രാഷ്ട്രീയത്തില്‍ രജനീകാന്തിനു ഒന്നും ചെയ്യാനാവില്ല!! കാരണവുമുണ്ട്!! തുറന്നടിച്ച് അയാള്‍...
റേഡിയോ ജോക്കിയായ ബാലാജിയാണ് രജനിയുടെ രാഷ്ട്രീയപ്രവേശനത്തെ എതിര്‍ത്തത്
ചെന്നൈ: സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് സൂചനകള്‍ പുറത്തുവരവെ ഇതിനെതിരേ ശക്തമായ വിമര്‍ശനവുമായി ഒരാള്‍ രംഗത്ത്. റേഡിയോ ജോക്കിയും തമിഴ്‌നാട്ടിലെ സാമൂഹിക, രാഷ്ട്രീയ വിഷയങ്ങളില്‍ സജീവമായി ഇടപെടുകയും ചെയ്യുന്ന ബാലാജിയാണ് രജനിയുടെ രാഷ്ട്രീയ പ്രവേശനത്തെ കുറ്റപ്പെടുത്തിയത്.

രജനിക്ക് രാഷ്ട്രീയത്തില്‍ മികച്ച ഭാവിയുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം നല്ല സമയത്ത് ഇങ്ങനെയൊരു തീരുമാനം എടുത്തില്ല. രജനി രാഷ്ട്രീയത്തിലേക്ക് വരുമെന്ന് പ്രതീക്ഷിച്ച് 25 വര്‍ഷത്തോളം താന്‍ കാത്തിരുന്നുവെന്നും ബാലാജി പറഞ്ഞു.

65 വയസ്സുള്ള തന്റെ ഭാര്യാ പിതാവിനോടാണ് ബാലാജി രജനിയെ താരതമ്യം ചെയ്തത്. 10 കാര്യങ്ങള്‍ ചെയ്യാന്‍ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞാല്‍ രണ്ടെണ്ണം മാത്രമേ ചെയ്യാന്‍ സാധിക്കൂ. അതില്‍ കൂടുതല്‍ ചെയ്യാനുള്ള ശക്തി അദ്ദേഹത്തിനില്ല. പേരക്കുട്ടികളെ കളിപ്പിച്ച് സന്തോഷത്തോടെ ജീവിക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. രജനിയുടെ പേരെടുത്തു പറയാതെ ബാലാജി ചൂണ്ടിക്കാട്ടി.

ഞാനൊരു രജനി ആരാധകനാണ്. നല്ല മനുഷ്യനാണ് അദ്ദേഹം. ബാബ സിനിമ പുറത്തിറങ്ങിയപ്പോള്‍ രജനി രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷെ അദ്ദേഹം രാഷ്ട്രീയത്തില്‍ പ്രവേശിച്ചില്ല. ഇപ്പോള്‍ അദ്ദേഹത്തിന്റെ സമയം കഴിഞ്ഞു. ഇനി രജനിക്ക് രാഷ്ട്രീയത്തില്‍ കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും ബാലാജി ചൂണ്ടിക്കാട്ടി.

രജനിയെക്കുറിച്ച് താന്‍ പറയുന്ന കാര്യങ്ങള്‍ ആരാധകര്‍ തെറ്റായി എടുക്കരുതെന്ന് ബാലാജി അഭ്യര്‍ഥിച്ചു. ശാരീരികമായും മാനസികമായും ശക്തി കുറഞ്ഞ രജനിക്ക് രാഷ്ട്രീയത്തില്‍ കാര്യമായി തിളങ്ങാന്‍ സാധിക്കില്ല. രജനി തീര്‍ച്ചായും ഒരു ഐക്കണും ഇതിഹാസവുമെന്നും ബാലാജി കൂട്ടിച്ചേര്‍ത്തു.

രജനി ഇനി എത്ര സിനിമകളില്‍ അഭിനയിച്ചാലും ഞാന്‍ പോയി കാണുകയും പിന്തുണയ്ക്കുകയും ചെയ്യും. പക്ഷെ രാഷ്ട്രീയത്തില്‍ പ്രവേശിച്ചാല്‍ ഈ പിന്തുണ നല്‍കണമെന്നില്ലെന്നും ബാലാജി പറഞ്ഞു.












Click it and Unblock the Notifications