ലൈവ് ഷോയ്ക്കിടെ ഹൃദയാഘാതം, റേഡിയോ മിര്‍ച്ചി ജോക്കി മരിച്ചു
റേഡിയോ ഷോയ്ക്കിടെ ഹൃദയാഘാതം ആശുപത്രിയിലേക്കുള്ള വഴിയില്‍ ആര്‍ജെയ്ക്ക് അന്ത്യം
മുംബൈ: ലൈവ് ഷോയ്ക്കിടെ റേഡിയോ മിര്‍ച്ചി ജോക്കി അന്തരിച്ചു. 24 കാരനായ ശുഭം കെച്ചെയാണ് മരിച്ചത്. ലൈവ് ഷോയ്ക്കിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്നായിരുന്നു മരണം സംഭവിച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവാവിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
രാവിലെ ഏഴിനും 11നും ഇടയിലുള്ള ഹൈ നാഗ്പൂര്‍ എന്ന പരിപാടി അവതരിപ്പിക്കുന്നതിനിടെയായിരുന്നു സംഭവം. ഒമ്പതരയോടെ കെച്ചെ നെഞ്ചുവേദനയെക്കുറിച്ച് പറഞ്ഞതോടെ ഓഫീസ് ഗാര്‍ഡും പ്യൂണും ചേര്‍ന്ന് കെച്ചെയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തുന്നതിന് 15 മിനിറ്റ് മുമ്പ് യുവാവ് കൊല്ലപ്പെട്ടിരുന്നുവെന്നാണ് ഡോക്ടര്‍മാര്‍ നല്കുന്ന വിവരം. മൃതദേഹം ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്.
ഷോ നടക്കുന്നതിനിടെ സഹപ്രവര്ത്തകന് കൊല്ലപ്പെട്ടതിന്റെ ഞെട്ടലിലാണ് കെച്ചെയുടെ സുഹൃത്തുക്കള്‍. മരണത്തെക്കുറിച്ചുള്ള യഥാര്‍ത്ഥ ചിത്രം ലഭിക്കുന്നതിന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ബന്ധുക്കളും സുഹൃത്തുക്കളും.
#RIPRJ
— F3 News (@F3_News) October 20, 2016
Live Radio Show mein Heart Attack aane se 24 saal ke #RJ ki hue Maut@RadioMirchi ke RJ Shubham Keche..Nagpur city ke the pic.twitter.com/SsbhFdgenv
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications