കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുരങ്ങന്‍ ഇനി കോടികളുടെ ഉടമ

  • By Aiswarya
Google Oneindia Malayalam News

റായ് ബറേലി: ചിലസമയത്ത് മനുഷ്യരെക്കാള്‍ ഭാഗ്യവാന്മാരാണ് മൃഗങ്ങള്‍ എന്നു തോന്നാറുണ്ട്. അതുപോലെ തന്നെ മനുഷ്യനേക്കാള്‍ സ്‌നേഹം മൃഗങ്ങള്‍ക്കാണെന്നും നമ്മള്‍ തോന്നാറുണ്ട്. എന്നാല്‍ മൃഗങ്ങള്‍ക്ക് സ്‌നേഹം തിരിച്ച് കൊടുക്കാറുണ്ടോ എന്നു ചോദിച്ചാല്‍ ഉത്തരം പറയാന്‍ കുറച്ച് ബുദ്ധിമുട്ടാവും. തിരികെ നല്‍കാറില്ല എന്നതാണ് വാസ്തവം.

ഉത്തര്‍പ്രദേശിലെ റായ് ബറേലി സ്വദേശികളായ സവിഷ്ട ബ്രജീഷ് ദന്പതികള്‍ ഇവരില്‍ നിന്നൊക്കെ വ്യത്യസ്തരാണ്. മൃഗ സ്‌നേഹികളായ ഇവര്‍ എന്താ ചെയ്തതെന്ന് അറിയണോ? തങ്ങളുടെ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സകല സ്വത്തുക്കളും ഇവര്‍ ദത്തെടുത്തു വളര്‍ത്തുന്ന 'ചുന്‍മുന്‍' എന്ന കുരങ്ങന് നല്കിയിരിക്കുകയാണ്.

monkey

സവിഷ്ടബ്രിജീഷ് ദമ്പതികള്‍ക്ക് മക്കളില്ല. എന്നാല്‍ ചുന്‍മുനിനെഒരു അനുഗ്രഹം പോലെ ലഭിച്ചതാണെന്നാണ് ഇവര്‍ പറയുന്നത്. ഒരിക്കല്‍ വളരെ ഉയരത്തില്‍ നിന്നും ഒരു അമ്മക്കുരങ്ങ് നിലത്ത് വീഴുന്നത് സവിഷ്ട കാണാനിടയായി. വീഴ്ചയില്‍ അമ്മക്കുരങ്ങ് ചത്തെങ്കിലും അതിന്റെ നെഞ്ചത്ത് അടക്കിപ്പിടിച്ചിരുന്ന കുഞ്ഞു കുരങ്ങിന് ഒരു പോറല്‍ പോലും ഏറ്റിരുന്നില്ല. ഇതോടെ അമ്മ നഷ്ടപ്പെട്ട കുഞ്ഞ് കുരങ്ങനെ ഇവര്‍ ദത്തെടുക്കാന്‍ തീരുമാനിച്ചു.ചുന്‍മുന്‍ എന്ന് പേരിട്ട് കുഞ്ഞ് കുരങ്ങനെ അവര്‍ ഓമനിച്ച് വളര്‍ത്തി. സ്വന്തം മകനെപോലെ സ്‌നേഹിച്ചു. ചുന്‍മുന്‍ തിരിച്ചും.

തങ്ങള്‍ ഏറെ സ്‌നേഹിക്കുന്ന ചുന്‍മുനിന് തങ്ങളുടെ സകല സ്വത്തുക്കളും നല്‍കാന്‍ ദന്പതികള്‍ തീരുമാനിച്ചു. എഴുപത് ലക്ഷം രൂപ വിലയുള്ള വീടും 200 യാര്‍ഡ് സ്ഥലവും ദശലക്ഷക്കണക്കിന് രൂപയുടെ ബാങ്ക് അക്കൗണ്ടുകളുമാണ് തങ്ങളുടെ കാലശേഷം ചുന്‍മുനിന് നല്‍കാന്‍ ഇവര്‍ തീരുമാനിച്ചിരിക്കുന്നത്.

English summary
Presenting yet another example of human-animal loving and affectionate relations, a couple from Raebareli district of Uttar Pradesh has decided to leave their property worth millions to their adopted monkey, Chunmun.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X