കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റേഡിയോ കശ്മീര്‍ ഇനിയില്ല.... ഓള്‍ ഇന്ത്യ റേഡിയോയിലേക്ക് മാറി കശ്മീര്‍, പുതിയ തീരുമാനം

Google Oneindia Malayalam News

ശ്രീനഗര്‍: കശ്മീരിനെ രണ്ട് കേന്ദ്ര ഭരണപ്രദേശമാക്കി മാറ്റിയതിന് പിന്നാലെ മാറ്റങ്ങള്‍. ഇതോടെ പ്രശസ്തമായ റേഡിയോ കശ്മീര്‍ ഇനി മുതല്‍ ഉണ്ടാവില്ല. പകരം ഇത് ഓള്‍ ഇന്ത്യ റേഡിയോ ആയി മാറിയിരിക്കുകയാണ്. ഇനി മുതല്‍ ഈ പേരിലാണ് റേഡിയോ നിലയം അറിയപ്പെടുക. കേന്ദ്ര ഭരണ പ്രദേശമായി അറിയപ്പെടുമ്പോള്‍, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കേന്ദ്രങ്ങളുടെ പേരുകള്‍ സാധാരണ ഈ രീതിയിലേക്ക് മാറാറുണ്ട്.

1

ജമ്മുവിലുള്ള റേഡിയോ സ്‌റ്റേഷന്റെ പേരാണ് മാറ്റിയിരിക്കുന്നത്. ശ്രീനഗറിലും ലെയിലും ഉള്ള റേഡിയോ സ്‌റ്റേഷന്റ പേരുകളും മാറ്റിയിട്ടുണ്ട്. അതേസമയം കേന്ദ്രഭരണ പ്രദേശങ്ങളില്‍ ഗവര്‍ണര്‍ക്കാണ് അധികാരം. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് പിന്നാലെയാണ് രണ്ട് കേന്ദ്ര ഭരണ പ്രദേശമായി കേന്ദ്ര സര്‍ക്കാര്‍ ഇതിനെ മാറ്റിയത്. അതേസമയം കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയും ചൈനയും തമ്മില്‍ വാക്‌പോര് ഒരു വശത്ത് നടക്കുന്നുണ്ട്.

പ്രത്യേക പദവി എടുത്ത് കളഞ്ഞ ഇന്ത്യയുടെ നടപടി നിയമവിരുദ്ധമാണെന്ന് ചൈന പറഞ്ഞു. കശ്മീര്‍ നീക്കം ചൈനയുടെ പരമാധികാരത്തെ ലംഘിക്കുന്നതാണ്. പക്ഷേ നിലവിലുള്ള സാഹചര്യം മാറുന്നില്ല. കശ്മീരിന്റെ കുറച്ച് ഭാഗം ഇപ്പോഴും ചൈനയുടെ നിയന്ത്രണത്തിലാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. ലഡാക്കിന്റെ മേഖലകള്‍ ഇന്ത്യയുടേതാക്കാനാണ് ശ്രമിക്കുന്നത്. ഈ നീക്കത്തെ ശക്തമായി എതിര്‍ക്കുമെന്നും ചൈനീസ് വിദേശകാര്യ വക്താവ് പറഞ്ഞു.

ചൈനയ്ക്ക് മറുപടിയുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും രംഗത്തെത്തിയിട്ടുണ്ട്. ചൈന അനധികൃതമായി കശ്മീരിന്റെ ഭാഗങ്ങള്‍ പിടിച്ചുവെച്ചിരിക്കുകയാണ്. ഞങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ചൈന അടക്കമുള്ള രാജ്യങ്ങള്‍ ഇടപെടേണ്ടതില്ലെന്നും, മറ്റുള്ളവരുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇന്ത്യ ഇടപെടാറില്ലെന്നും വിദേശകാര്യ മന്ത്രാലയം മറുപടി നല്‍കി. അതേസമയം കശ്മീരിലെ പാകധീന കശ്മീരിലെയും ഇന്ത്യയുടെ ഭൂമി ചൈന അനധികൃതമായി കൈവശം വെക്കുന്നുണ്ട്.

 മഹാരാഷ്ട്രയില്‍ ശിവസേനയ്ക്ക് നേട്ടം, മന്ത്രിസ്ഥാനം വര്‍ധിക്കും, 50:50 ഒത്തുതീര്‍പ്പായി മഹാരാഷ്ട്രയില്‍ ശിവസേനയ്ക്ക് നേട്ടം, മന്ത്രിസ്ഥാനം വര്‍ധിക്കും, 50:50 ഒത്തുതീര്‍പ്പായി

English summary
radio kashmir renamed all india radio
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X