കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

3 മാസം മുമ്പുവരെ കോണ്‍ഗ്രസിന്‍റെ പ്രതിപക്ഷ നേതാവായിരുന്ന വിഖെ പാട്ടീല്‍ ബിജെപി മന്ത്രിസഭയില്‍

Google Oneindia Malayalam News

മുബൈ: ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍സിപിയുമായി സഖ്യം ചേര്‍ന്ന് മത്സരിച്ച കോണ്‍ഗ്രസ് മഹാരാഷ്ട്രയില്‍ മികച്ച വിജയമായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ ബിജെപി-ശിവസേന കൂട്ട് കെട്ടിനുമുന്നില്‍ ദയനീയമായി പരാജയപ്പെടാനായിരുന്നു യുപിഎ സഖ്യത്തിന്‍റെ വിധി. സംസ്ഥാനത്തെ 48 സീറ്റില്‍ 41 സീറ്റിലും വിജയിച്ചത് എന്‍ഡിഎ സഖ്യമായിരുന്നു.

<strong>മഞ്ചേശ്വരത്ത് കൃഷ്ണദാസ്, സുരേന്ദ്രന് അരൂര്‍, വട്ടിയൂര്‍ക്കാവില്‍ എംടി രമേശിനും ഉപതിരഞ്ഞെടുപ്പ് ചുമതല</strong>മഞ്ചേശ്വരത്ത് കൃഷ്ണദാസ്, സുരേന്ദ്രന് അരൂര്‍, വട്ടിയൂര്‍ക്കാവില്‍ എംടി രമേശിനും ഉപതിരഞ്ഞെടുപ്പ് ചുമതല

എന്‍സിപി നാല് സീറ്റുകളില്‍ വിജയിച്ചപ്പോള്‍ കേവലം ഒരു സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസിന് വിജയിക്കാന്‍ കഴിഞ്ഞത്. തിരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞതിന് പിന്നാലെ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി നിരവധി നേതാക്കാളാണ് ബിജെപിയില്‍ ചേര്‍ന്നത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് വിഖെ പാട്ടില്‍ ഇന്ന് ബിജെപി മന്ത്രിസഭയില്‍ ക്യാബിനറ്റ് മന്ത്രിയായി അധികാരമേല്‍ക്കുകയും ചെയ്ത സാഹചര്യത്തില്‍ കൂടുതല്‍ നേതാക്കള്‍ കൂടുമാറിയേക്കുമന്ന ഭീഷണിയാണ് കോണ്‍ഗ്രസ് നേരിടുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

മാസം ആദ്യം

മാസം ആദ്യം

ലോക്സഭാ തിര‍ഞ്ഞെടുപ്പിലെ പരാജയത്തില്‍ നിന്ന് തിരിച്ചു കയറാനായി ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് സംസ്ഥാനാത്ത് മികച്ച പ്രകടനം കാഴ്ചച്ചവെക്കേണ്ടതുണ്ട്. ഇതിനായി കീഴ്ഘടകങ്ങള്‍ മുതല്‍ സംഘടനയെ ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ ആരംഭിക്കാനിരിക്കെയാണ് കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് മുന്‍പ്രതിപക്ഷ നേതാവ് കൂടിയായ രാധാകൃഷ്ണ വിഖെ പാട്ടില്‍ ഈ മാസം ആദ്യം പാര്‍ട്ടി വിട്ടത്.

ക്യാബിനറ്റ് പദവിയോടെ മന്ത്രിപദം

ക്യാബിനറ്റ് പദവിയോടെ മന്ത്രിപദം

എംഎല്‍എ സ്ഥാനവും രാജിവെച്ച വിഖെ പാട്ടീല്‍ പിന്നീട് ബിജെപി പാളയത്തിലേക്ക് ചേക്കേറുകയും ചെയ്തു. കോണ്‍ഗ്രസ് വിട്ടെത്തിയ വിഖെ പാട്ടീലിന് ക്യാബിനറ്റ് പദവിയോടെ മന്ത്രിപദം നല്‍കിയിരിക്കുകയാണ് ബിജെപിയിപ്പോള്‍. ഇന്ന് മഹാരാഷ്ട്ര മന്ത്രിസഭാ പുനസംഘടനയില്‍ മറ്റ് 12 പേര്‍ക്കൊപ്പം വിഖെ പാട്ടീലും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

മകന് സീറ്റ് നിഷേധം

മകന് സീറ്റ് നിഷേധം

ലോക്സഭാ തിരഞ്ഞെടുപ്പില്‍ മകന്‍ സുജയ് വിഖെ പാട്ടിലിന് കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് മാര്‍ച്ചിലാണ് പാട്ടില്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെച്ചത്. അഹമ്മദ് നഗര്‍ മണ്ഡലമായിരുന്നു മകന് വേണ്ടി പാട്ടീല്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഈ സീറ്റ് വിട്ടുകൊടുക്കാന്‍ സഖ്യകക്ഷിയായ എന്‍സിപി തയ്യാറായില്ല. തുടര്‍ന്ന് ബിജെപിയില്‍ ചേര്‍ന്ന് സുജയ് അഹമ്മദ് നഗറില്‍ നിന്നും മത്സരിച്ച് 2.81 ലക്ഷം വോട്ടുകള്‍ക്ക് വിജയിക്കുകയും ചെയ്തു.

എംഎല്‍എ സ്ഥാനം രാജിവെച്ചു

എംഎല്‍എ സ്ഥാനം രാജിവെച്ചു

സുജയിന്‍റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലും വിഖെ പാട്ടില്‍ അന്ന് ബിജെപിയില്‍ ചേര്‍ന്നിരുന്നില്ല. പിന്നീട് തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് ശേഷം ഈ മാസം നാലിനായിരുന്നു അദ്ദേഹം എംഎല്‍എ സ്ഥാനവും കോണ്‍ഗ്രസ് അംഗത്വവും രാജിവെച്ചത്. രാജിക്ക് പിന്നാലെ അദ്ദേഹം മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തിരുന്നു.

ബിജെപിയില്‍ ചേര്‍ന്നേക്കും

ബിജെപിയില്‍ ചേര്‍ന്നേക്കും

കോണ്‍ഗ്രസ് അവഗണിച്ചത് മുതല്‍ ഞാന്‍ ഈ തീരുമാനമെടുത്തതെന്നാണ് എംഎല്‍എ സ്ഥാനം രാജിവെച്ചപ്പോള്‍ വിഖെ പാട്ടീല്‍ അഭിപ്രായപ്പെട്ടത്. ലോക്സഭാ പ്രചാരണത്തിലും കോണ്‍ഗ്രസുമായി സഹകരിച്ചിരുന്നില്ല. പാര്‍ട്ടി വിടുന്നതില്‍ ഒരു തെറ്റും കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാട്ടീലിന് പുറമെ കോണ്‍ഗ്രസ് എംഎല്‍എമാരായ അബ്ദുള്‍ സത്താര്‍, കാളിദാസ് കൊളംബ്കാര്‍, ജയകുമാര്‍ ഘേര്‍, എന്നിരവുരം രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന സൂചനയുണ്ട്.

പകരക്കാരനാര്

പകരക്കാരനാര്

അതേസമയം, വിഖെ പാട്ടീല്‍ രാജിവെച്ചതോടെ ഓഴിവുവന്ന പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പകരക്കാരനെ കണ്ടെത്താന്‍ പോലും കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തിന് ഇതുവരെ സാധിച്ചിട്ടില്ല. പുതിയ നിയമസഭാ കക്ഷിനേതാവായി ബാലാ സാഹെബ് തോറാട്ടിനെ കോണ്‍ഗ്രസ് തിരഞ്ഞെടുത്തെങ്കിലും പ്രതിപക്ഷ സ്ഥാനം തുടര്‍ന്ന് കോണ്‍ഗ്രസിന് ലഭിക്കുമെന്ന് ഉറപ്പില്ല.

എന്‍സിപിക്ക് ഒപ്പം

എന്‍സിപിക്ക് ഒപ്പം

വിഖെ പാട്ടീലിന്‍റെ രാജിയോടെ തന്നെ എംഎല്‍എമാരുടെ എണ്ണത്തില്‍ എന്‍സിപിക്ക് ഒപ്പമാണ് കോണ്‍ഗ്രസ്. ഇരുപാര്‍ട്ടിക്കും 14 അംഗങ്ങളാണ് സഭയിലുള്ളത്. വിമത എംഎല്‍എമാരായ കാളിദാസ് കൊളംബ്കര്‍, നിതേഷ് റാണെ എന്നിവര്‍ സാങ്കേതികമായി കോണ്‍ഗ്രസിന്‍റെ ഭാഗമായി തുടരുന്നുണ്ട്. അബ്ദുള്‍ സത്താറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെങ്കിലും എംഎല്‍എ സ്ഥാനം രാജിവെച്ചിട്ടില്ല.

English summary
Radhkrishna Vikhe Patil joins maharashtra Cabinet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X